Culture
ശക്തനിര; ചുണക്കുട്ടികള്‍
രാജ് മോഹന്‍ ഉണ്ണിത്താന്‍
(കാസര്‍കക്കോട്)
1956 ല്‍ തിരുവനന്തപുരം ജില്ലയില്‍ ജനനം. കൊല്ലം എസ്.എന്‍ കോളജില്‍ നിന്ന് ധനതത്വശാസത്രത്തില്‍ ബിരുദം. കെ.എസ്.യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും നേതൃനിരയിലെത്തി. 2006 ല്‍ തലശ്ശേരിയില്‍ നിന്നും 20016 ല്‍ കുണ്ടറയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. ഇടതു കോട്ടകളില്‍ യഥാക്രമം കോടിയേരി ബാലകൃഷ്ണനെതിരെയും മേഴ്‌സിക്കുട്ടി അമ്മക്കെതിരെയും ശക്തമായ മത്സരം കാഴ്ച്ചവെച്ചു. 2015 ല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രാസംഗികനായ അദ്ദേഹം പാര്‍ട്ടി വക്താവുമായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഭാര്യയും ഒരു മകനുമുണ്ട്.
വി.കെ ശ്രീകണ്ഠന്‍
(പാലക്കാട്)
ഷൊര്‍ണൂര്‍ ഗവ. ഹൈസ്‌കൂള്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രവേശം. കെ. എസ്.യു ഒറ്റപ്പാലം താലൂക്ക് സെക്രട്ടറി, പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്. 2000 മുതല്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയിരുന്നു. 2011ല്‍ ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ചു. 2012ല്‍ കെ.പി.സി.സി സെക്രട്ടറി. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റാണ്. ഷൊര്‍ണൂര്‍ കൃഷ്ണ നിവാസില്‍ കൊച്ചുകൃഷ്ണന്‍ നായരുടേയും കാര്‍ത്ത്യായനിയുടേയും മകന്‍. മുന്‍ വനിതാ കമ്മീഷന്‍ അംഗവും എ.ഐ.സി.സി മെമ്പറുമായ പ്രൊഫ. കെ.എ തുളസിയാണ് ഭാര്യ.
ബെന്നി ബെഹനാന്‍
(ചാലക്കുടി)
1952 ആഗസ്റ്റ് 22ന് പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ഒ.തോമസിന്റെയും ചിന്നമ്മ തോമസിന്റെയും മകനായി ജനനം. കെഎസ്‌യുവിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. 1978ല്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെപിസിസി നിര്‍വാഹക സമിതിയംഗം, തൃശൂര്‍ ഡിസിസി അധ്യക്ഷന്‍ പദവികള്‍ വഹിച്ചു. 1996 മുതല്‍ എഐസിസി അംഗം. 17 വര്‍ഷത്തോളം കെപിസിസി ജനറല്‍ സെക്രട്ടറി. വീക്ഷണം മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. 1982ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ മത്സരിച്ചു. 2011ല്‍ തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയി. നിലവില്‍ യുഡിഎഫ് കണ്‍വീനറാണ്. ഭാര്യ ഷേര്‍ളി ബെന്നി. മക്കള്‍: വേണു തോമസ്, വീണ തോമസ്
ഹൈബി ഈഡന്‍
(എറണാകുളം)
മുന്‍ എറണാകുളം എം എല്‍ എയും എം പിയുമായിരുന്ന ജോര്‍ജ്ജ് ഈഡന്റെ മകന്‍. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ കെ എസ് യു യൂണിറ്റ് കമ്മിറ്റിയിലൂടെ പൊതുരംഗത്തേക്ക്. കോളജ് യൂണിയന്‍ സെക്രട്ടറിയായി. കെ എസ് യു എറണാകുളം ജില്ലാ പ്രസിഡണ്ട്, തുടര്‍ന്ന് 2009 വരെ കെ.എസ്.യു. സംസ്ഥാന അദ്ധ്യക്ഷന്‍. എന്‍ എസ് യു ദേശീയ അധ്യക്ഷനുമായി. 2011ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ സെബാസ്റ്റ്യന്‍ പോളിനെ പരാജയപ്പെടുത്തി. 2016 ല്‍ തിരഞ്ഞെടുപ്പിലും എറണാകുളം മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ജനകീയ പ്രശ്‌നങ്ങളിലെ ഇടപെടലുകള്‍കൊണ്ടും വന്‍ ജനപിന്തുണയുള്ള നേതാവായി മാറിയിരിക്കുകയാണ്. ഭാര്യ അന്ന. മകള്‍: ക്‌ളാര
ഡോ.ശശി തരൂര്‍
(തിരുവനന്തപുരം)
മൂന്നു പതിറ്റാണ്ടു നീണ്ട ഐക്യരാഷ്ടസഭാ സേവനത്തിന് വിരാമമിട്ട് 2008ല്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയിലെത്തി. ഐക്യരാഷ്ട്രസഭയില്‍ സമാധാന ദൂതന്‍, അഭയാര്‍ത്ഥി പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലും അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയും പ്രവര്‍ത്തിച്ചു. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് ഇന്ത്യയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചെങ്കിലും ബാന്‍ കി മൂണിനോട് പരാജയപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെത്തി. 2009 ലും 2014ലും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം യു പി എ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു. തുടര്‍ന്ന് മാനവശേഷി മന്ത്രാലയത്തിന്‍ സഹമന്ത്രിയായിരുന്നു.
കൊടിക്കുന്നില്‍ സുരേഷ്
(മാവേലിക്കര)
മാവേലിക്കര ലോകസഭാ മണ്ഡലത്തില്‍ നിന്നും ഇത് മൂന്നാം തവണയാണ് കൊടിക്കുന്നില്‍ ജനവിധി തേടുന്നത്. തിരുവനന്തപുരം ജില്ലയിലെ കൊടിക്കുന്നിലില്‍ 1962 ജൂണ്‍ നാലിന് പരേതരായ കുഞ്ഞന്‍തങ്കമ്മ ദമ്പതികളുടെ മകനായി ജനനം. കെഎസ്‌യു വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക്. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി നിലകളില്‍ പ്രവര്‍ത്തിച്ചു. 1989 ലെ തെരഞ്ഞെടുപ്പില്‍ അടൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ജനപ്രതിനിധിയായി. അടൂരില്‍ നിന്ന് നാലുതവണയും മാവേലിക്കരയില്‍ നിന്ന് രണ്ട് തവണയും ലോക്‌സഭയിലെത്തി. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, കെ പി സി സി ജനറല്‍ സെക്രട്ടറി, എ ഐ സി സി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. നിലവില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റാണ്. ഭാര്യ: ബിന്ദു. മക്കള്‍: അരവിന്ദ്, ഗായത്രി.
എം.കെ രാഘവന്‍
(കോഴിക്കോട്)
വിദേശകാര്യ കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റി അംഗം, സില്‍ക്ക് ബോര്‍ഡ് അംഗം, എഫ് സി ഐ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സമിതിയില്‍ അംഗം. കെ.പി.സി. സി ജനറല്‍ സെക്രട്ടറിയായിരുന്നു. കന്നി അങ്കത്തിലാണ് 2009 ല്‍ കോഴിക്കോടു നിന്ന് അട്ടിമറി വിജയം നേടി. പയ്യന്നൂരില്‍ നിന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തി. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ചു. മുണ്ടിയാട്ട് കൃഷ്ണന്‍ നമ്പ്യാരുടെയും മഞ്ഞച്ചേരി കുപ്പാടകത്ത് ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: എം കെ ഉഷ , മക്കള്‍: അശ്വതി രാഘവന്‍ , അര്‍ജുന്‍ രാഘവന്‍.
രമ്യ ഹരിദാസ്
(ആലത്തൂര്‍)
കോഴിക്കോട് കുറ്റിക്കാട്ടൂരിലെ പി.പി ഹരിദാസന്റെയും രാധയുടെയും മകളായ രമ്യ ഹരിദാസ് നിലവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ കോഡിനേറ്റര്‍മാരില്‍ ഒരാളാണ്. ഏകതാ പരിഷത്തിന്റെ മുഖ്യ പ്രവര്‍ത്തകയാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആറു വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നാലു ദിവസമായി നടന്ന ടാലന്റ് ഹണ്ടിലൂടെ ശ്രദ്ധനേടിയ രമ്യ രാഹുല്‍ ഗാന്ധിയുടെ ടീമില്‍ ഇടംപിടിക്കുകയും ചെയ്തു. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ള അവര്‍ 2015 മുതല്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. നൃത്താധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ല, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ നൃത്തത്തിലും ദേശഭക്തി ഗാനത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
കെ സുധാകരന്‍
(കണ്ണൂര്‍)
1948ല്‍ കണ്ണൂര്‍ ജില്ലയിലെ എടക്കാടിനടുത്ത് നടാലില്‍ രാമുണ്ണിയുടേയും മാധവിയുടേയും മകനായി ജനനം. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. എല്‍എല്‍ബി. സംഘടനാ കോണ്‍ഗ്രസില്‍നിന്ന് ജനതാപാര്‍ട്ടിയിലെത്തി. 1984ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് വന്നു. 1991ല്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി.1980ല്‍ എടക്കാട് അസംബ്ലിയില്‍ എകെജിയുടെ നാട്ടില്‍ കന്നിയങ്കം. 80ലും 82ലും എടക്കാടും 87ല്‍ തലശേരിയിലും മല്‍സരിച്ചു. 90ലെ തെരഞ്ഞെടുപ്പില്‍ എടക്കാട്ട് നിയമപോരാട്ടത്തിലൂടെ വിജയം. 1996 ലും 2001ലും 2006ലും കണ്ണൂരില്‍ നിന്ന് എംഎല്‍എ. എകെ ആന്റണി മന്ത്രിസഭയില്‍ വനം – കായിക വകുപ്പ് മന്ത്രി . 2009ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നു വിജയിച്ചു. 2014 ല്‍ കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലും 2017ല്‍ ഉദുമ നിയമസഭാ മണ്ഡലത്തിലും മല്‍സരിച്ചു. സ്മിതയാണ് ഭാര്യ. സന്‍ജ്യോത്, സൗരഭ് എന്നിവര്‍ മക്കള്‍.
ടി.എന്‍ പ്രതാപന്‍
(തൃശൂര്‍)
തളിക്കുളം ഗവ.ഹൈസ്‌കൂളില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് തളിക്കുളം മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, നാട്ടിക ബ്‌ളോക്ക് കമ്മിറ്റി പ്രസിഡന്റ്, കെ.പി.സി.സി സെക്രട്ടറി, എ.ഐ. സി.സി മെമ്പര്‍, ഡി. സി.സി പ്രസിഡന്റ്, ഓള്‍ ഇന്ത്യ ഫിഷര്‍മെന്‍ കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളിലെത്തി. 1987ല്‍ തളിക്കുളം പഞ്ചായത്തംഗമായ പ്രതാപന്‍ 2001ലും 2011ലും നാട്ടികയില്‍ നിന്നും 2016ല്‍ കൊടുങ്ങല്ലൂരില്‍ നിന്നും നിയമസഭ അംഗമായി. 2006-11ല്‍ നിയമസഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചു. ആദ്യമായാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ആന്റോ ആന്റണി
(പത്തനംതിട്ട)
1957 ല്‍ കോട്ടയം പൂഞ്ഞാറില്‍ ജനനം. പാലാ സെന്റ് തോമസ് കോളജ്, കേരളാ ലോ അക്കാദമി തിരുവനന്തപുരം, എറണാകുളം ലോകോളജ് എന്നിവിടങ്ങളില്‍ പഠനം. കെ.എസ്.യു ജനറല്‍ സെക്രട്ടറിയായി പൊതു രംഗത്തെത്തിയ അദ്ദേഹം പിന്നീട് യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതൃ നിരയില്‍. 2004ല്‍ കോട്ടയത്ത് നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചു. പിന്നീട് 2009ലും 2014ലും പത്തനംതിട്ടയില്‍ നിന്ന് പാര്‍ലമെന്റിലെത്തി. 2009 സി.പി.എം നേതാവ് കെ. അനന്തഗോപനേയും 20014ല്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് ഫിലിപ്പോസ് തോമസിനേയുമാണ് അടിയറവ് പറയിപ്പിച്ചത്. ഭാര്യ ഗ്രേസി ആന്റോ. രണ്ട് മക്കളുണ്ട്.
ഡീന്‍ കുര്യാക്കോസ്
(ഇടുക്കി)
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍. കെ.എസ്.യൂവിലുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുിടക്കം. കഴിഞ്ഞ തവണ ഇടുക്കി മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു. ഉജ്ജ്വല വാഗ്മി. ഇടുക്കി പരമ്പരാഗതമായി യു.ഡി.എഫ് മണ്ഡലമാണ്. കഴിഞ്ഞ് തവണ വീറുറ്റ പോരാട്ടമാണ് ഇവിടെ ഡീന്‍ കാഴ്ച്ചവെച്ചത്. ചെറിയ മാര്‍ജിനിലായിരുന്നു പരാജയം. യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നയിക്കുന്നതില്‍ മുന്‍പന്തിയില്‍. ഇടത്പക്ഷ നയങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങള്‍ക്ക്് നേതൃത്വം നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമതും മല്‍സരിക്കുന്ന ഡീനിനെ മണ്ഡലത്തില്‍ എതിര്‍ക്കുന്നത് സിറ്റിംഗ് എം.പിയായ ജോയ്‌സ് ജോര്‍ജ്ജാണ്
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ