india
അതിര്‍ത്തിയടച്ച് യുപി സര്‍ക്കാര്‍; ആര്‍ക്കും തടുക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി
പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പം ഡല്‍ഹിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഹാത്രസിലേക്ക് പുറപ്പെട്ടു. പ്രിയങ്ക ഡ്രൈവറായ കാറിലാണ് രാഹുല്‍ പുറപ്പെട്ടത്. മറ്റു കോണ്‍ഗ്രസ് എംപിമാര്‍ ഇവരെ അനുഗമിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എപ്പോള്‍ എത്തുമെന്ന് വ്യക്തമല്ല.

ലക്നൗ: കൂട്ടബലാത്സംഗത്തിനൊടുവില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വീണ്ടും ഹാത്രസിലേക്ക് പുറപ്പെട്ടു. യുപി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ മൃതദേഹത്തോടും കുടുംബത്തോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും അവര്‍ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഹാത്രസിലേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
Shri @RahulGandhi & Smt. @priyankagandhi are on their way to Hathras.
Nothing will stop our fight for justice, nothing will stop our resolve.
Nothing will stop the #SatyagrahaForOurDaughters pic.twitter.com/zNB4XrJbs2
— Congress (@INCIndia) October 3, 2020
പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പം ഡല്‍ഹിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഹാത്രസിലേക്ക് പുറപ്പെട്ടു. പ്രിയങ്ക ഡ്രൈവറായ കാറിലാണ് രാഹുല്‍ പുറപ്പെട്ടത്. മറ്റു കോണ്‍ഗ്രസ് എംപിമാര്‍ ഇവരെ അനുഗമിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എപ്പോള്‍ എത്തുമെന്ന് വ്യക്തമല്ല.
दुनिया की कोई भी ताक़त मुझे हाथरस के इस दुखी परिवार से मिलकर उनका दर्द बांटने से नहीं रोक सकती।
— Rahul Gandhi (@RahulGandhi) October 3, 2020
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വീണ്ടും ഹാത്രസിലേക്ക് തിരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തിയടച്ച് കടത്ത നടപടിക്കാണ് യോഗി സര്‍ക്കാര്‍ ഒരുങ്ങുന്നത്. യുപി. പി.സി.സി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു വീട്ടുതടങ്കലാക്കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ യോഗി സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഹാത്രസിലെ ദുഃഖിതരായ കുടുംബത്തെ കണ്ടുമുട്ടുന്നതിലും അവരുടെ വേദന പങ്കിടുന്നതിലും ലോകത്തെ ഒന്നിനും തന്നെ തടയാനാവില്ലെന്ന്, രാഹുല്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.
ഹാത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ ഇത്തവണയും തങ്ങള്‍ക്ക് പറ്റിയില്ലെങ്കില്‍ അതിനായി ഞങ്ങള്‍ വീണ്ടും ശ്രമിക്കുമെന്ന് പ്രിയങ്ക ഗാന്ധി. നേരത്തെ ഉന്നാവോ സംഭവത്തില്‍ മൂന്നാം ശ്രമത്തിലാണ് ഇരയുടെ വീട്ടിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ യുപി ഭരണകൂടം അനുവദിച്ചിരുന്നത്.
ക്രൂരമായി ആക്രമിക്കപ്പെട്ടതും കൊല ചെയ്യപ്പെട്ടതും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അര്‍ദ്ധരാത്രിയില്‍ മൃതദേഹം രഹസ്യമായി സംസ്‌കരിച്ചതുമായ ഉത്തര്‍പ്രദേശിലെ 19 കാരിയായ മകളുടെ കുടുംബത്തെ കാണാനാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം പോകുന്നത്. കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അവരുടെ പരാതികള്‍ കേള്‍ക്കുകയും ഗുരുതരമായ കുറ്റകൃത്യത്തിന്റെ സത്യം മറച്ചുവെക്കാനുള്ള ഭരണകൂടത്തിന്റെ തീവ്രശ്രമത്തിനെ പോരാടുകയും ചെയ്യുമെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.
വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ് രസില്‍ പോയിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് രാഹുല്‍ ഗാന്ധിയെ തടയുകയും കയ്യേറ്റം നടത്തുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ പൊലീസുകാര്‍ തള്ളി വീഴ്ത്തുകയായിരുന്നു. അതിന് പിന്നാലെ രാഹുലിനേയും പ്രിയങ്കയേയും കസ്റ്റഡിയില്‍ എടുത്ത് ഇവരെ ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു. രാഹുല്‍ ഗാന്ധിക്കു നേരെയുണ്ടായ അതിക്രമം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് യുപി ഗവണ്‍മെന്റെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്നുള്ള ആവശ്യവും ശക്തമായി. അതിന് പിന്നാലെയാണ് വീണ്ടും ഹാത്രസ് സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം.
വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഹത്രാസിലെത്താന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഡെറക് ഒബ്രയന്‍ ഉള്‍പ്പെടെയുള്ള ടിഎംസിയും വനിതാ എംപിമാരെയടക്കം യുപി പോലീസ് മര്‍ദ്ദിച്ചിരുന്നു. യുപി പോലീസ് ഉദ്യോഗസ്ഥര്‍ ഡെറക് ഒബ്രയനെ നിലത്തേക്ക് തള്ളിയിടുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ വനിതാ എംപിയുടെ ബൗസ് പുരുഷ പോലീസുകാര്‍ പിടിച്ചുവലിച്ചതും വിവാദമായിരുന്നു.
അതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള തീരുമാനത്തിലാണ് യുപി സര്‍ക്കാര്‍.
india
സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം
വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.
ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.
india
സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.
വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ