Culture
കര്‍ണാടകയില്‍ നിന്ന് വാര്‍ത്തയുണ്ട്
കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് ഡോ.ചന്ദ്രശേഖര കമ്പാറയെ 29നെതിരെ 56 വോട്ടുകള്‍ക്ക് തെരഞ്ഞെടുത്തുവെന്നതില്‍ അത്ഭുതത്തിനും ആശ്ചര്യത്തിനും തെല്ലും ഇടമില്ല. കമ്പാറയോളം തലയെടുപ്പുള്ള എഴുത്തുകാര്‍ രാജ്യത്തെ നന്നെ കുറയും. ജ്ഞാനപീഠ
ജേതാവായ കമ്പാറ കൈവെക്കാത്ത സാഹിത്യ മേഖലകളില്ല. കവിതയാണ് അദ്ദേഹത്തിന്റെ തട്ടകം എന്ന് വിചാരിച്ചോണ്ടിരിക്കാന്‍ വയ്യ. അതിലേറെ മികച്ചതാണ് നോവലുകള്‍. നാടകങ്ങളാകട്ടെ അന്താരാഷ്ട്ര പ്രസിദ്ധം. സംവിധാനം ചെയ്ത സിനിമകള്‍ ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരി. നാടോടി വിജ്ഞാനീയത്തിന്റെയും നാടോടി ദൃശ്യകലാപാരമ്പര്യത്തിന്റെയും മേഖലകളില്‍ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങള്‍ ഒരു പിടി. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച കമ്പാറക്ക് സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് ഏതാനും എതിര്‍ വോട്ടുകളെ കൂടി കാണേണ്ടിവന്നു. കര്‍ണാടകയില്‍ നിന്നുള്ള മൂന്നാമത്തെ അധ്യക്ഷനാണ് കേന്ദ്ര സാഹിത്യ അക്കാദമിക്ക്. 1983ല്‍ വിനായക കൃഷ്ണ ഗോഖക്, 1993ല്‍ യു.ആര്‍.അനന്തമൂര്‍ത്തി. ഇതില്‍ അനന്തമൂര്‍ത്തിയാണ് ഇതിന് മുമ്പ് മത്സരത്തിലൂടെ ഈ പദവിയിലെത്തിയത്. രാജ്യത്തെ സര്‍വ മേഖലകളിലും ആധിപത്യം പുലര്‍ത്താന്‍ ശ്രമിക്കുന്ന സംഘ് പരിവാര്‍ രാഷ്ട്രീയത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്നതാണ് ഇത്തവണത്തെ മത്സരത്തിന് പ്രാധാന്യം നേടിക്കൊടുത്തത്. ഒഡിഷയില്‍ നിന്നുള്ള പ്രതിഭറായ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചു. ജ്ഞാനപീഠ, പദ്മശ്രീ ജേതാവായ പ്രതിഭറായി ഇടതുപക്ഷക്കാരിയായി അറിയപ്പെട്ടവരാണെന്നിരിക്കിലും സാഹിത്യ അക്കാദമി കൂടി കൈക്കലാക്കാനുള്ള സംഘ് അജണ്ടയുടെ ഭാഗമായിപ്പോയി അവര്‍.
കര്‍ണാടകയില്‍ നിന്ന് കേന്ദ്രസാഹിത്യ അക്കാദമിയിലേക്ക് വന്ന അനന്തമൂര്‍ത്തിയാകട്ടെ, കമ്പറാകട്ടെ, പ്രാദേശിക ഭാഷയ്ക്കും സംസ്‌കാരത്തിനും വലിയ പ്രാധാന്യം കല്പിക്കുന്നവരാണ്.വടക്കന്‍ കര്‍ണാടകയിലെ ബെല്‍ഗാമിന്നടുത്ത ഗോദാഗരി ഗ്രാമത്തില്‍ ജനിച്ച കമ്പാറ ദാരിദ്ര്യം മൂലം സ്‌കൂള്‍ പഠനം ഉപേക്ഷിക്കേണ്ടിവന്നയാളാണ്. ശിവലാഗി മഠത്തിലെ ജഗദ്ഗുരു സിദ്ധരാമസ്വാമിജിയാണ് ഇദ്ദേഹത്തിന്റെ പഠനച്ചെലവുകള്‍ വഹിച്ചത്. ബിരുദാനന്തരബിരുദം നേടിയ കമ്പാറ കര്‍ണാടകയിലെ നാടോടി തിയറ്ററിനെ കുറിച്ച് പഠിച്ചാണ് ഗവേഷക ബിരുദം കരസ്ഥമാക്കിയത്. യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയിലെ ജോലിക്ക് ശേഷം ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ 20 വര്‍ഷം ജോലി നോക്കി. ചെറുപ്പം മുതലുള്ളതാണ് നാടോടി വിജ്ഞാനീയത്തോടുള്ള കമ്പം. മനുഷ്യന്റെ അധ്വാനത്തിന്റെ വിയര്‍പ്പും കൂട്ടായ്മയുടെ ഉപ്പും ചേര്‍ന്നിട്ടുള്ള നാടോടി സംഗീതം, തിയറ്റര്‍ എന്നിവ കമ്പാറയുടെ നോവലിലും കവിതയിലും നാടകത്തിലും സിനിമയിലും അന്തര്‍ധാരയായി നിന്നു.
വിദ്യാഭ്യാസത്തെയും സാഹിത്യത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള നിലപാടുകള്‍ കൂടിയാണ് കമ്പാറയെ വ്യത്യസ്തനാക്കിയത്. പത്താം തരം വരെയെങ്കിലും വിദ്യാഭ്യാസം കന്നഡയിലാവണമെന്ന് അദ്ദേഹം വാദിച്ചു. മാതൃഭാഷിയാവുമ്പോഴേ അറിവ് കേവല വിവരത്തില്‍നിന്നപ്പുറമുള്ള അനുഭൂതിയാവൂവെന്ന അദ്ദേഹത്തിന്റെ നിലപാട് യുനെസ്‌കോ കൂടി അംഗീകരിച്ചതാണ്. ഹംപിയില്‍ കന്നട സര്‍വകലാശാല കമ്പാറയുടെ സംഭാവനയാണ്. സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായ അദ്ദേഹം സര്‍വകലാശാല കെട്ടിടങ്ങളുടെ ശില്പമാതൃക മുതല്‍ കോഴ്‌സ് കോംപിനേഷനുകള്‍ വരെ കമ്പാറയുടെ ആശയനിദര്‍ശനങ്ങളായി.
ഏറ്റവും ആധുനികമായ വീക്ഷണം സൂക്ഷിക്കുമ്പോഴും സംസ്‌കാരത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുന്ന രീതി കമ്പാറക്കുണ്ട്. അതുവരെ കന്നഡക്കാര്‍ അത്ര പരിചയിച്ചിട്ടില്ലാത്ത ഉത്തര കന്നഡ ഭാഷാഭേദത്തെ സാഹിത്യത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റി. ഈ രീതിക്ക് വൈക്കം മുഹമ്മദ് ബഷീറിനോളം പോരും കമ്പാറ. 2011ലാണ് ഇദ്ദേഹത്തെ തേടി രാജ്യത്തെ ഏറ്റവും ഉന്നത സാഹിത്യ പുരസ്‌കാരമെന്ന് കരുതുന്ന ജ്ഞാനപീഠം എത്തുന്നത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെയും സംസ്ഥാന അക്കാദമിയുടെയും പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കമ്പാറയുടെ കാര്യത്തില്‍ ജ്ഞാനപീഠമെത്താന്‍ വൈകിയോ എന്ന ചോദ്യമേ ഉയര്‍ന്നുള്ളൂ. കബീര്‍ സമ്മാന്‍, കാളിദാസ സമ്മാന്‍, പമ്പാ പുരസ്‌കാരം എന്നിവയടക്കം നിരവധി തലത്തില്‍ കമ്പാറ പുരസ്‌കൃതനായി. ആദര സൂചകമായി കര്‍ണാടക ലെഡിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഇദ്ദേഹത്തെ നോമിനേറ്റ് ചെയ്യുകയുമുണ്ടായി.
ആര്‍.കെ.നാരായണന്റെ മാല്‍ഗുഡിയെ പോലെ കമ്പാറിന് ശിവപുരി സാങ്കല്പിക കഥാപാത്രങ്ങള്‍ മേയുന്ന ഗ്രാമമാണ്. അദ്ദേഹത്തിന്റെ നോവല്‍ കഥാപാത്രങ്ങള്‍ ഇവിടെ ജനിച്ചു ജീവിച്ചുപോന്നു. 25 നാടകങ്ങള്‍, 11 കാവ്യ സമാഹാരങ്ങള്‍, അഞ്ച് നോവലുകള്‍, 16 ഗവേഷണ പ്രബന്ധങ്ങള്‍. സ്വന്തം ഗ്രാമത്തില്‍ ആഴത്തില്‍ വേരുകളാഴ്ത്തിയ കഥകളാണെങ്കിലും മിക്ക കൃതികളും വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യ്‌പ്പെട്ടു. കുലോത്ത് ചിങ്ങരമ്മ എന്ന കൃതി മലയാളത്തിലേക്ക് സി.രാഘവനാണ് വിവര്‍ത്തനം ചെയ്തത്. കരിമായി , സംഗീത, കാടുകുഡുറെ എന്നീ സിനിമകള്‍ കമ്പാറ സംവിധാനം ചെയ്തു. ഇതില്‍ കാടുകുഡുറെ ദേശീയ പുരസ്‌കാരം നേടിയപ്പോള്‍ സംഗീതക്ക് സംസ്ഥാനത്തെ മികച്ച ചിത്രമാകാന്‍ കഴിഞ്ഞു. ജീകേ മസ്തര, പ്രണയ പ്രസംഗ തുടങ്ങിയവ ടെലി സീരിയലുകളുമായി.
ആവിഷ്‌കാരങ്ങള്‍ ജനതയുടെ ജീവവായുവാണ്. മത ഗോത്ര വ്യത്യാസങ്ങളുടെ പേരില്‍ ആവിഷ്‌കാരങ്ങളെ വെല്ലുവിളിക്കുകയും ഭരണകൂടം ഈ ആക്രോശക്കാരുടെ ഒത്താശക്കാരാകുകയും ചെയ്യുന്ന ഘട്ടത്തില്‍ സാഹിത്യ അക്കാദമി അധ്യക്ഷന് എഴുന്നേറ്റു നില്‍ക്കണ്ടതായി വരും. അപ്പോള്‍ എഴുന്നേല്‍ക്കുകയെന്നതാണ് മുമ്പിലുള്ള ദൈത്യം.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ