Connect with us

india

കോവിഡ് കാലത്തെ വയോജന ക്ഷേമം

2020 മാര്‍ച്ച് 11ന് ലോകാരോഗ്യസംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത്മുതല്‍ ദുരിതങ്ങളുടെ കാണാക്കയത്തിലാണ് ലോകമെമ്പാടുമുള്ള വയോജനങ്ങള്‍.

Published

on

ടി ഷാഹുല്‍ ഹമീദ്‌

ലോകത്ത് മുതിര്‍ന്ന പൗരന്മാര്‍ എന്ന് വിവക്ഷിക്കുന്നത് 60 വയസ്സ് കഴിഞ്ഞവരെയാണ്, ചില രാജ്യങ്ങളില്‍ ഇത് 65 വയസ്സുമാണ്. 2050 ആകുമ്പോഴേക്കും ലോകത്ത് മുതിര്‍ന്ന പൗരന്മാരുടെ ജനസംഖ്യ 200 കോടിയായി വര്‍ധിക്കും. 2020 മാര്‍ച്ച് 11ന് ലോകാരോഗ്യസംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത്മുതല്‍ ദുരിതങ്ങളുടെ കാണാക്കയത്തിലാണ് ലോകമെമ്പാടുമുള്ള വയോജനങ്ങള്‍. വയോജനങ്ങളില്‍ 10 ശതമാനത്തിനുമാത്രമേ സാമൂഹിക സുരക്ഷിതത്വ സംവിധാനമുള്ളൂ. മഹാഭൂരിപക്ഷത്തിനും സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ ഒഴികെ മറ്റൊരു സുരക്ഷിതത്വവുമില്ല. അവരിലാണ് കോവിഡ് ഇടിത്തീപോലെ പതിച്ചത്. കോവിഡിന്റെ ബാക്കിപത്രമായ ദാരിദ്ര്യം, അസന്തുലിതാവസ്ഥ, ഭയം, വിഷാദം, ഉത്ക്കണ്ഠ എന്നിവ ഏറ്റവും കൂടുതല്‍ ബാധിച്ചത് മുതിര്‍ന്ന പൗരന്മാരെയാണ്. കോവിഡ് ഉണ്ടാക്കിയ മരണനിരക്കില്‍ അഞ്ച് മടങ്ങ് അധികമായി വയോജനങ്ങളെ പിടികൂടി. ലോകത്തെ 70 വയസ്സു കഴിഞ്ഞ 66 ശതമാനം ജനങ്ങളും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നം നേരിടുന്നു എന്നതുകൊണ്ട് കോവിഡ് മൂന്നാം തരംഗത്തില്‍നിന്ന് വയോജനങ്ങളെ രക്ഷിക്കാന്‍ സാമൂഹ്യാധിഷ്ഠിത ഇടപെടല്‍ കൊണ്ടേ സാധിക്കുകയുള്ളൂ.

കോവിഡ് കാലത്ത് പുറത്തിറങ്ങാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ഏറ്റവും കൂടുതല്‍ മരണമടഞ്ഞത് 60 വയസ്സ് കഴിഞ്ഞവരാണ്. യൂറോപ്പിലെ 95 ശതമാനം കോവിഡ് മരണങ്ങളും 60 വയസ്സ് കഴിഞ്ഞവര്‍ ആയിരുന്നു. അമേരിക്കയിലും ചൈനയിലും അത് 80 ശതമാനമാണ്. ഇന്ത്യയില്‍ 55 ശതമാനത്തിനു മുകളിലാണ്. ജീവിതത്തോടൊപ്പം ആരംഭിച്ച് ജീവിതചക്രം മുഴുവനും തുടരുന്ന പ്രക്രിയയാണ് വാര്‍ധക്യം. വാര്‍ധക്യം വെല്ലുവിളികളും അവസരങ്ങളും പ്രദാനം ചെയ്യുന്നു. ഇന്ത്യയില്‍ ആയിരം വയോജനങ്ങളില്‍ 276 പേരും രോഗികളാണ്, കേരളത്തില്‍ 646 ആണ്. ഏറ്റവും കൂടുതല്‍ കരുതല്‍ ലഭിക്കേണ്ട ആധുനിക സമൂഹത്തില്‍നിന്ന് കോവിഡ് കാലത്ത് ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നു. മനുഷ്യരുടെ ശരാശരി ആയുസിന്റെ അടുത്തെത്തിയവരാണ് എന്ന പരിഗണന നല്‍കി വയോജനങ്ങള്‍ക്ക് സഞ്ചിത പ്രതിരോധശക്തി ഉണ്ടാക്കിയാലേ കോവിഡാനന്തര കാലത്ത് വ്യക്തമായി ചിന്തിക്കാനും ഓര്‍മ്മിക്കാനും പഠിക്കാനും ആസൂത്രണം ചെയ്യാനുമുള്ള വൈജ്ഞാനിക ആരോഗ്യം വയോജനങ്ങളില്‍ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളൂ.

മുതിര്‍ന്ന പൗരന്മാരെ സാധാരണയായി തരംതിരിക്കുന്നത് നല്ല ശാരീരികക്ഷമതയും ആരോഗ്യവുമുള്ള സ്ഥിരം വരുമാനം ലഭിക്കുന്നവരെ ഒന്നാം തരമായും സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നവരെ രണ്ടാം തരമായും മറ്റുള്ളവരുടെ ആശ്രയത്തില്‍ കഴിയുന്നവരെ മൂന്നാം തരമായുമായാണ് കണക്കാക്കുന്നത് . ഇതില്‍ രണ്ടും മൂന്നും തരക്കാരുടെ ജീവിതം മഹാമാരി തരിപ്പണമാക്കി കളഞ്ഞു. വയോജനങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമങ്ങള്‍ നടത്തിയാല്‍ ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുമെന്നാ ണ് ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം. എന്നാല്‍ കോവിഡ് ഉണ്ടാക്കിയ സാമൂഹിക ബന്ധനം ഇത് അസാധ്യമാക്കി. മുഴുവന്‍ സാമൂഹിക പരിപ്രേക്ഷ്യത്തില്‍നിന്നും വായോജനങ്ങളെ ഒന്നുകില്‍ ഒഴിവാക്കപ്പെടുകയോ അല്ലെങ്കില്‍ ഒഴിച്ചുനിര്‍ത്തപ്പെടുകയോ ചെയ്യപ്പെടുന്നു. മറ്റുള്ളവരുടെ ദയാദാക്ഷിണ്യത്തില്‍ കഴിയേണ്ടിവരുന്ന ഹതഭാഗ്യരായവരുടെ ഗദ്ഗദങ്ങളാല്‍ മുഖരിതമാണ് കോവിഡാനന്തര സാമൂഹികാന്തരീക്ഷം. ആധുനിക സമൂഹം കെട്ടിപ്പടുക്കുന്നതിന് വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം പ്രധാന ഘടകമാണ്. നിത്യ ചെലവിന്‌പോലും വകയില്ലാത്ത 65 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ ഇന്ത്യയില്‍ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നു. ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയായ തൊഴിലുറപ്പു പദ്ധതിയില്‍ പോലും വയോജനങ്ങള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കാതെവന്നു. പങ്കാളിത്തത്തിന്റെ വൈപുല്യത്തില്‍നിന്ന് പ്രതിരോധ ശക്തി കുറഞ്ഞവരായതുകൊണ്ട് രോഗം പെട്ടെന്ന് പടരാന്‍ സാധ്യതയുള്ളതിനാല്‍ വയോജനങ്ങള്‍ പൊതുമണ്ഡലത്തില്‍ ഒഴിവാക്കപ്പെട്ടു. ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും സ്വാഭാവികമായി നിര്‍ണയിക്കപ്പെട്ട ചക്രം പിന്തുടരുമ്പോള്‍ കോവിഡ് നിശ്ചലമാക്കിയ മുതിര്‍ന്ന പൗരന്മാരുടെ ജീവിതം സന്തോഷപ്രദമാകേണ്ടതായിട്ടുണ്ട്.
അനുഭവ സമ്പത്തിന്റെ വലിയ കലവറ വീടുകളില്‍ നിശബ്ദരായി ഇരിക്കുമ്പോള്‍ അവരുടെ അനുഭവ സമ്പത്ത് യുവജനങ്ങള്‍ക്ക് അനുഭവവേദ്യമാകണം. സുരക്ഷിതത്വവും സംരക്ഷണവും വലിയ വെല്ലുവിളിയാകുന്ന ഘട്ടത്തില്‍ വൈദഗ്ധ്യങ്ങളും നൈപുണ്യങ്ങളും അനുയോജ്യമായ രീതിയില്‍ നല്‍കിയാല്‍ വയോജനങ്ങള്‍ക്ക് സാമൂഹിക, സാമ്പത്തിക കാരണങ്ങളാല്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ സാധിക്കും. പോഷകസമൃദ്ധമായ ആഹാരവും അത്യാധുനിക ലോകത്തെ അറിവിന്റെ വിസ്‌ഫോടനങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. മുതിര്‍ന്ന പൗരന്മാരുടെ ഇടയിലുള്ള ദാരിദ്ര്യം യാഥാര്‍ഥ്യവും സാര്‍വ്വത്രികവുമായതിനാല്‍ സാമ്പത്തിക സാക്ഷരത, ഈടില്ലാത്ത പലിശ രഹിത ലോണ്‍ എന്നിവ ലഭ്യമാക്കണം. വിവരസാങ്കേതിക മേഖലയില്‍ പ്രകടമായുള്ള വിടവ് സാമൂഹ്യാധിഷ്ഠിതമായി ഇടപെട്ട് പരിഹരിക്കണം. മറ്റുള്ളവരുടെ ആശ്രിതത്തില്‍ 95 ശതമാനം വയോജനങ്ങളും വീടുകളില്‍ ജീവിക്കുമ്പോള്‍ വളര്‍ന്നുവരുന്ന തലമുറക്ക് ഇവരുടെ പ്രശ്‌നം മനസ്സിലാകണമെങ്കില്‍ വയോജന പരിപാലനം (ജെറിയാട്രി) പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. വയോജനങ്ങളുടെ പ്രശ്‌നം സങ്കീര്‍ണവും വ്യത്യസ്തവുമാണ്. വികസിത രാജ്യങ്ങളില്‍ ഇന്‍#ുവന്‍സ, ന്യൂമോണിയ എന്നിവ വരാതിരിക്കാനടക്കം ചിട്ടയായി വാക്‌സിന്‍ നല്‍കുമ്പോള്‍ കോവിഡില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക പോംവഴിയായ വാക്‌സിന്‍ മുഴുവന്‍ വയോജനങ്ങളും എടുത്തു എന്ന് ഉറപ്പുവരുത്തണം. ഇതിന് സമയപട്ടിക തയ്യാറാക്കണം. സാംസ്‌കാരിക മാറ്റം വന്ന സമൂഹത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ യാതൊരു സാമൂഹിക ഇടപെടലുകളും നടത്താതെ ഒറ്റപ്പെട്ട് കഴിയുന്നത് ഭൂഷണമല്ല. പ്രോട്ടോക്കോള്‍ പാലിച്ച് ഏതെങ്കിലും തരത്തില്‍ അവരെ ഉപയോഗിക്കണം. വയോജനങ്ങള്‍ക്കായി മാത്രം പ്രത്യേക വളണ്ടിയര്‍ സംവിധാനം ഉണ്ടാക്കല്‍, പാലിയേറ്റീവ് സംവിധാനം ശാസ്ത്രീയമായി ചിട്ടപ്പെടുത്തല്‍, വയോജനങ്ങള്‍ക്കായി മാത്രം ജോബ് ക്ലബ്ബ്, വിദഗ്ധരുടെ പൂള്‍ എന്നിവ പ്രാദേശിക തലത്തില്‍ ഉണ്ടാക്കാവുന്നതാണ്.

കോവിഡ് ഉണ്ടാക്കിയ സാമൂഹിക അടിയന്തരാവസ്ഥയില്‍ അകപ്പെട്ടുപോയ മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസമായി ചില പദ്ധതികളും പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കാനഡയില്‍ വയോജനങ്ങള്‍ക്കായി നടപ്പിലാക്കിയ പദ്ധതിയും ബെല്‍ജിയത്തില്‍ നടപ്പിലാക്കിയ വണ്‍ ലെറ്റര്‍ വണ്‍ സ്‌മൈല്‍ പദ്ധതിയും എടുത്തു പറയേണ്ടതാണ്. ഒറ്റപ്പെട്ടുപോയവര്‍ക്ക് കുട്ടികളെക്കൊണ്ട് കത്തുകള്‍ എഴുതി അയക്കുന്നതാണ് ബെല്‍ജിയത്തില്‍ നടപ്പിലാക്കിയത്. അയര്‍ലന്‍ഡില്‍ പോസ്റ്റ്ഓഫീസ് ജീവനക്കാരെ ഉപയോഗിച്ച് ഒറ്റപ്പെട്ട് താമസിക്കുന്ന വയോജനങ്ങളുടെ ക്ഷേമം അന്വേഷിക്കുന്ന പദ്ധതിയും ചൈനയില്‍ ആരംഭിച്ച 80 വയസ്സുകഴിഞ്ഞവരുടെ കൂടെ നിര്‍ബന്ധമായും മക്കള്‍ താമസിക്കണമെന്ന പരിപാടിയും വേറിട്ട പ്രവര്‍ത്തനങ്ങളായിമാറി. സ്‌പെയിനില്‍ വയോജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ നല്‍കിയ പരിശീലനവും വയോജനങ്ങള്‍ക്ക് ആശ്വാസമായി. കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ ആരംഭിച്ച ഗ്രാന്‍ഡ് കെയര്‍ പദ്ധതി പ്രകാരം വയോജനങ്ങളെ ഫോണില്‍ വിളിച്ച് ആശ്വാസം പകരുകയും പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാ വുകയും ചെയ്തു.

മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഐക്യരാഷ്ട്രസഭയുടെ 2030 ലെ സുസ്ഥിര വികസനത്തിന് എല്ലാവരെയും ചേര്‍ത്തുപിടിക്കുക എന്ന ലക്ഷ്യം അര്‍ത്ഥവത്താകണമെങ്കില്‍ വയോജനങ്ങളുടെ കോവിഡാനന്തര പ്രശ്‌നങ്ങളില്‍ നടപടി ഉണ്ടാകണം. ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍ദേശക തത്വത്തില്‍ 41 ാം അനുച്ഛേദത്തില്‍ വയോജന സംരക്ഷണം പ്രാധാന്യപൂര്‍വം അവതരിപ്പിക്കുന്നു. 2020-21 സാമൂഹികനീതി വകുപ്പിന്റെ ലോക്‌സഭയില്‍ അവതരിപ്പിച്ച പതിനാലാമത് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതുപോലെ 2026 ല്‍ 12.4 ശതമാനമായി വയോജനങ്ങളുടെ ജനസംഖ്യ വര്‍ധിക്കുന്നതിനാല്‍ ഇന്ത്യയില്‍ 17.32 കോടിയാകും 60 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യ. പ്രസ്തുത റിപ്പോര്‍ട്ടില്‍ മക്കള്‍ എന്ന വിവക്ഷ വിപുലീകരിച്ചതും പരിചരണം എന്ന നിര്‍വചനത്തില്‍ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള മുതിര്‍ന്ന പൗരന്മാരുടെ അവകാശം ദൃഢപ്പെടുത്തിയതും കോവിഡാനന്തര കാലത്തെ ശുഭ സൂചനകളാണ്.
ആരോഗ്യപരിപാലന രംഗത്ത് വികസിത രാജ്യങ്ങള്‍ക്കൊപ്പമുള്ള കേരളത്തിലും വയോജനങ്ങളുടെ ജനസംഖ്യ വര്‍ധിക്കുകയാണ്. 2020 ലെ സാമ്പത്തിക സര്‍വ്വേ പ്രകാരം കേരളത്തില്‍ 43 ലക്ഷം വയോജനങ്ങളുണ്ട്. ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരുടെത് 74 ഉം സ്ത്രീകളുടെത് 80 വയസ്സുമാണ്. 2036 ആകുമ്പോഴേക്കും കേരളത്തില്‍ അഞ്ചിലൊരാള്‍ മുതിര്‍ന്ന പൗരന്‍ ആയിരിക്കും. കേരളത്തിന്റെ കോവിഡ് മരണനിരക്ക് 0.47 ശതമാനമായത് വയോജനങ്ങളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. മൂന്നാം തരംഗത്തില്‍ നിന്ന് ജനസംഖ്യയുടെ 11 ശതമാനം വരുന്ന വയോജനങ്ങളെ സംരക്ഷിക്കാന്‍ ഓരോ പ്രദേശത്തും വയോജന സംരക്ഷണ വലയം സൃഷ്ടിക്കണം.

മനുഷ്യരാശി ഉണ്ടായതു മുതല്‍ മഹാമാരികളും ഉണ്ടായിട്ടുണ്ട്. അവയെയൊക്കെ തോല്‍പ്പിച്ച ചരിത്രമാണുള്ളത്. അതുകൊണ്ടുതന്നെ മികച്ചരീതിയില്‍ ഇടപെട്ടാല്‍ ഒരു പോറലുമേല്‍ക്കാതെ മുതിര്‍ന്നവരെ സംരക്ഷിക്കാന്‍ സാധിക്കും. വിദഗ്ധന്മാരുടെ അഭിപ്രായത്തില്‍ പ്രായമുള്ളവരുടെ കൂടെ അടുത്ത ബന്ധുക്കളുടെ സാമീപ്യം നേരിട്ടോ ഓണ്‍ലൈനിലൂടെയോ ഉണ്ടായാലും ഇടയ്ക്കിടെയുള്ള സൗമ്യസാന്നിധ്യം അനുഭവപ്പെടുത്തിയാലും അയല്‍പക്ക സൗഹൃദം മെച്ചപ്പെടുത്തല്‍, ബുക്ക് ക്ലബ്ബുകള്‍ ഉണ്ടാക്കി ചര്‍ച്ച വെര്‍ച്യുലായി സംഘടിപ്പിക്കല്‍, കത്തുകള്‍, ഓര്‍മ്മകള്‍, ഡയറിക്കുറിപ്പുകള്‍ എഴുതി സൂക്ഷിക്കല്‍, അനുഭവം പങ്കുവയ്ക്കല്‍, ന്യൂസ് ഒഴികെയുള്ള ടി.വി പരിപാടികള്‍ കാണല്‍ പ്രോത്സാഹിപ്പിക്കല്‍ എന്നിവയൊക്കെ ചെയ്താല്‍ കോവിഡ് കാലം സമ്പന്നമാക്കാന്‍ വയോജനങ്ങള്‍ക്ക് സാധിക്കും. സാധ്യതകള്‍ ഏതാണ് എന്ന് നിശ്ചയിച്ച് മുന്നോട്ടുപോവുക. എങ്കില്‍ ആയാസരഹിതമായ ജീവിതം കൈപ്പിടിയിലൊതുക്കാവുന്നതാണ്.

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.