Connect with us

Culture

ഫിദല്‍ കാസ്‌ട്രോ: ജനങ്ങള്‍ക്കൊപ്പം, ജനങ്ങള്‍ക്കുവേണ്ടി

Published

on

ഹവാന: ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തിന് അറുതി വരുത്തി ക്യൂബയെ മോചിപ്പിച്ച വിപ്ലവകാരിയായിരുന്നു ഫിദല്‍ അലക്‌സാണ്ഡ്‌റോ കാസ്‌ട്രോ റുസ് എന്ന ഫിദല്‍ കാസ്‌ട്രോ. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പോരാടിയ അദ്ദേഹം ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെക്രട്ടറിയായിരുന്നു. ഹവാന സര്‍വകലാശാലയിലെ നിയമപഠനത്തിനിടെയാണ് കാസ്‌ട്രോ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തില്‍ ആകൃഷ്ടനാകുന്നത്. ക്യൂബന്‍ മണ്ണില്‍ ഗറില്ല പോരാട്ടത്തിന് തുടക്കം കുറിച്ച കാസ്‌ട്രോയുടെ ആദ്യ ഭരണവിരുദ്ധ നീക്കം പരാജയമായിരുന്നു. മൊന്‍കാട ബാരക്‌സ് ആക്രമണത്തിന്റെ പേരില്‍ കാസ്‌ട്രോ ജയിലിലടക്കപ്പെട്ടു. മോചനത്തിനു ശേഷം സഹോദരന്‍ റൗള്‍ കാസ്‌ട്രോക്കൊപ്പം മെക്‌സിക്കോയിലേക്ക് പലായനം ചെയ്ത അദ്ദേഹം ചെഗുവേരയെ പരിചയപ്പെട്ടതോടെയാണ് ക്യൂബന്‍ വിപ്ലവത്തിന് പുതിയ ദിശാബോധം ലഭിച്ചത്. ക്യൂബയുടെ വളര്‍ച്ച എതിര്‍ത്ത അമേരിക്ക കാസ്‌ട്രോയെ രാജ്യത്തു നിന്ന് പുറത്താക്കാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും ജനങ്ങള്‍ അദ്ദേഹത്തോടൊപ്പമായിരുന്നു. രാജ്യത്തിനുമേല്‍ സാമ്പത്തിക ഉപരോധമുള്‍പ്പെടെയുള്ളവ നടത്തിയെങ്കിലും ഫിദലിന്റെ സമയോചിത നീക്കങ്ങള്‍ രാജ്യത്തെ പിടിച്ചു നിര്‍ത്തി. സാമ്രാജ്യത്വശക്തിയായ അമേരിക്കയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യന്‍ പിന്തുണയില്‍ മിസൈല്‍ താവളങ്ങള്‍ പണിതു. യുദ്ധ സമാന സാഹചര്യം ഉടലെടുത്ത ഈ കാലഘട്ടത്തെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയെന്നാണ് അറിയിപ്പെട്ടിരുന്നത്.Subject: Fidel Castro speaking to a crowd of people during the celebration to commemorate the anniversary of the Cuban revolution, Santiago, Cuba, July 26, 1964. The visible banners depict the revolution's leaders, among them Fidel Castro (in front) and Camilo Cienfuegos (also known as Red Beard, on the banner ar the end). Santiago, Chile July 26, 1964 Photographer- Grey Villet Time Inc Not Own Merlin-1151736

ആത്മാഭിമാനം ചോരാതെ ക്യൂബ നിലനില്‍ക്കുന്നുവെങ്കില്‍ അതിനു പിന്നിലെ ശക്തി സ്രോതസ്സ് ഫിദല്‍ കാസ്‌ട്രോയല്ലാതെ മറ്റാരുമല്ല. ഭരണതലത്തില്‍ തുടങ്ങി താഴെത്തട്ടില്‍ വരെ നീണ്ടു കിടക്കുന്ന ആരാധകലക്ഷങ്ങള്‍ കാസ്‌ട്രോയെ നെഞ്ചിലേറ്റുന്നതും ഇതേ കാരണത്തില്‍ തന്നെ. പണമോ ഭൗതിക സമ്പത്തോ കാസ്‌ട്രോയെ പ്രചോദിപ്പിച്ചിരുന്നില്ല. വിമര്‍ശകരുടെ കാഴ്ചപ്പാടില്‍ ഫിദല്‍ മനുഷ്യാവകാശ ലംഘനം നടത്തിയ ഏകാധിപതിയായിരുന്നെങ്കിലും ക്യൂബ അദ്ദേഹത്തിന്റെ തത്വങ്ങളെ സ്വീകരിച്ചിരുന്നു. ചേരിചേരാ പ്രസ്ഥാനത്തിന്റെ അമരക്കാരനായി 1979ല്‍ കാസ്‌ട്രോയെ തെരഞ്ഞെടുത്തത് ഇതിന് തെളിവേകുന്നു. രോഗം ശാരീരികമായി കാസ്‌ട്രോയെ തളര്‍ത്താന്‍ ആരംഭിച്ചതോടെ 2006ല്‍ ക്യൂബയുടെ ഭരണവളയം സഹോദരന്‍ റൗള്‍ കാസ്‌ട്രോക്ക് കൈമാറി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.