Connect with us

business

കുതിച്ചുയര്‍ന്ന സ്വര്‍ണവില കുത്തനെ ഇടിയുന്നു; വില എത്രവരെ കുറയാം?-വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ

Published

on

കൊച്ചി: കുറഞ്ഞ കാലയളവിനിടെ കുതിച്ചുയര്‍ന്ന് നാല്‍പതിനായിരം കടന്ന സ്വര്‍ണവില തുടര്‍ച്ചയായി ഇടിയുന്നു. പവന് 320 രൂപ കുറഞ്ഞ് 38,240 രൂപയാണ് ഇന്നത്തെ വില. 4780 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് 38,560 രൂപയിലെത്തിയിരുന്നു. ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയില്‍ നിന്ന് 3760 രൂപയുടെ കുറവാണ് രണ്ടാഴ്ചക്കിടെയുണ്ടായത്.

ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില സ്ഥിരതയാര്‍ജ്ജിച്ചതും കോവിഡ് വാക്‌സിന്‍ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഉര്‍ജ്ജിതമായതുമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാകാന്‍ കാരണം. കോവിഡ് വാക്‌സിനെക്കുറിച്ച് ശുഭകരമായ വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിക്ഷേപകര്‍ ലാഭമെടുത്ത് പിന്‍മാറുന്നത് സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

കോവിഡ് പ്രതിസന്ധിയില്‍ നിക്ഷേപകര്‍ വന്‍ തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധി അയഞ്ഞതോടെ വിപണി ഉണര്‍ന്നു തുടങ്ങിയതും സ്വര്‍ണവിലയുടെ കുറവിന് കാരണമായിട്ടുണ്ട്. വാക്‌സിന്‍ പരീക്ഷണ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ സ്വര്‍ണവില വീണ്ടും പഴയപടി ആയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

business

സ്വർണ വിലയിൽ ഇടിവ്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

ഈ മാസം സ്വർണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്.

Published

on

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 360 താഴ്ന്ന് സ്വർണത്തിന്റെ വില 36,880 രൂപയായി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 4610ൽ എത്തി.ഈ മാസത്തെ കുറഞ്ഞ വിലയാണിത്.

ഈ മാസം സ്വർണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്.

Continue Reading

business

37,000ത്തിലേക്കെന്ന ആശങ്കകള്‍ക്കിടെ സ്വര്‍ണ വില ഇന്ന് കുറഞ്ഞു

ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി

Published

on

കൊച്ചി: പവന്‍ വില 37,000ത്തിലേക്ക് കടക്കുമെന്ന ആശങ്കകള്‍ക്കിടെ ഇന്ന് വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ 36,920 രൂപയായിരുന്ന സ്വര്‍ണ വില ഇന്ന് 36,720ലെത്തി.

ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി.

കഴിഞ്ഞ മൂന്നു നാലു മാസങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇന്നലെയുണ്ടായത്.

Continue Reading

business

സ്വര്‍ണവില കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന്‍ വില. ഈ മാസം ഇതുവരെയായി 960 രൂപ പവന് കൂടി

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില കൂടി കഴിഞ്ഞ നാലുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന്‍ സ്വര്‍ണത്തിന് 36,720 രൂപയാണ് വില. ഇന്നലെയാണ് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്.

നവംബര്‍ ഒന്നിന് 35,760 രൂപയായിരുന്നു പവന്‍ വില. ഈ മാസം ഇതുവരെയായി 960 രൂപ പവന് കൂടി.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.