Connect with us

tech

മൂന്ന് ജനപ്രിയ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്തു

പ്രിന്‍സസ് സലൂണ്‍, നമ്പര്‍ കളറിംഗ്, ക്യാറ്റ്‌സ് & കോസ്‌പ്ലേ എന്നീ മൂന്ന് ആപ്പുകളാണ് നീക്കം ചെയ്തത്

Published

on

ഗൂഗിളിന്റെ നയങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തിയ മൂന്ന് ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കംചെയ്തു.
പ്രിന്‍സസ് സലൂണ്‍, നമ്പര്‍ കളറിംഗ്, ക്യാറ്റ്‌സ് & കോസ്‌പ്ലേ എന്നീ മൂന്ന് ആപ്പുകളാണ് നീക്കം ചെയ്തത്. ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ അക്കൗണ്ടബിലിറ്റി കൗണ്‍സിലില്‍ ആപ്പുകളുടെ പ്രവര്‍ത്തനത്തില്‍ ആശങ്കകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ ഉപയോഗിക്കുന്ന മൂന്ന് ജനപ്രിയ അപ്ലിക്കേഷനുകള്‍ നീക്കം ചെയ്തത്.

ഈ മൂന്ന് ആപ്ലിക്കേഷനുകളും ഗൂഗിളിന്റെ നയങ്ങള്‍ ലംഘിച്ച് കുട്ടികളുടെ ഡാറ്റ ശേഖരിക്കുന്നുണ്ടെന്നും ഈ ഡാറ്റ അവര്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കാത്തത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം ചെയ്യുന്നതെന്നും ഗൂഗിള്‍ അറിയി്ച്ചു.

കളികളിലൂടെ കുട്ടികളെ പഠനത്തിലേക്ക് നയിക്കുക എന്നതായിരുന്നു മൂന്ന് ആപ്പുകളും നടത്തിയ പ്രവര്‍ത്തനമെങ്കിലും അതിന്റെ മറവില്‍ കുട്ടികളെ ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഗൂഗിളിന്റെ നീക്കം. പ്ലേ സ്റ്റോറിന് പുറമെ ആപ്പിള്‍ സ്റ്റോറില്‍ നിന്നും ആപ്പുകള്‍ പിന്‍വലിക്കുമെന്നാണ് സൂചന.

കുട്ടികളുടെ ഡാറ്റ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ കരുതല്‍ കാണിക്കമെന്നും അല്ലാത്ത പക്ഷം ആപ്പുകള്‍ക്കെതിരെ ഇതുപോലുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗൂഗിള്‍ അറിയിച്ചു. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കംചെയ്യുന്നത് ഇതാദ്യമല്ല. ഗൂഗിളിന്റെ നിയമം ലംഘിച്ചതിന് ഇതിന് മുമ്പും ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

News

ഐഫോണിന്റെ ഈ മോഡലുകളില്‍ ഇനിമുതല്‍ വാട്‌സാപ്പ് ലഭിക്കില്ല

എന്നാല്‍ സോഫ്റ്റ്വെയര്‍ പുതുക്കിയാല്‍ ഒരുപക്ഷേ വാട്‌സ്ആപ്പ് തുടര്‍ന്ന് ലഭിച്ചേക്കാം.

Published

on

ഐ ഫോണിലെ ചില മോഡലുകളില്‍ ഇനിമുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. ഐഒഎസ് 10, 11 സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളിലാണ് ഇനിമുതല്‍ വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യാതിരിക്കുക.

ഇതുപ്രകാരം ഐഫോണ്‍ 5,5സി എന്നിവയില്‍ വാട്‌സ്ആപ്പ് സേവനം ഇനി മുതല്‍ ലഭ്യമാവില്ല. ഈ മോഡലുകളില്‍ വാട്‌സാപ്പിലെ പുതിയ അപ്‌ഡേറ്റുകളും സുരക്ഷയും ലഭ്യമാകാതെ ഇരിക്കുകയാണ് ചെയ്യുക. ഒക്ടോബര്‍ 24 മുതലായിരിക്കും ഈ മോഡലുകളില്‍ വാട്ട്‌സ്ആപ്പ് ലഭിക്കാതിരിക്കുക.

എന്നാല്‍ സോഫ്റ്റ്വെയര്‍ പുതുക്കിയാല്‍ ഒരുപക്ഷേ വാട്‌സ്ആപ്പ് തുടര്‍ന്ന് ലഭിച്ചേക്കാം.

Continue Reading

News

‘ടേക്ക് എ ബ്രേക്ക്’ ഫീച്ചര്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യം കൊണ്ടുവന്ന ഈ ഫീച്ചര്‍ നിലവില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Published

on

‘ടേക്ക് എ ബ്രേക്ക്’ ഫീച്ചര്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം. ടേക്ക് എ ബ്രേക്ക് എന്ന പുത്തന്‍ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പുതുതായി കൊണ്ടുവന്നിട്ടുള്ളത്. ഇടവേള എടുക്കാന്‍ ഉപഭോക്താവിനെ ഓര്‍മിപ്പിക്കുന്ന ഒരു സംവിധാനമാണിത്.

നിശ്ചിതസമയ പരിധിയില്‍ ഇന്‍സ്റ്റഗ്രാമില്‍ ഇരിക്കുമ്പോള്‍ ഇടവേള എടുക്കാന്‍ ഇന്‍സ്റ്റഗ്രാം ഓര്‍മിപ്പിക്കും ഇതാണ് പുതിയ ഫീച്ചര്‍ ആയി വന്നിട്ടുള്ളത്.

ഇത് ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് എത്ര മിനുട്ട് വേണം എന്നത് സെലക്ട് ചെയ്യാന്‍ കഴിയും. 10 മിനിറ്റ, 20 മിനിറ്റ് ,30 മിനിറ്റ് എന്നിങ്ങനെ ഓപ്ഷനുകള്‍ ആണ് നിലവിലുള്ളത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യം കൊണ്ടുവന്ന ഈ ഫീച്ചര്‍ നിലവില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

 

Continue Reading

india

രാജ്യത്ത് അടുത്ത വര്‍ഷം മുതല്‍ 5 ജി

രാജ്യത്ത് അടുത്ത വര്‍ഷം ഇന്റര്‍നെറ്റ് 5ജി ആരംഭിക്കും. 2022 ഏപ്രില്‍, മെയ് മാസങ്ങളിലായി 5ജി സ്‌പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത വര്‍ഷം ഇന്റര്‍നെറ്റ് 5ജി ആരംഭിക്കും. 2022 ഏപ്രില്‍, മെയ് മാസങ്ങളിലായി 5ജി സ്‌പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ടെലികോം മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

5ജി മാറ്റത്തെ കുറിച്ചുള്ള ട്രായിയുടെ റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ കേന്ദ്രത്തിന് കിട്ടും. ടെലികോം ദാതാക്കള്‍ അടുത്തവര്‍ഷം മെയ് വരെ സ്‌പെക്ട്രം ലേലത്തിന് അധികസമയം ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് മാസം മുതലുള്ള ആറു മാസം രാജ്യത്ത് 5ജി പരീക്ഷണങ്ങള്‍ നടത്തുന്നതിനായിട്ടായിരിക്കും ഉപയോഗപ്പെടുത്തുക. നഗരങ്ങളിലെന്ന പോലെ ഗ്രാമങ്ങളിലും ഇക്കാലയളവില്‍ 5ജി പരീക്ഷണം നടത്തും.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.