Culture
ഗുജറാത്തില്‍ രാഷ്ട്രീയ കരുനീക്കം ശക്തമാക്കി രാഹുല്‍ ഗാന്ധി; ബി.ജെ.പിക്കെതിരെ തുടരെ ആക്രമണം

ന്യൂഡല്‍ഹി: ഗുജറാത്തില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമാക്കി രാഹുല്‍ ഗാന്ധി. ബി.ജെ.പിയില്‍ ചേരാനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ഗുജറാത്തിലെ പാട്ടീദര്‍ നേതാവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കടുത്ത പ്രതികരണവുമായാണ് കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രംഗത്തെത്തിയിരിക്കുന്നത്.
ഗുജറാത്തിനെ വിലയ്ക്കുവാങ്ങാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍, ബിജെപിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.
ട്വിറ്ററിലൂടെയായിരുന്നു ബിജെപിക്കെതിരായ രാഹുലിന്റെ ശക്തമായ പ്രതികരണം.
Gujarat is priceless. It has never been bought. It can never be bought. It will never be bought.https://t.co/czGCQzrxY4
— Office of RG (@OfficeOfRG) October 23, 2017
ഗുജറാത്ത് ഞങ്ങള്‍ക്ക് വിലമതിക്കാനാകാത്ത നാടാണ്. ഗുജറാത്തിനെ ആര്‍ക്കും വിലയ്ക്ക് വാങ്ങാനായിട്ടില്ല, ഇനി അതിനു കഴിയുകയമില്ല’ രാഹുല്‍ ട്വിറ്റ് ചെയ്തു. വെളിപ്പെടുത്തലിനെ റിപ്പോര്‍ട്ടിനൊപ്പമാണ് രാഹുല്‍ ട്വീറ്റിയത്.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയിലാണ് ബിജെപിയെ ഞെട്ടിച്ചുകൊണ്ട് പാട്ടിദര്‍ വിഭാഗം നേതാവും ഹാര്‍ദ്ദിക് പട്ടേലിന്റെ അടുത്ത അനുയായിയുമായ നരേന്ദ്ര പട്ടേല്‍ കോഴവാഗ്ദാനം പുറത്തുവിട്ടത്.
I was offered Rs 1 crore to join the Bharatiya Janata Party. I have already been given Rs 10 lakh advance: Narendra Patel, Patidar leader pic.twitter.com/NZUN1NibQp
— ANI (@ANI) October 23, 2017
ഞായറാഴ്ച്ച വൈകുന്നേരം നരേന്ദ്ര പട്ടേല്‍ ബി.ജെ.പിയിലേക്ക് മാറിയിരുന്നു. എന്നാല്‍ ഏറെ നാടകീയമായി രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തനിക്ക് ലഭിച്ച പത്തുലക്ഷം രൂപയുമായാണ് നരേന്ദ്രപട്ടേല്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയത്. ഹാര്‍ദ്ദിക് പട്ടേലിന്റെ അനുയായിരുന്ന വരുണ്‍ പട്ടേല്‍ ബി.ജെ.പിയിലേക്ക് മാറിയിരുന്നു. വരുണ്‍ പട്ടേല്‍ വഴി തനിക്കും ബി.ജെ.പിയിലേക്ക് ക്ഷണമുണ്ടായിരുന്നുവെന്നും പത്തുലക്ഷം രൂപ നല്‍കിയെന്നും നരേന്ദ്രപട്ടേല്‍ പറഞ്ഞു. ഒരു കോടി രൂപയായിരുന്നു വാഗ്ദാനം ചെയ്തിരുന്നതെന്നും പട്ടേല്‍ വ്യക്തമാക്കി. പത്തുലക്ഷം നല്‍കിയതിനു ശേഷം ബാക്കി 90ലക്ഷം തിങ്കളാഴ്ച്ച നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ റിസര്‍വ്വ് ബാങ്ക് മുഴുവനായി തന്നാലും താന്‍ മാറില്ലെന്നായിരുന്നു നരേന്ദ്രപട്ടേലിന്റെ വാക്കുകള്‍. പട്ടീദാര്‍ അനാമത് ആന്തോളന്‍(പി.എ.എസ്.എസ്)സിമിതിയില്‍ നിന്ന് വരുണ്‍ പട്ടേലിനൊപ്പം രേഷ്മ പട്ടേലും മറ്റൊരു അംഗവും ബി.ജെ.പിയിലേക്ക് കൂടുമാറിയിരുന്നു.
എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ വരുണ്‍ പട്ടേല്‍ നിഷേധിച്ചു. ഇത് അടിസ്ഥാന രഹിതമാണെന്ന് വരുണ്‍ പറഞ്ഞു. പട്ടീദാറുമാരുടെ ബി.ജെ.പിയിലേക്കുള്ള പോക്കില്‍ കോണ്‍ഗ്രസ്സിനുള്ള ആശങ്കയാണിതെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവം നിഷേധിച്ച് ബി.ജെ.പിയും രംഗത്തെത്തി. ഇതൊരു നാടകമാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പര്യടനത്തിന്റെ ഭാഗമായി രാഹുല്‍ ഇന്ന് വീണ്ടും ഗുജറാത്തില്‍ എത്തുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് ബി.ജെ.പിക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ തുടരെ ആക്രമണം.

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ