Culture
ഗാന്ധിയുടെ ജന്മനാട്ടില്‍ തിളയ്ക്കുന്ന രോഷം
പോര്‍ബന്തറില്‍ നിന്ന്
എം അബ്ബാസ്
മുഷിഞ്ഞ തുണിക്കഷ്ണം പോലെയാണ് മഹാത്മാഗാന്ധിയുടെ ജന്മനാടായ പോര്‍ബന്തര്‍. വെടിപ്പില്ലാത്ത തൊട്ടുരുമ്മി നില്‍ക്കുന്ന ഗല്ലികള്‍, കുഴിവീണ റോഡുകള്‍, ടാര്‍ കണ്ടിട്ടുപോലുമില്ലാത്ത പാതകള്‍… ഒരു ചെറുമഴ പെയ്തതില്‍പ്പിന്നെ ചാണകവും വെള്ളവും പാതയ്ക്കിരുവശവും പരക്കും. കണ്ടതിലൊക്കെ മണപ്പിച്ച് കടന്നുപോകുന്ന പശുക്കളും കാളകളും. ഇപ്പോ ഇടിഞ്ഞുവീഴുമെന്ന് തോന്നിച്ച കെട്ടിടങ്ങള്‍ ആ നഗരത്തിന്റെ അവഗണനയുടെ കഥ പറയുന്നുണ്ടായിരുന്നു.
മഹാത്മാവ് ജനിച്ച കീര്‍ത്തി മന്ദിറിന് തൊട്ടടുത്തുള്ള മനേക് ചൗക്കില്‍ പാന്‍കട നടത്തുന്ന പ്രവീണ്‍ എന്ന മധ്യവയസ്‌കന്‍ അക്കഥ പറഞ്ഞു. ‘സാബ്, പോ ര്‍ബന്തറില്‍ വികസനമൊന്നും വന്നിട്ടില്ല. ബി.ജെ.പി ഒരു പണിയും എടുത്തിട്ടില്ല. റോഡുകളെല്ലാം തകര്‍ന്നു. ഇത്തവണ ബി. ജെ.പി തോല്‍ക്കും. ഗുജറാത്തി ല്‍ ഇത്തവണയും ബി.ജെ. പി അധികാരത്തില്‍ വരുമെങ്കിലും കോണ്‍ഗ്രസിന് സീറ്റു കൂടുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. പറയുന്നതില്‍ കാര്യമുണ്ടെന്ന് ഒരു നഗരയാത്ര ബോധ്യപ്പെടുത്തും. പ്രത്യേകിച്ചും തീരപ്രദേശങ്ങളിലെ ഗല്ലികളില്‍ ശോചനീയമാണ് സ്ഥിതി. ഗല്ലികളിലൊന്നിന്റെ അവസാനത്തില്‍ കോ ണ്‍ഗ്രസ് സമ്മേളനത്തിന്റെ ബാക്കിപത്രം കണ്ടു. കത്യാവാര്‍ മുനമ്പിലെ തീരനഗരമാണ് പോര്‍ബന്തര്‍. എല്ലായിടത്തും കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പതാകകളും തോരണങ്ങളും. ചെറുകൈവണ്ടികളില്‍ കോളാമ്പി കെട്ടി പാട്ടുപാടിപ്പോകുന്ന പ്രചാരണമാണ് വിശേഷപ്പെട്ട ഒന്ന്.
ബി.ജെ.പിക്കായി മണ്ഡലത്തില്‍ അങ്കത്തിനിറങ്ങുന്നത് ഫിഷറീസ്-മൃസംരക്ഷണ വകുപ്പു മന്ത്രി ബാബുലാല്‍ ബോഖിറിയ. കോണ്‍ഗ്രസ് ഇറക്കിയതും ചില്ലറക്കാരനല്ല, മുന്‍ പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവുമായിരുന്ന അര്‍ജുന്‍ മോദ്‌വാദിയ. നവംബര്‍ 24ന് രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തിയതോടെയാണ് പോര്‍ബന്തര്‍ ചൂടേറിയ മണ്ഡലമായി മാറിയത്. കീര്‍ത്തിമന്ദിര്‍ സന്ദര്‍ശിച്ച രാഹുല്‍ മത്സ്യത്തൊഴിലാളികളുമായി സംവദിച്ചു. ചൗപാഡി ബീച്ചിലെ വലിയ മൈതാനം ഒഴിവാക്കി മാരിടൈം ബോര്‍ഡ് ഓഫീസിന് മുമ്പിലുള്ള പോസ്റ്റ് ഓഫീസ് പരിസരത്ത് നാട്ടുകാരുമായി ഇടപഴകയായിരുന്നു സംവാദം. പ്രാദേശിക ബി.ജെ.പി നേതാവ് ഭാരത്ഭായ് മോദി രാഹുലുമായി വേദി പങ്കിട്ടത്തോടെ ഈ യോഗം ശ്രദ്ധിക്കപ്പെട്ടു. (ഇയാളെ പിന്നീട് ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തു) മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാറുമായുള്ള പ്രശ്‌നത്തിന്റെ പള്‍സറിഞ്ഞാണ് രാഹുല്‍ ഇവിടം സംവാദത്തിനായി തെരഞ്ഞെടുത്തത്.
മത്സ്യബന്ധനം ഉപജീവനമായ മാര്‍ഗമായി സ്വീകരിച്ചവരാണ് ഭൂരിപ ക്ഷം. അവര്‍ക്ക് നോട്ട്‌നിരോധനവും ചരക്കു സേവന നികുതിയുമൊന്നുമല്ല പ്രശ്‌നം. കടലില്‍പ്പോകാനുള്ള മണ്ണെണ്ണ സബ്‌സിഡി വെട്ടിക്കുറച്ചതാണ്. നേരത്തെ 130 ലിറ്റര്‍ ഡീസലാണ് സബ്‌സിഡിയായി ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വെറും 32 ലിറ്റര്‍ മാത്രം. പാകിസ്താനുമായി സമുദ്രാതിര്‍ത്തി പങ്കിടുന്ന തീരം കൂടിയാണിത്. ഇവിടെ നിന്നു മാത്രം അഞ്ഞൂറോളം പേര്‍ പാകിസ്താനി ജയിലില്‍ കഴിയുന്നുണ്ട്. മോചനത്തിനായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് തദ്ദേശവാസികള്‍ ആരോപിക്കുന്നു. 1625 കിലോമീറ്ററില്‍ നീണ്ടു കിടക്കുന്നതാണ് ഗുജറാത്തിലെ തീരങ്ങള്‍. ഇന്ത്യയിലെ തന്നെ ഏറ്റവും നീളംകൂടിയ തീരദേശം. ഇതില്‍ പോര്‍ബന്തറില്‍ മാത്രം 75000 മീന്‍പിടിത്തക്കാര്‍. മുപ്പതിനായിരത്തിലധികം പേര്‍ക്ക് വോട്ടുണ്ട്. മൊത്തം 2.28 ലക്ഷം വോട്ടര്‍മാര്‍. ജാതിക്കണക്കു നോക്കുകയാണെങ്കില്‍ മെഹര്‍ സമുദായത്തിനാണ് ഭൂരിപക്ഷം. മോദ്‌വാദിയയും ബൊഖിറിയയും മെഹറുമാര്‍. ഈ വോട്ടുകള്‍ എങ്ങോട്ടെല്ലാം മറിയുമെന്നത് അപ്രവചനീയം.
65000ത്തിലധികം പേരാണ് ഈ സമുദായത്തില്‍നിന്നുള്ളവര്‍. തൊട്ടുതാഴെ 30000ത്തിലധികം ലൊഹാനകള്‍. മുസ്‌ലിംകള്‍ 15000ത്തോളം. മൊത്തം ജനസംഖ്യയിലെ 22%. മണ്ഡലത്തില്‍ മൂന്നാം തവണയാണ് ഇരുവരും അങ്കത്തിനിറങ്ങുന്നത്. 1998ലായിരുന്നു ഇവര്‍ ആദ്യം മുഖാമുഖം നിന്നത്. വിജയം ബോഖിറിയക്കൊപ്പം നിന്നു. അന്ന് മൂന്നാമതായിരുന്ന മോദ്‌വാദിയ പക്ഷേ, 2002ല്‍ ബോഖിറിയയെ തറപറ്റിച്ചു. 2007ല്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കെതിരെയായിരുന്നു മോദ്‌വാദിയയുടെ ജയം. 2012ലെ പോരാട്ടത്തില്‍ വീണ്ടും മോദ്‌വാദിയ വീണു. ഇത്തവണ ആരു വീഴും, ആരു വാഴുമെന്നതില്‍ പോര്‍ബന്തറിനു തന്നെ ഉറപ്പില്ല.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ