Connect with us

Culture

#കത്തിതാഴെഇടെടാ… കൊലപാതക രാഷ്ട്രീയത്തിനെതിരായ കാംപെയ്ന്‍ ട്വിറ്ററില്‍ തരംഗമാവുന്നു

Published

on

സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നതിനു പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടതോടെ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം തുടര്‍ക്കഥയായിരിക്കുകയാണ്. സാക്ഷരതയില്‍ മുന്നിലുള്ള കേരളത്തില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലക്കത്തിയെടുക്കുമ്പോള്‍ പ്രതിഷേധത്തിന്റെ പുതിയ വാതില്‍ തുറന്നിരിക്കുകയാണ് ഓണ്‍ലൈന്‍ ലോകത്തെ മലയാളികള്‍. #കത്തിതാഴെഇടെടാ എന്ന ട്വിറ്റര്‍ കാംപെയ്ന്‍ ഇന്ത്യന്‍ ട്വിറ്ററില്‍ തരംഗമായിക്കഴിഞ്ഞു.

trending

 

മലയാളികള്‍ മാത്രമല്ല, മറ്റു സംസ്ഥാനക്കാരും വിദേശികളുമെല്ലാം ഈ ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. കേരളത്തെ സോമാലിയയോട് ഉപമിച്ച നരേന്ദ്ര മോദിക്കെതിരെ നടത്തിയ ‘പോ മോനേ മോദി’ കാംപെയ്‌നു ശേഷം ഇതാദ്യമായാണ് ഒരു മലയാളി കാംപെയ്ന്‍ ട്വിറ്ററിലെ ടോപ് ട്രെന്‍ഡുകളിലെത്തുന്നത്.

കൊലപാതക രാഷ്ട്രീയത്തോടുള്ള ശക്തമായ വിയോജിപ്പും പ്രതിഷേധവുമാണ് #കത്തിതാഴെഇടെടാ യിലൂടെ ഓണ്‍ലൈന്‍ സമൂഹം രേഖപ്പെടുത്തുന്നത്. രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ സംസ്ഥാനത്തെ ജനങ്ങളെ മുഴുവന്‍ ഹര്‍ത്താല്‍ നടത്തി ബുദ്ധിമുട്ടിക്കുന്നതിനെതിരായ അമര്‍ഷവും ചിലര്‍ രേഖപ്പെടുത്തുന്നു.

 

അതേസമയം, ഇത് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി കാണുന്നവരും കുറവല്ല.

മലയാളം അറിയാത്ത ഉത്തരേന്ത്യക്കാരും അറബികളും വരെ ഈ കാംപെയ്‌നില്‍ പങ്കെടുക്കുന്നു എന്നതാണ് കൗതുകകരമായ കാര്യം.

Continue Reading
1 Comment

1 Comment

  1. Rahmathulla

    October 15, 2016 at 09:54

    يا قاتل الناس ضع سكينك الى أرضك
    المتطرفون باسم ديانة هندوس والمتطرفون باسم نظرية الشيوعية وهؤلاء المجموعة الهالكة في مقاطعة كنانور بولاية كيرالا بالهند وهم قاموا بقتل الناس بغير حق ومن أعطى حق قتل الناس ؟ وعلى عامة الناس كلهم أن يمسكوا أيدي قاتلي المتطرفين جمعيهم بأمرهم وضع سكاكين القتل تحت أرضه

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.