india
ഹാത്രസ് യുവതിക്ക് കിട്ടേണ്ടത് അധിക്ഷേപമല്ല, നീതിയാണ്; ബിജെപി നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി
ഹാത്രസിലെ ബിജെപി എംപി അടക്കമുള്ള പാര്‍ട്ടി നേതാക്കളും യോഗി സര്‍ക്കാറും പെ്ണ്‍കുട്ടിക്കും കുടുംബത്തിനുമെതിരായ നീക്കങ്ങളുമായി മുന്നോട്ടു നീങ്ങുന്നതിലും എഐസിസി ജനറല്‍ സെക്രട്ടറി എതിര്‍പ്പ് പ്രകടിപ്പിച്ചു. കുറ്റകൃത്യത്തിന് ഇരയായ യുവതിയാണ് അതിക്രമത്തിന് കാരണക്കാരിയെന്ന തരത്തില്‍ ഉത്തര്‍ പ്രദേശിലെ ഭരണകക്ഷിയായ ബിജെപിതന്നെ കഥ മെനയുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

ന്യൂഡല്‍ഹി: ഹാത്രസില്‍ കൂട്ടബലാത്സംഗന്നിനൊടുവില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ ബിജെപി നേതാക്കളുടെ അപകീര്‍ത്തി പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ‘അവള്‍ക്ക് കിട്ടേണ്ടത് നീതിയാണ്, അധിക്ഷേപമല്ലെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
കുടുംബത്തെ പോലും കാണിക്കാതെ കത്തിച്ചുകളഞ്ഞ യുവതിയെ അപകീര്‍ത്തിപ്പെടുത്താനായി ബിജെപി നേതാക്കള്‍ കഥ മെനയുകയാണെന്നും പ്രിയങ്ക ആരോപിച്ചു. ട്വീറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ മറുപടി.
..Her body has been burned without the participation or consent of her family.
SHE DESERVES JUSTICE NOT SLANDER.
2/2#बेशर्मBJP
— Priyanka Gandhi Vadra (@priyankagandhi) October 8, 2020
“20 വയസുള്ള ദളിത് യുവതിയുടെ മരണത്തിന് ഇടയാക്കിയ ഹീനമായ കുറ്റകൃത്യമാണ് ഹാത്രസിൽ നടന്നത്. കുടുബത്തിൻ്റെ സമ്മതമോ സാന്നിധ്യമോ ഇല്ലാതെ അവരുടെ മൃതദേഹം കത്തിച്ചു. അവര്‍ അര്‍ഹിക്കുന്നത് നീതിയാണ്, അപകീര്‍ത്തിയല്ല.” പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
ഹാത്രസിലെ ബിജെപി എംപി അടക്കമുള്ള പാര്‍ട്ടി നേതാക്കളും യോഗി സര്‍ക്കാറും പെ്ണ്‍കുട്ടിക്കും കുടുംബത്തിനുമെതിരായ നീക്കങ്ങളുമായി മുന്നോട്ടു നീങ്ങുന്നതിലും എഐസിസി ജനറല്‍ സെക്രട്ടറി എതിര്‍പ്പ് പ്രകടിപ്പിച്ചു. കുറ്റകൃത്യത്തിന് ഇരയായ യുവതിയാണ് അതിക്രമത്തിന് കാരണക്കാരിയെന്ന തരത്തില്‍ ഉത്തര്‍ പ്രദേശിലെ ഭരണകക്ഷിയായ ബിജെപിതന്നെ കഥ മെനയുകയാണെന്നും പ്രിയങ്ക ആരോപിച്ചു.
“സ്ത്രീയുടെ സ്വഭാവം മോശമാണെന്നു വരുത്താനും അതിക്രമത്തിൻ്റെ ഉത്തരവാദിത്തം യുവതിയ്ക്കാണെന്നു വരുത്താനുമായി കഥ മെനയുന്ന നടപടി അരോചകവും പിന്തിരിപ്പനുമാണ്” പ്രിയങ്ക ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിനിരയായി കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാജപ്രചാരണവുമായി ബിജെപി രംഗത്തെത്തയിരുന്നു. സവര്‍ണ സമുദായത്തില്‍പെട്ട പ്രതികളെ രക്ഷപ്പെടുത്താനായി യുവാക്കളെ പെണ്‍കുട്ടി വിളിച്ചുവരുത്തിയതാണെന്ന വാദമടക്കം പ്രാദേശിക ബിജെപി ഉയര്‍ത്തിയിരുന്നു. ഇതിനടെ പെണ്‍കുട്ടിയെ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന വാദവുമായി ബിജെപി കന്യാകുമാരി ജില്ലാ ഘടകം രംഗത്തെത്തി.
നേരത്തെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ വ്യാജ പ്രചരണത്തിനായി ബിജെപിയുടെ ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പ്രചരിപ്പിച്ചത് വിവാദമായിരുന്നു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടില്ലെന്ന് വരുത്തിതീര്‍ക്കാനായിരുന്നും ഐടി സെല്‍ തലവന്റെ ട്വീറ്റുകള്‍. എന്നാല്‍ താന്‍ പീഡനത്തിനിരയായെന്ന പെണ്‍കുട്ടിയുടെ തന്നെ മൊഴികള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ അമിത് മാളവ്യക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. പിന്നീട് മാളവ്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചിരുന്നു. യോഗി സര്‍ക്കാരിന്റെ മുഖച്ഛായ നഷ്ടമായെന്ന് വ്യക്തമായതോടെ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ഇതിനോടകം തന്നെ നിരവധി വ്യാജവാര്‍ത്തകളാണ് ബിജെപി പടച്ചുവിട്ടത്.
india
സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം
വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.
ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.
india
സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.
വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ