Culture
മലവെള്ളപ്പാച്ചില്‍ ഭീതിയില്‍ മലയോരം
കേരളത്തില്‍ മഴ കനത്തതോടെ മലയോര മേഖല ആശങ്കയിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. മലവെള്ളപ്പാച്ചിലും ശക്തമായതോടെ പുഴകള്‍ നിറഞ്ഞു കവിഞ്ഞു. ചെറുപുഴകളും മറ്റും നിറഞ്ഞൊഴുകി തുടങ്ങിയതോടെ മലവെള്ളപ്പാച്ചിലിനൊപ്പം ഉരുള്‍പൊട്ടല്‍ ഭീതിയിലുമാണ് മലയോര വാസികള്‍.
തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പ്പൊട്ടല്‍ മണ്ണിടിച്ചില്‍ എന്നിവ മൂലമുളള അപകടങ്ങള്‍ കുറക്കുന്നതിന് മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദുരന്തനിവാരണ നിയമ പ്രകാരം 25.07.2019 വരെ മലപ്പുറം ജില്ലയിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളം നിരോധിച്ച് കൊണ്ട് ഉത്തരവ് കലക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജിയോളജി ,പോലീസ് , റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഖനന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായും നിര്‍ത്തിവെക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണ്.
വിനോദ സഞ്ചാരികളുടെ മലയോര യാത്രകള്‍ ഉപേക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. മലവെള്ളം ഒഴുകിയെത്തുന്ന ശക്തി വര്‍ധിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. രാത്രി സമയങ്ങളില്‍ മലയോര മേഖലയിലൂടെയുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായ മേഖലകളില്‍ അതീവ ജാഗ്രതയോടെയാണ് ജനങ്ങള്‍ കഴിയുന്നത്. മഴ ശക്തമായതോടെ കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടിയ കട്ടിപ്പാറ കരിഞ്ചോല നിവാസികള്‍ ഭീതിയോടെയാണ് കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു കരിഞ്ചോല മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. 14 പേരായിരുന്നു മരണപ്പെട്ടത്.
മഴശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവിധ അടിയന്തിര ഘട്ടങ്ങളെയും നേരിടാന്‍ മലയോരത്ത് ജാഗ്രത ശക്തമാക്കി. താമരശ്ശേരി താലൂക്കില്‍ കണ്‍ട്രോള്‍റൂം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ കാലവര്‍ഷത്തില്‍ കട്ടിപ്പാറയില്‍ കരിഞ്ചോലമലയിലും പുതുപ്പാടി കണ്ണപ്പന്‍കുണ്ടിലും ഉരുള്‍പ്പൊട്ടലുകളുണ്ടായി നിരവധി ജീവന്‍ പൊലിയുകയും വീടുകള്‍ പൂര്‍ണ്ണമായും തകരുകയും ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ നശിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. മഴശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി മുക്കം ഫയര്‍സ്റ്റേഷനിലെ ലീഡിംഗ് ഫയര്‍മാന്‍ എം. മജീദിന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റും താമരശ്ശേരിയില്‍ ക്യാമ്പു ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യത്തില്‍ എല്ലാവിധതയ്യാറെടുകളും സജ്ജമാക്കിയതായി താമരശ്ശേരി തഹസില്‍ദാര്‍ സി.മുഹമ്മദ് റഫീക്ക് പറഞ്ഞു.
ചുരത്തിലും പുതുപ്പാടി, കട്ടിപ്പാറ ഗ്രാമപഞ്ചായത്തുകളിലും മലയിടിച്ചിലുകള്‍ക്കും അപകടങ്ങളും സാധ്യതയുള്ളതിനാലാണ് മുക്കം ഫയര്‍സ്റ്റേഷനിലെ ഒരു യൂണിറ്റ് താമരശ്ശേരി താലൂക്കില്‍ പ്രവര്‍ത്തനസജ്ജമാക്കിയതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ജയപ്രകാശന്‍ പറഞ്ഞു. മലയോരത്തെ പോലീസ് സ്റ്റേഷനുകളില്‍ എല്ലാം തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടുന്നതിനായി തയ്യാറാണെന്നും താമരശ്ശേരി ഡിവൈഎസ്പി അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
കട്ടിപ്പാറക്ക് പുറമെ കിഴക്കന്‍ മലയോര മേഖലയായ പുല്ലൂരാംപാറ, ആനക്കാംപൊയില്‍, കോടഞ്ചേരി, നെല്ലിപ്പൊയില്‍, കക്കാടംപൊയില്‍ പ്രദേശത്തുകാരും ഓരോ മഴക്കാലവും പേടിയോടെയാണ് തള്ളിനീക്കുന്നത്. ഏഴ് വര്‍ഷം മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ പുല്ലൂരാംപാറ മേഖലയിലും ശക്തമായ മഴയാണ് പെയ്യുന്നത്. പുഴകള്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്നത് സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളെയും നശിപ്പിക്കുന്നുണ്ട്. 2012 ആഗസ്ത് ആറിന് പുല്ലൂരാംപാറ, മഞ്ഞുവയല്‍ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് പേരായിരുന്നു മരണപ്പെട്ടത്.
മലയോര മേഖലയിലേക്ക് സഞ്ചാരികളുടെ വരവ് കൂടിയിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശക്തമായ മഴയത്തും പുഴയില്‍ ഇറങ്ങാന്‍ പലരും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോടഞ്ചേരി പതങ്കയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയിരുന്നു. ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പാറക്കെട്ടില്‍ പിടിച്ചു നിന്ന ഇവരെ ഫയര്‍ഫോഴ്‌സും ദുരന്ത നിവാരണ പ്രവര്‍ത്തനം നടത്തുന്നവരും ചേര്‍ന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തുകയായിരുന്നു. മഴ ശക്തമായതോടെ പുഴയില്‍ ഇറങ്ങുന്നത് അപകടകരമാണെന്നാണ് നാട്ടുകാരും ദുരന്തനിവാരണ പ്രവര്‍ത്തകരും പറയുന്നത്. എന്നാല്‍ വിലക്ക് മറികടന്ന് പലരും പുഴകളില്‍ ഇറങ്ങുന്നുണ്ട്.
ശക്തമായ മഴയെ തുടര്‍ന്ന് പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നുണ്ട്. എമര്‍ജന്‍സി കിറ്റുകള്‍ തയ്യാറാക്കി വക്കാനും വീട്ടിലെ എല്ലാവര്‍ക്കും എടുക്കാന്‍ കഴിയുന്ന തരത്തില്‍ സുരക്ഷിതമായി വക്കാനും നിര്‍ദ്ദേശമുണ്ട്.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ