Connect with us

Culture

വീട്ടമ്മയില്‍ നിന്നും തട്ടിയെടുത്ത ധനസഹായം തിരിച്ചു നല്‍കാന്‍ സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

Published

on

കൊച്ചി: പട്ടിക ജാതിക്കാരിയായ വീട്ടമ്മയില്‍ നിന്നും എസ്.സി പ്രൊമോട്ടര്‍ തട്ടിയെടുത്ത ഭവനനിര്‍മാണ ധനസഹായം സര്‍ക്കാര്‍ വീട്ടമ്മക്ക് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. പട്ടികജാതിക്കാരിയും നിര്‍ധന വീട്ടമ്മയുമായ വൈക്കം പുളിഞ്ചുവട് വാര്യത്തൊടി ഓമനക്ക് സഹായം അനുവദിക്കാനാണ് കമ്മീഷന്‍ നഗരകാര്യ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. 2,10,000 രൂപയുടെ സഹായമാണ് എസ്.സി പ്രൊമോട്ടര്‍ കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്തത്. ഇതിലേക്ക് പ്രത്യേക സര്‍ക്കാര്‍ ഉത്തരവ് വേണമെങ്കില്‍ അത് അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സെക്രട്ടറി നടപടിയെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വൈക്കം നഗരസഭ സെക്രട്ടറി നിര്‍ധനയായ വീട്ടമ്മക്ക് ധനഹായം ലഭ്യമാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും തികച്ചും ലാഘവത്തോടെയാണ് അദ്ദേഹം വിഷയത്തില്‍ ഇടപെട്ടതെന്നും കമ്മീഷന്‍ വിമര്‍ശിച്ചു. പരാതിക്കാരിക്ക് സര്‍ക്കാര്‍ അനുവദിച്ച ധനസഹായത്തിന്റെ രണ്ടും മൂന്നും ഗഡുക്കള്‍ രേഖകള്‍ തിരുത്തി എസ്.സി പ്രൊമോട്ടറായ വനിത സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു.

പണാപഹരണ കേസ് വിജിലന്‍സിന്റെ പരിഗണനയിലാണ്. വീട് നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ധനസഹായം അനുവദിക്കുന്നതിനു മുമ്പ് ബന്ധപ്പെട്ട ഉദ്യോസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കണമെന്ന വ്യവസ്ഥ പാലിച്ചിരുന്നെങ്കില്‍ പരാതിക്കാരിക്ക് തുക നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ല. പരാതിക്കാരിക്ക് സംഭവിച്ചത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരേ കണ്ണടയ്ക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു. അഗതികളും നിര്‍ധനരുമായ ജനങ്ങളെ ചില ഉദ്യോഗസ്ഥര്‍ ചൂഷണം ചെയ്യുന്നതിന്റെ ഉത്തമ ഉദാഹരണമാണ് പരാതിക്കാരിയുടെ കേസെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. പരാതി പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഉള്‍ക്കൊള്ളിച്ച് നഗരകാര്യ ഡയറക്ടര്‍ ഓഗസ്റ്റ് 30നകം കമ്മീഷനില്‍ റിപ്പോര്‍ട്ട് നല്‍കണം. പരാതിയിലുള്ള അനന്തര നടപടികള്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തീരുമാനിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്കും വിജിലന്‍സ് കേസിനും ഉത്തരവ് തടസമാകില്ല.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.