Culture
രാജ്യത്തെ മതത്തിന്റെ പേരില്‍ നിര്‍വചിക്കരുത്: ആര്‍.എസ്.എസ് വേദിയില്‍ പ്രണബ് മുഖര്‍ജി
നാഗ്പൂര്‍: രാജ്യത്തെ മതത്തിന്റെ പേരില്‍ നിര്‍വചിക്കാന്‍ ശ്രമിക്കരുതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നാഗ്പൂരില്‍ ആര്‍.എസ്.എസ് ത്രിതിയ വര്‍ഷ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവും പ്രാദേശികതയും വിദ്വേഷവും കൊണ്ടുള്ള നിര്‍വചനം ദേശീയതയെ തകര്‍ക്കും. ജനാധിപത്യം ഒരു സമ്മാനമല്ല. പവിത്രമായ കര്‍മമാണ്.
മതേതരത്വം നമുക്ക് മതമാണ്. സഹിഷ്ണുതയാണ് ഇന്ത്യയുടെ ആത്മാവ്. എല്ലാതരം അക്രമങ്ങളും അവസാനിപ്പിക്കണം. 1800 വര്‍ഷത്തോളമായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലെ പല യൂണിവേഴ്‌സിറ്റികളിലും എത്തുന്നുണ്ട്. ലോകം മുഴുവനും ഒരു കുടുംബമായി കാണുന്നവരാണ് നാം. ഇന്ത്യയുടെ ശക്തി സഹിഷ്ണുതയാണ്. കൂട്ടായ ചിന്തയാണ് നൂറ്റാണ്ടുകളായി നാം പിന്തുടരുന്ത്. അസഹിഷ്ണുത രാജ്യത്തിന്റെ ഐഡന്റിറ്റിയെ നശിപ്പിക്കും. ഇന്ത്യയുടെ വൈവിധ്യമാണ് നാം ആഘോഷിക്കുന്നത്.
മതത്തിന്റേയോ അസഹിഷ്ണുതയുടേയോ പേരില്‍ ദേശീയതയെ വിശകലനം ചെയ്യുന്നത് നമ്മുടെ നിലനില്‍പിനെ തന്നെ ഇല്ലാതാക്കും. വിദ്വേഷം ദേശീയതയെ നശിപ്പിക്കും. ബഹുസ്വര സമൂഹവും വിശ്വാസവുമാണ് ഇന്ത്യയുടെ സഹിഷ്ണുതയുടെ പ്രത്യേകത. ഇന്ത്യയുടെ ചരിത്രം ബി.സി ആറാം നൂറ്റാണ്ടു മുതലുള്ളതാണ്. 600 വര്‍ഷം ഇന്ത്യയില്‍ മുസ്‌ലിം ഭരണാധികാരികളുണ്ടായിരുന്നു ഇത് പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി കൈവശപ്പെടുത്തി. പിന്നീട് ഒന്നാം സ്വാതന്ത്ര സമരത്തിന് ശേഷം ഇന്ത്യ ബ്രിട്ടീഷ് രാജ്ഞിക്കു കീഴിലായി. എങ്കിലും 5000 വര്‍ഷത്തോളമുള്ള ഇന്ത്യയുടെ ചരിത്രത്തില്‍ സംസ്‌കാരങ്ങളുടെ തുടര്‍ച്ച നിലനിന്നിരുന്നുവെന്നത് ഓര്‍ക്കണം.
ഇന്ത്യയുടെ ദേശീയത എന്നത് ദീര്‍ഘനാളത്തെ സഹവര്‍ത്തിത്വത്തിന്റേയും സംഘമങ്ങളുടേയും ആകെത്തുകയാണ്. ആധുനിക ഇന്ത്യ എന്ന സങ്കല്‍പം പല ദേശീയ നേതാക്കന്‍മാരുടേയും ശ്രമഫലമാണ്. ഇത് വംശത്തിന്റേയോ മതത്തിന്റേതോ അല്ലെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ഗാന്ധിയും നെഹ്‌റുവും പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ദേശീയത ആരുടേയും സവിശേഷ അധികാരമല്ലെന്ന് ദേശീയത ഹിന്ദു, മുസ്‌ലിം ഉള്‍പ്പെടെ എല്ലാ മതങ്ങളുടേയും കൂട്ടായ കൂടിച്ചേരലാണ്. ഇന്ത്യയുടെ ദേശീയത രാഷ്ട്രീയത്തിനും മതത്തിനും പ്രാദേശിക വാദങ്ങള്‍ക്കും ഉപരിയാണ്. സ്വാതന്ത്ര്യത്തിന് മുമ്പും ഇത് അങ്ങിനെയായിരുന്നു ഇന്നും അതു തുടരുന്നു. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ജനാധിപത്യം ഒരു സമ്മാനമല്ല,
അത് വിശുദ്ധമായ ഒരു ഉദ്യമമാണ്. നമ്മുടെ ഭരണഘടന ഒരു ഉത്തരവാദിത്തമാണ്. നാട്ടു രാജ്യങ്ങളെ ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തതിന് വല്ലഭായി പട്ടേലിന് നന്ദി പറയണം. ദേശീയത എന്നാല്‍ എല്ലാ മതങ്ങളുടേയും കൂടിച്ചേകസാണ്, വൈവിധ്യ സംസ്‌കാരങ്ങളാണ് നമ്മളെ സവിശേഷമായ ഒരു രാജ്യമാക്കി മാറ്റിയത്. ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലാണ്. മതേതരത്വവും ബഹുസ്വരതയും ഇന്ത്യയുടെ പ്രത്യേകതയാണ്. മതേതരത്വം എന്നെ സംബന്ധിച്ച് ഒരു വിശ്വാസമാണ്. കണ്ണുകളടച്ചാല്‍ ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റെ അറ്റംവരെയാണ് താന്‍ സ്വപ്‌നം കാണുന്നത്.
എണ്ണമറ്റ മതങ്ങള്‍, ഭാഷകള്‍, വംശങ്ങള്‍, ജാതികള്‍ എല്ലാം ഒരു ഭരണഘടനക്കു കീഴില്‍. ഇതാണ് ഇന്ത്യ. 122 ഭാഷകളും 1600 ഓളം ഭാഷാ വ്യതിയാനങ്ങളും. ഏഴ് പ്രധാന മതങ്ങള്‍, മൂന്ന് വംശീയ ഗ്രൂപ്പുകളും ഒരു സംവിധാനത്തിന് കീഴില്‍ ജീവിക്കുന്നു. ഒരു ഭരണഘടന, ഒരു ദേശീയത അതാണ് ഭാരതീയം. ഈ സവിശേഷതകളാണ് ഭാരതത്തെ വൈവിധ്യമാക്കുന്നത്. പൊതു ജീവിതത്തില്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. ഭിന്ന സ്വരങ്ങളെ നമ്മള്‍ക്ക് ഒരിക്കലും നിരാകരിക്കാനാവില്ല. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ മാത്രമേ നമ്മള്‍ക്ക് പരിഹരിക്കാനാവൂ.
ഓരോ ദിവസവും നമ്മള്‍ക്കു ചുറ്റും അധിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. പൊതു ജീവിതത്തില്‍ എല്ലാ തരം അക്രമങ്ങളെയും നിരുല്‍സാഹപ്പെടുത്തണം. ദേശ്യത്തിന്റേയും അക്രമത്തിന്റേയും പാത വെടിഞ്ഞ് സമാധാനത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും പാതയിലേക്ക് നാം മുന്നേറണം. പരിശീലനം പൂര്‍ത്തിയാക്കിയ യുവാക്കളാണ് നിങ്ങള്‍ സമാധാനത്തിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. നമ്മുടെ മാതൃരാജ്യം ആവശ്യപ്പെടുന്നത് അതാണ്. ഓരോ തവണയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അതിക്രമം നടക്കുമ്പോള്‍ മുറിവേല്‍ക്ുകന്നത് ഇന്ത്യയുടെ ആത്മാവിനാണ്.
എല്ലാ സ്തൂല സാമ്പത്തിക കാര്യങ്ങളിലും നാം മുന്നേറുമ്പോഴും സംതൃപ്തിയുടെ പട്ടികയില്‍ നമ്മുടെ രാജ്യം 133-ാം സ്ഥാനത്താണ്. പാര്‍ലമെന്റിലേക്ക് പ്രവേശിക്കുമ്പോള്‍ ആറാം ഗേറ്റിന് മുകളിലായി കൗടില്യന്റെ വാക്കുകള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ സന്തോഷം ഭരിക്കുന് രാജാവിന്റെ സന്തോഷത്തിലാണ്. ജനങ്ങളുടെ ക്ഷേമമാണ് രാജാവിന്റെ ക്ഷേമം. ഇന്ത്യയുടെ ഭരണഘടന രൂപീകരിക്കും മുമ്പേ കൗടില്യന്‍ ജനങ്ങളെയാണ് ഏറ്റവും പ്രധാനപ്പെട്ടതായി കണ്ടത്.
ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ദേശീയത സവിശേഷമായ ഒന്നല്ല. അത് നശിപ്പിക്കാനോ, ആക്രമണ സ്വഭാവമുള്ളതോ വിനാശകാരിയോ അല്ല അത് പ്രണബ് കൂട്ടിച്ചേര്‍ത്തു. നേരത്തെ നാഗ്പൂരിലെത്തിയ പ്രണബ് ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്‌ഗേവാര്‍ ഇന്ത്യയുടെ മഹത് പുത്രനാണെന്ന് മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ വീരപുത്രനാണെന്ന് അദ്ദേഹം സന്ദര്‍ശക ഡയറിയില്‍ കുറിച്ചു.
ആര്‍.എസ്.എസ് സ്ഥാപക നേതാവ് ഹെഡ്‌ഗെവാറിന്റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രണബ്, ഇന്ത്യയുടെ വീരപുത്രന് അഭിവാദ്യമര്‍പ്പിക്കാനാണ് താന്‍ ഇവിടെ എത്തിയതെന്ന് സന്ദര്‍ശക ഡയറിയില്‍ രേഖപ്പെടുത്തി. നാഗ്പുരില്‍ ആര്‍എസ്എസ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു മുന്‍രാഷ്ട്രപതി. നാഗ്പുരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജിയെ മോഹന്‍ ഭഗവത് സ്വീകരിച്ചു.
#WATCH Former President Dr Pranab Mukherjee speaking at RSS’s Tritiya Varsh event, in Nagpur https://t.co/REkQkhbYLG
— ANI (@ANI) June 7, 2018
East India Company won the Battle of Plassey in 1757 and three battles of Arcot brought vast territory of east and south India under its control: Dr Pranab Mukherjee 3/3 pic.twitter.com/ePokiiJ1tf
— ANI (@ANI) June 7, 2018
East India Company won the Battle of Plassey in 1757 and three battles of Arcot brought vast territory of east and south India under its control: Dr Pranab Mukherjee 3/3 pic.twitter.com/ePokiiJ1tf
— ANI (@ANI) June 7, 2018
In 4th century BC, Chandragupta Maurya defeated Greeks to build a powerful empire, Emperor Ashoka was the most illustrious ruler of this dynasty. After collapse of Mauryas, the empire broke into several small kingdoms: Dr Pranab Mukherjee 1/3 pic.twitter.com/hSRGfEZtym
— ANI (@ANI) June 7, 2018
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ