Connect with us

Culture

‘സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു’; ജാസ്മിന്‍ഷാ

Published

on

കൊച്ചി: യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് ലുക്കഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ അന്വേഷണസംഘത്തിനെതിരെ വിമര്‍ശനവുമായി യുനൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ്് ജാസ്മിന്‍ഷാ. അന്വേഷണ സംഘം കൊടുംകുറ്റവാളികളെപ്പോലെ തന്നോട് പെരുമാറുകയാണെന്ന് ജാസ്മിന്‍ഷാ പറഞ്ഞു. താനും കുടുംബവും ഖത്തറിലുണ്ടെന്ന് അറിഞ്ഞിട്ടും തനിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയായിരുന്നു. അന്വേഷണ സംഘം വിളിപ്പിച്ചപ്പോഴല്ലാം ഹാജരായിട്ടുള്ളതും മൊഴികളും, രേഖകളും നല്‍കിയിട്ടുള്ളതുമാണ്. ശേഷം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള യാതൊരു നോട്ടീസും ലഭിച്ചിട്ടില്ല. ആഗസ്റ്റ് അവസാന വാരം െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തെളിവു ശേഖരണാര്‍ത്ഥം എന്റെ വീട്ടിലും, നാട്ടിലും പോയപ്പോഴും സുഹ്യുത്തുക്കളുടെ ഇടയില്‍ ഒക്കെ എന്നെപ്പറ്റി അന്വേഷിച്ചപ്പോഴും ഞാന്‍ ഓണ സമയത്ത് നാട്ടില്‍ വരുമെന്ന വിവരവും പറഞ്ഞിരുന്നു. ഇതൊക്കെയായിട്ടും സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും ജാസ്മിന്‍ഷാ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജാസ്മിന്‍ഷായുടെ പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഞാന്‍ ഖത്തറില്‍ ഉണ്ട് എന്ന് വീണ്ടും അറിയിക്കുന്നു.

ഇന്ന് രാവിലെയാണ് മുഴുവന്‍ പത്രങ്ങളിലും എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയതായി മാധ്യമങ്ങളിലൂടെ അറിഞ്ഞത്. എന്റെ മക്കളോടൊപ്പം വെക്കേഷന്‍ ചിലവഴിക്കാനായി ഖത്തറിലുള്ള വിവരം എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അറിയാം. മുന്‍പ് എന്നെക്കുറിച്ച് ഒരു വാര്‍ത്ത വന്നപ്പോള്‍ ഫേസ്ബുക്കിലും ഇത് സംബന്ധിച്ച് പോസ്റ്റ് ഇട്ടിരുന്നു. സെപ്റ്റംബര്‍ 7 മുതല്‍ ഒഫീഷ്യലായി ഞാന്‍ പങ്കെടുക്കുന്ന പരിപാടികള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതെല്ലാം അറിഞ്ഞിട്ടും കൊടും കുറ്റവാളികളെന്ന പോലെ ഞങ്ങളോട് പെരുമാറുന്നത് എന്തിനാണ്? അന്യോഷണ സംഘം വിളിപ്പിച്ചപ്പോഴല്ലാം ഹാജരായിട്ടുള്ളതും മൊഴികളും, രേഖകളും നല്‍കിയിട്ടുള്ളതുമാണ്. ശേഷം നാളിത് വരെ അന്വോഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള യാതൊരു നോട്ടീസും ലഭിച്ചിട്ടില്ല. ആഗസ്റ്റ് അവസാന വാരം െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തെളിവു ശേഖരണാര്‍ത്ഥം എന്റെ വീട്ടിലും, നാട്ടിലും പോയപ്പോഴും സുഹ്യുത്തുക്കളുടെ ഇടയില്‍ ഒക്കെ എന്നെപ്പറ്റി അന്യോഷിച്ചപ്പോഴും ഞാന്‍ ഓണ സമയത്ത് നാട്ടില്‍ വരുമെന്ന വിവരവും പറഞ്ഞിരുന്നു. ഇതൊക്കെയായിട്ടും സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വോഷണ സംഘം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഭരണ പക്ഷത്തെ ട്രേഡ് യൂണിയന്റെയും മാനേജ്‌മെന്റ്കളുടെയും വക്താവ് എന്ന പോലെയാണ് കേസന്യോഷിക്കുന്ന സി ഐ രാജേഷ് പെരുമാറുന്നത്. എനിക്കെതിരെ രാഷ്ട്രീയ പ്രേരിതമായി എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബഹു.ഹൈക്കോടതിയുടെ പരിഗണനയില്‍ ആണുള്ളത്. 18.09.2019 ന് കേസ് എടുക്കുമെന്നിരിക്കെ ആര് വിളിച്ചാലും എന്നെ ലഭ്യമാകുമെന്നിരിക്കെ സി.ഐ രാജേഷിന്റെ നടപടി അപക്വമാണ്.പൊതു സമൂഹത്തില്‍ എന്റെയും സംഘടനയുടെയും പേര് മോശമാക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇത് ചെയ്തിരിക്കുന്നത്. അന്വേഷണത്തില്‍ ഒരു തെളിവും നാളിത് വരെ ബഹു.ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത ഇദ്ദേഹത്തെ മാറ്റി, പുതിയ അന്യോഷണ സംഘത്തെ പ്രഖ്യാപിക്കണമെന്ന ബഹു.ഹൈക്കോടതിയുടെ ഓര്‍ഡര്‍ അട്ടിമറിച്ച് വീണ്ടും അതേ ഉദ്യോഗസ്ഥനെ തന്നെ അന്യോഷണ ചുമതല ഏല്‍പ്പിച്ചത് തന്നെ രാഷ്ട്രീയ മുതലാളിത്ത ഗൂഢാലോചനയുടെ ഭാഗമാണ്. അന്വോഷിക്കുന്ന ഓരോ ഘട്ടത്തിലും വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പുറത്ത് നല്‍കിയ ഈ ഉദ്യോഗസ്ഥന്റെ ഏക ഉദ്ദേശ്യവും എന്റെ പേര് പൊതു സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുക എന്നത് മാത്രമാണ്. ബഹു.കോടതിയില്‍ നിന്നും നീതി ലഭിക്കും എന്ന ഉറച്ച വിശ്വാസമുള്ളത് കൊണ്ട് .ഇത് വരെ അന്യോഷിച്ച തെളിവുകള്‍ മാധ്യമ വിചാരണ ചെയ്ത അപമാനിക്കാം എന്നല്ലാതെ നീതിന്യായ കോടതിയില്‍ ചിലവാകില്ല എന്ന തിരിച്ചറിവ് അന്യോഷണ ഉദ്യോഗസ്ഥനുമുണ്ട്.

എന്തായാലും ബഹു.ഹൈക്കോടതി ഞാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പ് തന്നെ നാട്ടില്‍ വരും. അത് വരെ എന്റെ ചോരക്ക് വേണ്ടി ദാഹിക്കുന്നവര്‍ മുറവിളി കൂട്ടട്ടെ…
എനിക്ക് വേണ്ടി വാദിക്കാന്‍ രാഷ്ട്രീയമതസാമുദായിക സംഘടനകള്‍ ഉണ്ടാകില്ല. പക്ഷേ എന്നെയറിയുന്ന ,ഞാനറിയുന്ന മുഴുവന്‍ പേരുമുണ്ടാകും. ഒറ്റക്കാര്യം മാത്രം ഉറപ്പ് തരുന്നു, എന്നെ സ്‌നേഹിച്ചവര്‍ക്ക്, പിന്തുണച്ചവര്‍ക്ക് തല ഉയര്‍ത്തിപ്പിടിക്കാന്‍ നാളുകള്‍ അതികം വേണ്ട.

സ്‌നേഹപൂര്‍വ്വം,

പിടികിട്ടാപ്പുള്ളി

ജാസ്മിന്‍ഷ.എം

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.