Culture
സ്‌പെയിന്‍ കോപ്പി ബുക്ക് ശൈലി അവസാനിപ്പിക്കുക
റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…
2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് നടക്കുന്നു. ആദ്യമായി ആഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ്. ആഫ്രിക്കന്‍ രാജ്യങ്ങളൊഴികെ ആര്‍ക്കുമറിയില്ല ആ വന്‍കരയിലെ മൈതാനങ്ങളും കാലാവസ്ഥയും. സ്‌പെയിന്‍ പക്ഷേ കപ്പടിച്ചു. കാരണം ഏത് കാലാവസ്ഥയിലും തളരില്ല അവരുടെ താരങ്ങള്‍. അവര്‍ കളിക്കുന്നത് കുഞ്ഞുപാസുകളുടെ ടിക്ക-ടാക്ക. അധികം വിയര്‍ക്കാതെ സ്‌പെയിന്‍ കപ്പടിച്ചു. പരിശീലകന്‍ ഡെല്‍ബോസ്‌ക്കെയെ ലോകം അന്ന് വാനോളം പുകഴ്ത്തി.
2014 ല്‍ ബ്രസീലില്‍ ലോകകപ്പ്. സ്‌പെയിന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുന്നു. കാര്യകാരണങ്ങള്‍ തേടി അധികദൂരം പോവേണ്ടി വന്നില്ല- പ്രതിയോഗികള്‍ പഠിച്ചിരുന്നു ടിക്ക-ടാക്ക. അവര്‍ സ്‌പെയിനിന്റെ കുഞ്ഞന്‍ പാസ് ഗെയിമിനെ മറികടക്കാന്‍ ലോംഗ് പാസ് തന്ത്രങ്ങള്‍ പ്രയോഗിച്ചു. ടീം തകര്‍ന്നു. ഇതാ ഇവിടെ റഷ്യയില്‍ ഫെര്‍ണാണ്ടോ ഹിയാരോ എന്ന പരിശീലകന്‍ ടിക്ക-ടാക്കയില്‍ തന്നെ വിശ്വസിച്ചു. റഷ്യ-സ്‌പെയിന്‍ മല്‍സരത്തിന്റെ കണക്കുകള്‍ പരിശോധിക്കുക. പന്ത് ഏറ്റവുമധികം സമയം കൈവശം വെച്ചത് സ്‌പെയിന്‍, പാസുകളില്‍ ഒന്നാം സ്ഥാനത്ത് സ്‌പെയിന്‍, ഗോള്‍ പോസ്റ്റിലേക്കുള്ള ഷോട്ടുകളില്‍ സ്‌പെയിന്‍, കോര്‍ണര്‍ കിക്കുകളില്‍, ഫ്രീകിക്കുകളില്‍ എല്ലാം സ്‌പെയിന്‍. പക്ഷേ മല്‍സരം ജയിച്ചതോ-റഷ്യ.
ഈ മൂന്ന് ലോകകപ്പുകളും റിപ്പോര്‍ട്ട് ചെയ്ത അനുഭവത്തില്‍ പറയാം-ഒന്നും പഠിക്കുന്നില്ല സ്‌പെയിന്‍. പന്ത് പാസ് ചെയ്യുന്നത് കാണാന്‍ സൗന്ദര്യമുണ്ട്, സെക്കന്‍ഡ് പോസ്റ്റില്‍ പോലും സുന്ദരമായ കൊച്ചു പാസുകള്‍, പ്രതിയോഗികളെ ഓടിച്ചിട്ട്് അവശരാക്കുന്ന ശൈലി. പക്ഷേ കളിയില്‍ പ്രധാനം പാസുകളാണോ-അല്ല. ഗോളുകള്‍ അടിക്കണം. റഷ്യന്‍ ലോകകപ്പില്‍ സ്‌പെയിന്‍ കളിച്ച നാല് മല്‍സരങ്ങളും കണ്ടു. അത് സ്‌പെയിനിനോടുളള ഇഷ്ടത്തില്‍ തന്നെയാണ്. പോര്‍ച്ചുഗലിനെതിരെ 3-3 സമനില. ഇറാനെ തോല്‍പ്പിക്കാന്‍ വിയര്‍ത്തു. മൊറോക്കോയുമായി കഷ്ടിച്ച് സമനില. എല്ലാ മല്‍സരങ്ങളിലും ഒരേ ഗെയിം.
റഷ്യയെ നോക്കുക-അവര്‍ക്കറിയാം സ്‌പെയിന്‍ ഇതാണ് കളിക്കാന്‍ പോവുന്നതെന്ന്.
സെര്‍ജിയോ റാമോസും ജെറാര്‍ഡ് പിക്വയും നാച്ചോയും സെര്‍ജിയോ ബുസ്‌ക്കിറ്റസും കോക്കെയും ജോര്‍ദി ആല്‍ബെയും ഡിയാഗോ കോസ്റ്റയും അസുന്‍സിയോവും ഡേവിഡ് സില്‍വയും ഇസ്‌ക്കോയുമെല്ലാം കളിക്കുന്ന ടീം. ശരിക്കും ബാര്‍സ-റയല്‍ ടീം. യൂറോപ്യന്‍ ഫുട്‌ബോളിലെ കൊമ്പന്മാരുടെ സംഘം. എല്ലാവരും ഒന്നിനൊന്ന് മികച്ചവര്‍. ഇവരുടെ ടീമിനെ വെല്ലുവിളിക്കാനുളള ധൈര്യമില്ലെന്ന് സ്വയം പ്രഖ്യാപിച്ച് റഷ്യ പ്രതിരോധത്തിന്റെ വഴി തെരഞ്ഞെടുത്തു. റഷ്യന്‍ കോച്ച് സ്റ്റാനിസ്ലാവ് ചെര്‍ച്ചഷോവ് പ്രതിരോധക്കാരെ സഹായിക്കാന്‍ മിഡ്ഫീല്‍ഡര്‍മാരോട് ഇറങ്ങി കളിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇത് മുന്‍കൂട്ടി മനസ്സിലാക്കാനുള്ള ബുദ്ധി പക്ഷേ ഹിയാറോയിലെ കോച്ച് പ്രയോഗിച്ചില്ല. പണ്ട് 2002 ലെ ലോകകപ്പില്‍ അന്നത്തെ ആതിഥേയര്‍ ദക്ഷിണ കൊറിയയോട് ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ തോറ്റ് പുറത്താവുന്നത് കളിക്കാരന്‍ എന്ന രീതിയില്‍ നേരില്‍ കണ്ടിരുന്നയാളാണ് ഹിയാറോ.
സ്‌പെയിനും കൊറിയയും തമ്മിലുളള ഫുട്‌ബോള്‍ അന്തരം അറിയാത്തവരില്ല. അന്നും പക്ഷേ കൊറിയക്കാര്‍ക്കെതിരെ പതിവ് ശൈലിയില്‍ കളിച്ചു സ്‌പെയിന്‍. കൊറിയക്കാര്‍ സുന്ദരമായി തടഞ്ഞു. ഷൂട്ടൗട്ടിലേക്ക് കളിയെ നയിച്ചപ്പോള്‍ ഭാഗ്യം കൊറിയക്കാരനായി. അത് തന്നെയല്ലേ ഇവിടെയും സംഭവിച്ചത്…
തുടക്കത്തിലേ ഗോളിന് ശേഷം സ്‌പെയിന്‍ ജയിച്ച മട്ടായിരുന്നു. ലുഷിനിക്കി സ്‌റ്റേഡിയത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുന്നത് പോലെ തിരിച്ചും മറിച്ചും പിന്നെ മൈനസും നല്‍കിയുളള ബോറന്‍ ഗെയിം. പിക്വേ മാത്രം പിന്‍നിര കാക്കും. ബാക്കിയെല്ലാവരും മുന്നോട്ട് കയറും. എന്നിട്ട് റഷ്യക്കാരെ വട്ടം ചുറ്റിക്കും. ഒരു ലോംഗ് റേഞ്ചര്‍ ആരും പായിച്ചില്ല. ഒരു ലോംഗ് ലോബ് ആരും നല്‍കിയില്ല. രണ്ടാം പകുതിയില്‍ തികച്ചും അനാവശ്യമായി പെനാല്‍ട്ടി എതിരാളികള്‍ക്ക് സമ്മാനിച്ചു. അത് റഷ്യന്‍ പ്ലാനായിരുന്നില്ലേ…. അതില്‍ വീണു. പിന്നെ മല്‍സരത്തിലും നിലം പൊത്തി. യൂറോപ്പിലെ നമ്പര്‍ വണ്‍ ഗോള്‍ക്കീപ്പറാണ് ഡേവിഡ് ഡി ഗിയ. പക്ഷേ ലോകകപ്പ് കണ്ടവര്‍ ഒരു തരത്തിലും അത് സമ്മതിക്കില്ല. കേവലം ശരാശരിക്കാരന്‍. ഷൂട്ടൗട്ടില്‍ ഒരു സേവ്-അതിന് പോലും കഴിഞ്ഞില്ല. കോപ്പി ബുക്ക് ഫുട്‌ബോള്‍ സ്‌പെയിന്‍ മറക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അവസരോചിതം കളിക്കണം-അവിടെയാണ് വിജയം.
റഷ്യയെ സമ്മതിക്കുന്നു. ഗോള്‍ക്കീപ്പര്‍ ഇഗോറിനെയും. അക്ഷരാര്‍ത്ഥത്തില്‍ അല്‍ഭുത പ്രകടനം. ഇഗോര്‍ ഒരിക്കലും തല താഴ്ത്തിയില്ല. ആ രണ്ട് പെനാല്‍ട്ടി സേവുകള്‍-അവസാനത്തില്‍ സ്പാനിഷ് താരം അസ്പാസിന്റെ ഷോട്ട് തടഞ്ഞ കാലിലെ മാജിക് പ്രകടനം-അപാരം. ഒരു ഗോള്‍ക്കീപ്പര്‍ ഇങ്ങനെയായിരിക്കണം. അസ്പാസിന്റെ ഷോട്ടിനായി തെറ്റായ ദിശയിലാണ് ഇഗോര്‍ ഡൈവ് ചെയ്തത്. പക്ഷേ തന്റെ കാലുകള്‍ അദ്ദേഹം അപ്പോവും നിവര്‍ത്തി പിടിച്ചു. കാലില്‍ തട്ടിയാണ് പന്ത് ഗോളില്‍ കയറാതിരുന്നത്.
ഉഗ്ര പോരാട്ടമായിരുന്നു ഡെന്മാര്‍ക്കും ക്രൊയേഷ്യയും തമ്മില്‍. ശരിക്കും ബലാബലം. ലുക്കാ മോദ്രിച്ചിന് പക്ഷേ നല്ല ദിവസമായിരുന്നില്ലെന്ന് തോന്നി. മല്‍സരം 1-1 ല്‍ കലാശിക്കുകയും അധികസമയത്തിന്റെ അവസാനത്തില്‍ പെനാല്‍ട്ടി ലഭിച്ചപ്പോള്‍ അത് പാഴാക്കുകയും ചെയ്തു മോദ്രിച്ച്. എന്നിട്ടും ആ നായകന്‍ തന്റെ ഉത്തരവാദിത്ത്വം മറന്നില്ല. ഷൂട്ടൗട്ട് വേളയില്‍ അദ്ദേഹം വരില്ലെന്നാണ് കരുതിയത്. പക്ഷേ മൂന്നാം കിക്കെടുക്കാന്‍ അതാ വരുന്നു മോദ്രിച്ച്. അത് ഗോളുമായി. നിര്‍ണായകമായ അവസാന കിക്ക് പായിച്ച അദ്ദേഹത്തിന്റെ മധ്യനിര പങ്കാളി ഇവാന്‍ റാക്കിറ്റിച്ചിന് പിഴച്ചുമില്ല. അവിടെയും ഒരാളെ മറക്കുന്നില്ല- മതില്‍ പോലെ ഡാനിഷ് വല കാത്ത ഷിമിച്ചേലിനെ. തന്നെ കൊണ്ടാവും വിധം അദ്ദേഹം രണ്ട് സേവ് നടത്തി. എന്നിട്ടും ഡെന്മാര്‍ക്കിന്റെ ഷോട്ട് പായിച്ചവര്‍ക്ക് പിഴച്ചെങ്കില്‍ അതിന് ഷിമിച്ചേലിനെ പഴിച്ചിട്ട് കാര്യമില്ലല്ലോ….
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ