Connect with us

Culture

ഏറ്റെടുത്ത നിയമസഭാ പ്രസംഗം; വിമര്‍ശകര്‍ക്ക് മറുപടിയുമായി കെ.എം ഷാജി എം.എല്‍.എ

Published

on

സമകാലിക വിവാദ വിഷയങ്ങളില്‍ നിയമസഭയില്‍ പിണറായി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ കെ.എം ഷാജി എം.എല്‍.എയുടെ പ്രസംഗം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. അതേസമയം പ്രസംഗത്തില്‍ ഉന്നയിച്ച വളരെ പ്രാധാന്യമുള്ളൊരു വിഷയത്തില്‍ ശ്രദ്ധ കൊടുക്കാതെ കുറ്റം കണ്ടെത്തിയ വിമര്‍ശകര്‍ക്ക് മറുപടിയുമായി കെ.എം ഷാജി എം.എല്‍.എ തന്നെ രംഗത്തെത്തി.

തന്റെ പ്രസംഗത്തിലെ ചില വാചകങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നു അടര്‍ത്തിയെടുത്ത് ഉപയോഗിച്ചവര്‍ക്ക് വിശദീകരണവുമായാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ ഷാജി രംഗത്തെത്തിയത്.

കെ.എം ഷാജിയുടെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

വളരെ പ്രാധാന്യമുള്ളൊരു വിഷയം അതിലേറെ പ്രാധാന്യമുള്ളൊരു സമയത്ത്‌ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണു കഴിഞ്ഞ സഭാ പ്രസംഗത്തിൽ ഞാൻ ശ്രമിച്ചത്‌. അതിനു സമൂഹവും സമുദായവും നൽകിയ പിന്തുണയും പിൻബലവും ഞാൻ മനസ്സിലാക്കുന്നു .

അപ്പോഴും പക്ഷെ ചിലർ “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം ” എന്നു പറഞ്ഞതു പോലെ ഈ പ്രസംഗത്തിലെ ചില വാചകങ്ങളെ സന്ദർഭങ്ങളിൽ നിന്നു അടർത്തിയെടുത്ത്‌ ഉപയോഗിക്കുന്നത്‌ കാണുമ്പോൾ അവരോട്‌ സഹതാപമാണു തോന്നുന്നതു .

10 മിനിറ്റിനുള്ളിൽ വിഷയങ്ങൾ അവതരിപ്പിച്ചു തീർക്കുമ്പോഴുണ്ടാകുന്ന ധൃതിക്കിടയിൽ സംഭവിക്കാവുന്ന വിശദീകരണത്തിന്റെ കുറവിനെ ഉപയോഗിച്ചുണ്ടാക്കുന്ന ഈ ആശയക്കുഴപ്പത്തിനുള്ള ശ്രമം സാമാന്യ ബോധമുള്ള ആരും ഗൗരവത്തിൽ എടുത്തിട്ടില്ല .

സമുദായത്തെ ബാധിക്കുന്ന ഒരുപാടു വിഷയങ്ങളിൽ ഗൗരവമുള്ള ഇടപെടലുകൾ ആവശ്യമുള്ളൊരു കാലമാണിത്‌ .. മത പ്രബോധകർക്കു നേരെ നടക്കുന്ന വായടപ്പിക്കൽ ശ്രമം മാത്രമല്ല, ലക്ഷോപലക്ഷം കുഞുങ്ങൾക്ക്‌ അഭയമാകുന്ന യതീംഖാനകൾ അടക്കം അടച്ചുപൂട്ടെണ്ട നിയമകുരുക്കുകളിലേക്കു കാര്യങ്ങൾ പോകുകയാണു .
ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങൾ നിലനിൽക്കെയാണു ഞാനീ വിഷയം ഉന്നയിക്കുന്നത്‌ .

കേരളത്തിലെ പോലീസ്‌ ഫാസിസ്റ്റ്‌ അജണ്ടകളോടു സ്വീകരിക്കുന്ന സമീപനമല്ല മുസ്‌ ലിം സമുദായത്തിൽപ്പെട്ടവർക്കെതിരായുള്ള കേസുകളിൽ സ്വീകരിക്കുന്നത്‌ എന്ന കാര്യമാണു പറഞ്ഞത്‌. തുല്യ നീതി നടപ്പിലാവുന്നില്ല എന്നതാണു പ്രധാന പ്രശ്നം.അതിലേക്കാണു പല ഉദാഹരണങ്ങളും എടുത്തു പറഞ്ഞത്‌.
ആശയപരമായി പല യോജിപ്പുകളും വിയോജിപ്പുകളും ഉള്ളത്‌ വ്യക്തിപരമാണു.
നീതി ലഭിക്കുക എന്നത്‌ ഒരു മനുഷ്യാവകാശ പ്രശ്നവുമാണു

ബാബരിക്കനന്തരമുള്ള കേരളത്തെ മതതീവ്രതയിലേക്കു നയിക്കാൻ ചിലർ നടത്തിയ ശ്രമത്തെ അന്നു ചെറുക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നതു SKSSF ,ISM തുടങ്ങിയ സംഘടനകളായിരുന്നു , അനാവശ്യമായ ഈഗൊ കാണിച്ചു അന്നതിനു പാരവെക്കാൻ പിറകിലൂടെ കളിച്ച ചില ടൈഗറുകളെ കുറിച്ചറിയണമെങ്കിൽ നാസർ ഫൈസിയോടും സലീമിനോടും മുജീബിനൊടുമൊക്കെ ചോദിചാൽ മനസ്സിലാകും ..

തികച്ചും ആശയപരവും സർഗ്ഗാത്മകവുമായ ആ പോരാട്ടത്തിനു ബുദ്ധിപരമായ പിൻബലം നൽകാൻ സമദ്‌ പൂക്കോട്ടൂരിനെ പോലെയും MM അഖ്‌ബറിനെ പൊലെയുള്ളവരും ഞങ്ങളുടെ പിറകിലുണ്ടായിരുന്നു .

ഈ വസ്തുതയെ അറിയാത്തവരല്ല ഈ ദുഷ്ട ബുദ്ധികൾ , മറിച്ചു ചില പട്ടങ്ങൾ എനിക്കു ചാർത്തി മാറ്റി നിർത്താനാള്ള വ്യഗ്രതയാണു ചിലർക്ക്‌ ..

ഇത്തരം വേലത്തരങ്ങൾ കണ്ടു വിരളുന്നവരോ വീഴുന്നവരൊ ഭയപ്പെടുന്നവരൊ ഉണ്ടെങ്കിൽ സമയം കളയാതെ അവരെ തിരഞ്ഞു പൊകുന്നതാവും സമയ നഷ്ടം കുറക്കാൻ ഇവർക്കു നല്ലത്‌.

ഞാൻ ജനിചു വളർന്നതു ഉഗാണ്ടയിലൊന്നുമല്ല
വയനാട്ടിലെ കണിയാമ്പറ്റയിലെ മുല്ലഹാജി മദ്രസ്സയിൽ പത്താംതരവും പഠിച്ചിറങ്ങിയ എന്നെ ആ നാട്ടിലെ ഉസ്താതുമാർക്കറിയാം ആ നാട്ടുകാർക്കറിയാം.

ഒരു ചെറിയ ആവശ്യത്തിന് സംസാരിക്കാൻ ഒരിക്കൽ മർഹൂം കാളമ്പാടി ഉസ്താതിനെ കാണാൻ പോയതു ഞാനോർക്കുന്നു .
ജാഡകളേതുമില്ലാതെ ചുറ്റും ആൾകൂട്ടത്തെ കൂലികൊടുത്ത്‌ നിർത്തി ആരവത്തിന്റെ ആദരവുണ്ടാക്കാത്ത ആ മഹാ മനീഷി അന്നു പറഞ്ഞു തന്ന ചില കാര്യങ്ങളുണ്ട്‌ ..
എന്റെ ജീവിതത്തിൽ ചിലപ്പോൾ ചിലർ നടത്തുന്ന ബോധപൂർവ്വമായ പ്രകോപനങ്ങളെ അവഗണിക്കുന്നതു ആ വാക്കുകൾ നെഞ്ചിലുള്ളതു കൊണ്ടാണു . അതൊരു ദുർബലതയായി എനിക്കിന്നുവരെ തോന്നിയിട്ടുമില്ല ..

പിളർന്നതൊന്നും പോര , പിന്നെയും പിന്നെയും പിളർത്താൻ കച്ചകെട്ടിയിറങ്ങുന്നവരെ പലപ്പോഴും അവഗണിക്കുന്നതു അതൊക്കെകൊണ്ടു തന്നെയാണു ..

സമസ്ഥയെയും ലീഗിനെയും ഒക്കെ തമ്മിൽ തല്ലിച്ചു അതിന്റെ ചലം കുടിചു ജീവിക്കാൻ ആഗ്രഹിക്കുന്നവർ കെ എം ഷാജിയെ അതിനുപയോഗിക്കാം എന്നു വിചാരിക്കരുത്‌

എന്റെ നിലപാടുകൾ സുതരാം വ്യക്തമാണു !!
ഏതെങ്കിലും ഒരു മതസംഘടനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുന്നവനല്ല ഞാൻ .

സമുദായവുമായി ബന്ധപെട്ട വിഷയങ്ങളിൽ ശരിയെന്നു തോന്നുന്ന ബോധ്യങ്ങൾ ഇനിയും പറഞ്ഞുകൊണ്ടെയിരിക്കും , അതേതു കൊമ്പത്തവന്റെ മുന്നിലായാലും ..

അതു തെറ്റാണെങ്കിൽ തിരുത്തിതരാൻ അവകാശമുള്ള പണ്ഡിത നേതൃത്വവും ഇവിടെയുണ്ട്‌ .

സമുദായത്തെ കൊണ്ടുപോയി സി പി എമ്മിന്റെ ആലയിൽ കെട്ടാൻ അച്ചാരം വാങ്ങിയവർ ഉപദേശകരുടെയും വിമർശ്ശകരുടെയുമൊക്കെ വേഷംകെട്ടി വരുന്നത് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിയുള്ളതുകൊണ്ടാണു പലപ്പോഴുമുള്ള ഈ മൗനം ::

അതല്ലാതെ ഭീരുത്വമൊ ഉത്തരമില്ലായ്മയൊ ആണെന്നു കരുതി വെറുതെ സന്തോഷിക്കരുത്

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.