Connect with us

crime

കൊച്ചിയില്‍ വഴിവക്കില്‍ കഞ്ചാവ് കൃഷി; കാണാതിരിക്കാന്‍ ചുറ്റും ജമന്തി ചെടികള്‍

എറണാകുളം തൃപ്പൂണിത്തുറ പ്രദേശങ്ങളിലാണ് വഴിവക്കില്‍ കഞ്ചാവ് ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതായി കണ്ടത്

Published

on

എറണാകുളം: കൊച്ചിയില്‍ പാതയോരത്ത് കഞ്ചാവ് കൃഷി നടത്തിയ നിലയില്‍ കണ്ടെത്തി. എറണാകുളം തൃപ്പൂണിത്തുറ പ്രദേശങ്ങളിലാണ് വഴിവക്കില്‍ കഞ്ചാവ് ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നതായി കണ്ടത്. കഴിഞ്ഞ മാസം ഒന്നാം തീയതി മുതല്‍ ഇങ്ങോട്ട് ഇതിനകം അഞ്ചിലേറെ സ്ഥലങ്ങളില്‍ പ്രദേശത്ത് കഞ്ചാവ് കൃഷി കണ്ടെത്തി. തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസാണ് ഇതു സംബന്ധിച്ച വിവരം നല്‍കിയത്.

സംശം തോന്നിയ നാട്ടുകാരില്‍ ഒരാള്‍ വിളിച്ചു പറഞ്ഞതോടെയാണ് തെരച്ചില്‍ നടത്തിയത്. ഇതോടെ ഉദയംപേരൂര്‍ കണ്ടനാട് ഭാഗത്ത് വിശുദ്ധ മാര്‍ത്ത മറിയം പള്ളിയുടെ സമീപം തിരക്കേറിയ റോഡരികില്‍ വളര്‍ന്നു നില്‍ക്കുന്ന രണ്ടു ചെടികള്‍ കണ്ടെത്തുകയായിരുന്നു. ഏകദേശം നാലു മാസത്തെ പ്രായമുണ്ട് ഈ ചെടികള്‍ക്ക്. സമീപത്ത് ജമന്തി അടക്കമുള്ള മറ്റു ചെടികളും ഉണ്ടായിരുന്നതിനാല്‍ സാധാരണക്കാര്‍ക്ക് അത്ര പെട്ടെന്ന് മനസിലാക്കാന്‍ കഴിയുമായിരുന്നില്ല.

ഇതിനു മുന്‍പ് തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ നിന്ന് നാലു ചെടികളാണ് കണ്ടെത്തിയത്. നേരത്തേ തിരുവാങ്കുളം പ്രദേശത്ത് റോഡരികില്‍ നിന്ന് ഏഴു ചെടികള്‍ കണ്ടെത്തി നശിപ്പിച്ചിരുന്നു. കിടങ്ങ് ഷാപ്പ് പരിസരത്തുള്ള റോഡ്, ഉദയംപേരൂര്‍ ഗ്യാസ് ബോട്ടിലിങ് പ്ലാന്റിനു സമീപത്തുള്ള റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെല്ലാം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ തന്നെ കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ സംഘമാണു വഴിയോരത്തെ കഞ്ചാവ് കൃഷിക്കു പിന്നിലെന്നാണു മനസിലാകുന്നത്. പതിവായി കഞ്ചാവ് എത്തിക്കുന്നവരില്‍ നിന്നാകണം വിത്ത് ശേഖരിച്ചിട്ടുണ്ടാകുക.
നട്ടാല്‍ ആറു മുതല്‍ എട്ടു മാസംകൊണ്ട് പൂര്‍ണവളര്‍ച്ചയെത്തി പൂവിടുന്ന ചെടിയാണ് കഞ്ചാവിന്റേത്. ജലാംശവും വളക്കൂറുമുള്ള വഴിയോര പ്രദേശമാണ് സംഘം ചെടി നടാന്‍ തിരഞ്ഞെടുത്തിരുന്നത്. ചെടി വളര്‍ന്നു കഴിഞ്ഞാല്‍ വെട്ടിയെടുത്ത് ഉണക്കി ഉപയോഗിക്കാന്‍ ആയിരുന്നിരിക്കണം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ശ്രമം.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

crime

പാലക്കാട് ജില്ലയില്‍ ഒരാഴ്ചക്കിടെ ആറ് കൊലകള്‍

Published

on

പാലക്കാട്: ജില്ലയില്‍ ഒരാഴ്ചക്കിടെയുണ്ടായത് ആറ് കൊലപാതകങ്ങള്‍. കഴിഞ്ഞ 9നാണ് മോഷണക്കുറ്റം ആരോപിച്ച് ഒലവക്കോട് യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നത്. മലമ്പുഴ കടുക്കാംകുന്നം റഫീഖ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലങ്കോട് സ്വദേശികളായ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്.

13നാണ് കാമുകനൊപ്പം ജീവിക്കാനായി മൂന്നു വയസ്സുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. അതേ ദിവസം തന്നെയാണ് വടക്കഞ്ചേരി ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഒടുകിന്‍ചോട് കൊച്ചുപറമ്പി എല്‍സി (60) ആണ് കൊല്ലപ്പെട്ടത്.

15ന് വെള്ളിയാഴ്ച മണ്ണാര്‍ക്കാട് കൊടക്കാട് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. ചാലക്കുന്നത്ത് ആയിഷക്കുട്ടി (35) ആണ് മരിച്ചത് കുടുബവഴക്കാണ് കാരണം. ഇതുകൂടാതെയാണ് ആര്‍.എസ്.എസ്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കൊലപാതകം.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് ,ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്നല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഇത് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളൊ, പ്രകടനങ്ങളൊ,ഘോഷയാത്രകളൊ പാടില്ല.ഇന്ത്യന്‍ ആമ്സ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ എക്സിപ്ലോസീവ് ആക്ട് 1884 സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഉഹപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടുളളതല്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.

Continue Reading

crime

പാലക്കാട്ട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു; ആക്രമിച്ചത് ബന്ധുവായ യുവാവ്

Published

on

പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു.ഇന്ന് പുലര്‍ച്ചയോടയാണ് സംഭവം.പരിക്കേറ്റ മണി,സൂശീല,ഇന്ദ്രജിത്,രേഷ്മ എന്നിവരെ ത്യശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുകേഷ് എന്ന ബന്ധു തന്നെയാണ് ക്യതം നടത്തിയിട്ടുള്ളത്.ഇയാള്‍ ഒളിവിലാണ്.കുടംബവഴക്കാണ് കാരണമെന്നാണ് പ്രഥാമിക നിഗമനം.പ്രതിക്കായി കോട്ടായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

 

Continue Reading

crime

കോട്ടയത്ത് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

ബിനോയിയെ പൊന്‍കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കോട്ടയം പൈക മല്ലികശ്ശേരിയില്‍ യുവതിയെ ഭര്‍ത്താവ് കുത്തിപരിക്കേല്‍പ്പിച്ചു.കണ്ണമുണ്ടയില്‍ സിനിയെ (42) ആണ് ഭര്‍ത്താവ് ബിനോയ് ജോസഫ് (48) ആക്രമിച്ചത്.

ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം.കിടപ്പുമുറിയില്‍ വെച്ച് സിനിയുടെ കഴുത്തില്‍ ബിനോയ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുട്ടികള്‍ മറ്റൊരു മുറിയില്‍ ഉറങ്ങികിടക്കവേയാണ് ആക്രമണം.ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ബിനോയിയെ പൊന്‍കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.