Culture
ജലീലിനെ തൊടാന്‍ മുഖ്യമന്ത്രിക്കും ധൈര്യമില്ല; നുണകളാണ് കൊച്ചാപ്പയുടെ ആയുധം
ലുഖ്മാന്‍ മമ്പാട്
ന്യൂനപക്ഷ വകുപ്പിന് കീഴിലെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്റെ തലപ്പത്തിരിക്കാന്‍ കേരളത്തില്‍ ഒരേയൊരു പരമ യോഗ്യനേയുള്ളൂ. അതു മന്ത്രി കെ.ടി ജലീലിന്റെ മൂത്താപ്പാന്റെ പേരമകന്‍ കെ.ടി അദീബ് ആയത് തീര്‍ത്തും ആകസ്മികം. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ സീനിയര്‍ മാനേജരായ അദ്ദേഹം അവിടെ ലഭിക്കുന്ന അലവന്‍സുകളും വാര്‍ഷിക ഇന്‍ക്രിമെന്റും ഒഴിവാക്കി പാവങ്ങളെ സഹായിക്കാനായി മാത്രം ഡെപ്യൂട്ടേഷനില്‍ ജനറല്‍ മാനേജര്‍ പദവി ഏറ്റെടുക്കുകയായിരുന്നു.
പരസ്യം കൊടുക്കാതെ ഒരു വാര്‍ത്താ കുറിപ്പുകൊണ്ട് തന്നെ ഏഴു പേരാണ് അപേക്ഷിച്ചത്. യോഗ്യര്‍ അഞ്ചായിരുന്നെങ്കിലും ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത് മൂന്നു പേര്‍. എം.ബി.എയും പ്രവൃത്തിപരിചയവുമൊക്കെ ഉണ്ടെങ്കിലും ആര്‍ക്കും യോഗ്യതയില്ല. ഒരേയൊരു യോഗ്യന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തില്ല. പക്ഷെ, സിമിയില്‍ നിന്ന് എം.എസ്.എഫിലും യൂത്ത്‌ലീഗിലും എത്തിയെങ്കിലും ലീഗിലെത്താനുള്ള മൂപ്പാവും മുമ്പ് പിണറായി വിജയനെ തിരിച്ചറിഞ്ഞ് അനുയായിയായി പോയ ദീര്‍ഘദൃക്കിന് അടങ്ങിയിരിക്കാനാവുമോ.
മന്ത്രി ജലീല്‍ തന്നെ വീട്ടിലെത്തി ഇന്റര്‍വ്യൂവില്‍ പോലും പങ്കെടുക്കാത്ത കെ.ടി അദീബിനെ നിര്‍ബന്ധിക്കുന്നു. കോര്‍പ്പറേഷനില്‍ നിന്ന് ഒട്ടേറെ ലീഗുകാര്‍ ലോണ്‍ എടുത്ത് തിരിച്ചടച്ചിട്ടില്ല. അതെല്ലാം തിരിച്ചു പിടിക്കണം. അറുനൂറ് കോടിയോളം വാര്‍ഷിക ബിസിനസ്സ് ഉള്ള സ്ഥാപനത്തില്‍ തൊണ്ണൂറായിരം രൂപ മാത്രം ശമ്പളമുളള ജോലിയില്‍ ഒരോയൊരു യോഗ്യന്‍ ജനറല്‍ മാനേജരായി കെ.ടി അദീബ് എത്തുന്നത് അങ്ങിനെയാണ്. കെ.ടി അദീബ് വന്നതോടെ ലീഗുകാരുടെ ലോണെല്ലാം തിരിച്ചു പിടിക്കാന്‍ തുടങ്ങി.
മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ വെടി പൊട്ടി. ജലീലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഉണ്ടയില്ലാ വെടി. അന്വേഷണം ആവശ്യമില്ലെന്നും കെ.ടി അദീബ് ശക്തമായി മുന്നോട്ടു പോകുമെന്നും മന്ത്രി കെ.ടി ജലീല്‍. ഉണ്ടയില്ലാ വെടി കൊണ്ട് പുളഞ്ഞ കെ.ടി ജലീല്‍ ഓരോ ദിവസവും വാ തുറന്നപ്പോഴും കുരുക്ക് മുറുകി കൊച്ചാപ്പാന്റെ സ്വന്തം കൊച്ചനുജന്‍ പുറത്ത്. ആത്മാഭിമാനം വൃണപ്പെട്ടതാണ് കാരണമെത്രെ. എല്ലാം അടഞ്ഞ അധ്യായമാണെന്നും ഒരു അന്വേഷണവും ആവശ്യമില്ലെന്നും മന്ത്രി കൊച്ചാപ്പ സ്വയം പ്രഖ്യപിച്ചെങ്കിലും അടക്കാനാവാത്ത ചോദ്യങ്ങള്‍ ബാക്കി.
കല്ലു വെച്ചകള്ളങ്ങള്‍
2013 ജൂണ്‍ 29ലെ മന്ത്രിസഭ തീരുമാന പ്രകാരം സംസ്ഥാനത്തെ നൂറോളം ബോര്‍ഡ്-കോര്‍പ്പറേഷനുകളില്‍ ജനറല്‍ മാനേജര്‍ തസ്തികക്കുള്ള യോഗ്യത എം.ബി.എയും മൂന്നു വര്‍ഷം പ്രവൃത്തി പരിചയവുമാണ്. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ഒഴികെ എല്ലായിടത്തും ഇപ്പോഴും അതു തുടരുന്നു. 2016 ജൂലൈ 28ന് മന്ത്രി കെ.ടി ജലീല്‍ തന്റെ കീഴിലുളള ന്യൂനപക്ഷ വകുപ്പിലേക്ക് ഒരു കത്ത് നല്‍കി. ബിരുദാനന്തര ബിരുദമായ എം.ബി.എക്ക് ഒപ്പം ബിരുദം മാത്രമായ ബി.ടെക്കും പി.ജി.ഡി.ബി.എയും കൂടി ഉള്‍പ്പെടുത്തി യോഗ്യത പുതുക്കി ഉത്തരവിറക്കാനായിരുന്നു നിര്‍ദേശം.
ബിരുദാനന്തര ബിരുദമായ എം.ബി.എക്കൊപ്പം ബിരുദം മാത്രമായ ബി.ടെക്കും കേരളത്തില്‍ അംഗീകാരം പോലും ഇല്ലാത്ത ഒരു ഡിപ്ലോമയും (പി.ജി.ഡി.ബി.എ) ഉള്‍പ്പെടുത്തുന്നത് നിയമ വിരുദ്ധമാണെന്ന് തിരിച്ചറിഞ്ഞ വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍ ഐ.എ.എസ് ‘2013 ജൂണ്‍ 29ന് മന്ത്രിസഭയാണ് തസ്തികയും യോഗ്യതയും നിശ്ചയിച്ചതെന്നും അതില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭയുടെ അംഗീകാരം ആവശ്യമല്ലേ എന്നത് മുഖ്യമന്ത്രിക്ക് ചംക്രമണം ചെയ്യണമെന്നും’ നിര്‍ദേശിച്ച് മന്ത്രി ജലീലിന്റെ നിര്‍ദേശം 2016 ഓഗസ്റ്റ് മൂന്നിന് മടക്കുന്നു.
ബിരുദാനന്തര ബിരുദത്തോടൊപ്പം എല്ലാ ബിരുദവും ഉള്‍പ്പെടുത്താതെ ‘ബി.ടെക്കും പി.ജി.ഡി.ബി.എ’യും എന്ന സ്വന്തം ബന്ധുവിന് മാത്രമുള്ള യോഗ്യത തിരുകി കയറ്റാനുള്ള ശ്രമം ചീഫ് സെക്രട്ടറി പങ്കെടുക്കുന്ന മന്ത്രി സഭയോഗത്തില്‍ പൊളിയുമെന്ന് തിരിച്ചറിഞ്ഞ മന്ത്രി ജലീല്‍, തൊട്ടടുത്ത ദിവസം (2016 ഓഗസ്റ്റ് നാല്) തന്നെ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് കൈമാറുന്നു. ‘കോര്‍പ്പറേഷനില്‍ പുറം ജോലി/ തസ്തിക സൃഷ്ടിക്കല്‍ എന്നീ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിനാണ് മന്ത്രിസഭയില്‍ വെച്ചതെന്നും അധിക യോഗ്യത നിശ്ചയിച്ചുകൊണ്ടുള്ള തീരുമാനത്തിന് അത് ആവശ്യമില്ലെന്നും ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണെന്നും’ പറയുന്ന ജലീലിന്റെ കത്തില്‍ അഞ്ചാം നാള്‍ (2016 ഓഗസ്റ്റ് ഒമ്പത്) മുഖ്യമന്ത്രി ഒപ്പുവെക്കുന്നു.
അധിക യോഗ്യതയെന്ന് മുഖ്യമന്ത്രിയെ (തെറ്റിദ്ധരിപ്പിക്കുകയോ) ധരിപ്പിച്ച മന്ത്രി ജലീല്‍ അടിസ്ഥാന യോഗ്യതയിലാണ് കുറവു വരുത്തിയതെന്ന്് വ്യക്തമായ വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍ ഐ.എ.എസ്, മന്ത്രിയുടെ കത്ത് തന്നെ (ഖണ്ഡിക ആറിലെ ഉത്തരവ്) അടിസ്ഥാനമാക്കി 2016 ഓഗസ്റ്റ് 18ന് ഉത്തരവിറക്കുന്നു. തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് പരസ്യം നല്‍കുന്നതിന് പകരം ഒരാഴ്ചക്ക് അകം വാര്‍ത്താ കുറിപ്പിറക്കി. പരസ്യം നല്‍കി വ്യക്തത നല്‍കാത്തതിനാലും ഡെപ്യൂട്ടേഷന്‍ നിയമനം ആയതിനാലും ഏഴു പേരാണ് അപേക്ഷിച്ചത്.
ഇന്റര്‍വ്യൂ നിശ്ചയിച്ചതിന്റെ തലേന്ന് മന്ത്രി ഇ.പി ജയരാജന്‍ ബന്ധു നിയമനത്തില്‍ കുടുങ്ങി രാജിവെക്കുന്നു. മുന്‍ നിശ്ചയപ്രകാരം ഇന്റര്‍വ്യൂ നടന്നെങ്കിലും വിവാദം ഭയന്ന് കെ.ടി അദീബ് അതില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. ഏഴില്‍ അഞ്ച് പേര്‍ എത്തിയതില്‍ മൂന്നു പേര്‍ക്ക് വിജ്ഞാപനത്തില്‍ പറയുന്ന യോഗ്യതകളുണ്ടായിരുന്നു. പക്ഷെ, കെ.ടി അദീബ് ഇന്റര്‍വ്യൂവിന് എത്താത്തതിനാല്‍ നിയമനം ഉണ്ടായില്ല.
ബന്ധുനിയമനം ആവര്‍ത്തിക്കാതിരിക്കാന്‍, ‘കോര്‍പ്പറേഷന്‍ ഉന്നത തസ്തികകളായ മാനേജിംഗ് ഡയറക്ടര്‍, ജനറല്‍ മാനേജര്‍ തസ്തികയില്‍ ദേശീയ തലത്തില്‍ അംഗീകാരമുള്ള സാങ്കേതിക വിദഗ്ദരുടെ മേല്‍ നോട്ടത്തില്‍ തെരഞ്ഞെടുക്കണമെന്നും വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാണെന്നും’ 2016 ഒക്ടോബര്‍ 13ന് മന്ത്രിസഭ തീരുമാനിക്കുന്നു.
രണ്ടു വര്‍ഷത്തോളം ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തിക ഒഴിച്ചിട്ട ശേഷം വീണ്ടും അപേക്ഷ ക്ഷണിക്കാതെ 2018 ഒക്ടോബര്‍ എട്ടിന് കെ.ടി അദീബിനെ ജനറല്‍ മാനേജരായി പൊതുഭരണ വകുപ്പ് ഉത്തരവിടുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരനായ കെ.ടി അദീബിനെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചത് വിവാദമായപ്പോള്‍ ഉണ്ടയില്ലാ വെടിയെന്ന് പറഞ്ഞ് പരിഹസിച്ച മന്ത്രി ജലീല്‍ നുണകള്‍കൊണ്ട് തടയണ നിര്‍മ്മിക്കുന്നു.
സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് നാഷണലൈസിഡ് സ്ഥാപനമാണെന്നും സ്റ്റാറ്റിയൂട്ടറി ബോഡിയാണെന്നുമുളള ജലീലിന്റെ വാദം, ഫെഡറല്‍ ബാങ്ക് കേസിലെ സുപ്രീം കോടതി വിധി ഉയര്‍ത്തിയതോടെ പൊളിയുന്നു. കെ.ടി അദീബിന്റെ പി.ജി.ഡി.ബി.എക്ക് കേരളത്തില്‍ അംഗീകാരമില്ലെന്നും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നുള്ള ഡെപ്യൂട്ടേഷന് നിയമ പ്രാബല്ല്യമില്ലെന്നും വ്യക്തമായതോടെ ജനറല്‍ മാനേജര്‍ സ്ഥാനത്തു നിന്ന് രാജിവെക്കുന്നു. കോര്‍പ്പറേഷന്‍ ആവശ്യപ്പെടാതെ ബന്ധുവിനുള്ള യോഗ്യത മന്ത്രി സഭയെയും മുഖ്യമന്ത്രിയെയും കബളിപ്പിച്ച് എഴുതി ചേര്‍ത്ത് ഉത്തരവ് പുറപ്പെടുവിച്ച് ഇന്റര്‍വ്യൂ പോലും നടത്താതെയായിരുന്നു അനധികൃത ഡെപ്യൂട്ടേഷന്‍ നിയമനം എന്നതു പകല്‍പോലെ വ്യക്തമായി.
എന്നിട്ടും മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച് നിയമവും ചട്ടവും ലംഘിച്ച് സ്വജനപക്ഷപാതവും അഴിമതിയും നടത്തി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി ജലീലിനെ സംരക്ഷിക്കുന്ന എല്‍.ഡി.എഫിനും മുഖ്യമന്ത്രി പിണറായി വിജയനും എന്തൊക്കെയോ ഒളിക്കാനുണ്ടെന്നും ഉറപ്പാണ്. തദ്ദേശസ്വയം ഭരണം, കുടുംബശ്രീ, ഹജ്ജ് വകുപ്പുകളിലും സ്വന്തം സ്റ്റാഫിലും നടത്തിയ അനധികൃത നിയമനങ്ങളും ക്രമക്കേടുകളും കെടുകാര്യസ്ഥതയുടെ പര്യായമായി മാറ്റിയ ജലീലിനെ ഗവര്‍ണറോ കോടതിയോ ഇടപെടും വരെ സംരക്ഷിക്കാനാണ് നീക്കം. ബിഡിയുണ്ടോ സഖാവേ തീപെട്ടിയെടുക്കാന്‍ എന്നു പറഞ്ഞിരുന്ന പാര്‍ട്ടി ബന്ധുവുണ്ടോ സഖാവേ ഒരു ജോലി എടുക്കാന്‍ എന്നു നയം മാറ്റുമ്പോള്‍ ജനത്തിന് മൂക്ക് പൊത്തുകയേ വഴിയുള്ളൂ.
(തുടരും)
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ