Culture
വിമാനത്തിനായി തെരച്ചില്‍ തുടരുന്നു; സാലയുടെ അവസാന വാക്കുകള്‍ പുറത്ത്
കാര്‍ഡിഫ് ഫുട്‌ബോള്‍ താരം എമിലിയാനോ സാലയുമായി കാണാതായ ചെറുവിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. ചൊവ്വാഴ്ച രാത്രി പ്രതികൂല കാലാവസ്ഥ കാരണം നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് സൂര്യനുദിച്ചതോടെയാണ് വീണ്ടും തുടങ്ങിയത്. സാലയും സുഹൃത്തും ഇരുവരും സഞ്ചരിച്ച പൈപ്പര്‍ മാലിബു വിമാനത്തിന്റെ പൈലറ്റും ജീവിച്ചിരിക്കാന്‍ സാധ്യത വിരളമാണെന്നാണ് അധികൃതര്‍ പറയുന്നത്.
അതിനിടെ, താന്‍ അപകടത്തിലാണെന്ന് വ്യക്തമാക്കി എമിലിയാനോ സാല സുഹൃത്തുക്കള്‍ക്ക് അയച്ചതെന്ന് കരുതപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ഫുട്‌ബോള്‍ കളിക്കാരും സുഹൃത്തുക്കളുമടങ്ങുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ സാല അപ്‌ഡേറ്റ് ചെയ്ത സന്ദേശങ്ങള്‍ അര്‍ജന്റീനയിലെ മാധ്യമസ്ഥാപനമായ ഓലെ ആണ് പുറത്തുവിട്ടത്. വിമാനം അപകടത്തില്‍പ്പെടാന്‍ പോകുന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ടുള്ളതാണ് ഓഡിയോ സന്ദേശങ്ങള്‍.
i’m about to cry #sala pic.twitter.com/j0UgZNk8x5
— Daniel (@lufungulod) January 23, 2019
‘ഇപ്പോള്‍ തകര്‍ന്നുവീഴുമെന്ന് തോന്നിക്കുന്ന വിമാനത്തിലാണ് ഇപ്പോള്‍ ഞാനുള്ളത്. ഞാന്‍ കാര്‍ഡിഫിലേക്ക് പോവുകയാണ്. ഞങ്ങള്‍ക്ക് നാളെ തുടങ്ങാനുള്ളതാണ്. നാളെ ഉച്ചതിരിഞ്ഞ് പുതിയ ടീമില്‍ ഞാന്‍ പരിശീലനം തുടങ്ങുകയാണ്. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് കാത്തിരുന്ന് കാണാം. സഹോദരീ സഹോദരന്മാരേ, എല്ലാം ശരിയല്ലേ?’
‘ഇനി ഒന്നര മണിക്കൂറില്‍ എന്നില്‍ നിന്നൊരു വാര്‍ത്തയും ലഭിച്ചില്ലെങ്കില്‍…. എന്നെ കാണാഞ്ഞ് തെരയാന്‍ അവര്‍ ആളുകളെ അയക്കുമോ എന്നറിയില്ല. പക്ഷേ, അച്ഛാ… ഞാന്‍ വല്ലാതെ ഭയപ്പെടുന്നു…’ ഒലെ പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ പറയുന്നു.
Emiliano Sala sent a message to his beloved ones: "I'm on the plane. It looks like it's falling apart. If in an hour and a half you do not hear from me, I do not know if they will send someone to pick me up because they will not find me … I'm scared." 🥺pic.twitter.com/2Zdmeu3ct0
— Get247Sport (@Get247Sport) January 23, 2019
ദുരന്തത്തിലേക്കുള്ള കൂടുമാറ്റം
ഫ്രഞ്ച് ക്ലബ്ബായ നാന്റസില്‍ നിന്ന് ഇംഗ്ലീഷ് ക്ലബ്ബ് കാര്‍ഡിഫിലേക്ക് കൂടുമാറിയ എമിലിയാനോ സാല സഞ്ചരിച്ച വിമാനം തിങ്കളാഴ്ച രാത്രിയാണ് നഷ്ടപ്പെട്ടത്. ഫ്രാന്‍സിലെ നാന്റസ് നഗരത്തില്‍ നിന്ന് ഇംഗ്ലണ്ടിലെ കാര്‍ഡിഫിലേക്ക് പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് പ7.15 ന് പുറപ്പെട്ട പൈപ്പര്‍ മാലിബു വിമാനം ചാനല്‍ ദ്വീപുകള്‍ക്കു സമീപം വെച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. 28-കാരനായ സാലയെ ഫ്രഞ്ച് ക്ലബ്ബ് നാന്റസില്‍ നിന്ന് റെക്കോര്‍ഡ് തുകയായ 15 ദശലക്ഷം പൗണ്ടിന് ശനിയാഴ്ചയാണ് കാര്‍ഡിഫ് സിറ്റി സ്വന്തമാക്കിയത്. പുതിയ തട്ടകത്തിലേക്കുള്ള ആദ്യയാത്രയിലാണ് സാലയും മറ്റൊരാളും യാത്ര ചെയ്ത വിമാനം അപ്രത്യക്ഷമായിരിക്കുന്നത്.
The search for a missing aircraft that was carrying Emiliano Sala has resumed.
— BBC Sport (@BBCSport) January 23, 2019
More: https://t.co/XiEe26yCbW pic.twitter.com/DTCfWFUJn3
പറന്നുയര്‍ന്ന് 5000 അടി ഉയരത്തിലെത്തിയ വിമാനം തിരിച്ചിറങ്ങാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ അനുമതി തേടിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 2300 അടി ഉയരത്തില്‍ വെച്ചാണ് റഡാര്‍ ബന്ധം വിച്ഛേദിക്കപ്പെട്ടത്. കപ്പലപകടങ്ങള്‍ക്കു കുപ്രസിദ്ധമായ കാസ്‌ക്വേ ലൈറ്റ്ഹൗസിനു സമീപംവെച്ചാണ് വിമാനം കാണാതായതെന്ന് അധികൃതര്‍ പറഞ്ഞു. വിമാനം എവിടെയെങ്കിലും ഇറങ്ങിയിട്ടുണ്ടോ എന്നറിയാന്‍ ഫ്രഞ്ച്, ബ്രിട്ടീഷ് അധികൃതര്‍ തെരച്ചില്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. സാലയും സഹയാത്രികനും ജീവനോടെയുണ്ടായിരിക്കാന്‍ 50 ശതമാനം സാധ്യത മാത്രമാണ് താന്‍ കാണുന്നതെന്ന് ചാനല്‍ ദ്വീപിലെ എയര്‍ സെര്‍ച്ച് ചീഫ് ഓഫീസര്‍ ജോണ്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു.
അഞ്ച് വിമാനങ്ങളും രണ്ട് ലൈഫ്‌ബോട്ടുകളും ഉപയോഗിച്ച് 100 ചതുരശ്ര മൈല്‍ സ്ഥലത്ത് തെരച്ചില്‍ നടത്തിയെന്നും വിമാനത്തിന്റെ സൂചനകള്‍ ലഭിച്ചില്ലെന്നും ഫ്രഞ്ച് പൊലീസ് പറഞ്ഞു. ശക്തമായ കാറ്റും കടല്‍ക്ഷോഭവും തെരച്ചിലിനെ ബാധിച്ചിട്ടുണ്ട്.
ഫ്രഞ്ച് ലീഗിലെ മികച്ച പ്രകടനമാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കുള്ള കൂടുമാറ്റത്തിന് എമിലിയാനോ സാലയെ സഹായിച്ചത്. ലീഗില്‍ കെയ്‌ലിയന്‍ എംബാപ്പെക്കും എഡിന്‍സന്‍ കവാനിക്കും നെയ്മറിനും നിക്കോളാസ് പെപ്പെക്കും പിന്നില്‍ 12 ഗോളുമായി നാലാം സ്ഥാനത്താണ് സാല.
നാന്റസ് ടീമംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം തിങ്കളാഴ്ച ട്വിറ്ററിലൂടെ പങ്കുവെച്ച സാല ‘അവസാനത്തെ ഗുഡ്‌ബൈ’ എന്നാണ് കുറിച്ചത്. പിന്നീട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ഡിഫിലെത്തി പുതിയ കൂട്ടുകാരെ പരിചയപ്പെടാനും പരിശീലനം തുടങ്ങാനും തിടുക്കമായെന്നും താരം പറഞ്ഞു.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ