Culture
പിറന്നാളിന് മുന്നേ സാമൂഹ്യമാധ്യമങ്ങളില്‍ ട്രന്റായി മമ്മൂട്ടിയുടെ ബര്‍ത്ത്ഡേ സിഡിപി
#HappyBirthdayMammootty #HappyBirthdayMammukka തുടങ്ങി ഹാഷ് ടാഗുകളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മില്ല്യന്‍ കണക്കിന് ട്വീറ്റുകളാണ് ഇതിനകം ട്വിറ്ററില്‍ വന്നത്. ഇതില്‍ ആരാധകര്‍ക്ക് പുറമെ സെലബ്രറ്റികളുമുണ്ട്. പിറന്നാള്‍ സിഡിപി ട്രെന്റില്‍ റെക്കോര്‍ഡ് സ്ഥാപിക്കാനാണ് മമ്മൂക്ക ഫാന്‍സിന്റെ ശ്രമം.
ലോക്ക്ഡൗണിനിടെ പ്രായത്തെ തോല്‍ക്കുന്ന ചിത്രങ്ങളുമായി എത്തിയ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാളാണ് നാളെ. 2020 സെപ്തംബര്‍ 07ന് 69 വയസ്സ് തികയുന്ന താര രാജാവിന് പിറന്നാള്‍ ആശംസകളുമായി ഫാന്‍സുകാരുടെ സിഡിപി(കോമണ്‍ ഡിസ്പ്ല പിക്ചര്‍) ഇതനകം തന്നെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്.
Happy to release the Birthday special CDP of Megastar @mammukka 🤩wishing you the best of everything sir #HappyBirthdayMammootty pic.twitter.com/njaoOMLfCk
— Manchu Lakshmi Prasanna (@LakshmiManchu) September 6, 2020
#HappyBirthdayMammootty #HappyBirthdayMammukka തുടങ്ങി ഹാഷ് ടാഗുകളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മില്ല്യന്‍ കണക്കിന് ട്വീറ്റുകളാണ് ഇതിനകം ട്വിറ്ററില്‍ വന്നത്. ഇതില്‍ ആരാധകര്‍ക്ക് പുറമെ സെലബ്രറ്റികളുമുണ്ട്. പിറന്നാള്‍ സിഡിപി ട്രെന്റില്‍ റെക്കോര്‍ഡ് സ്ഥാപിക്കാനാണ് മമ്മൂക്ക ഫാന്‍സിന്റെ ശ്രമം.
#happybirthdaymammuka #HappyBirthdayMammukka #happybirthdaymammootty pic.twitter.com/S2zOM9r1TG
— Basith (@Basith11771360) September 6, 2020
അതേസമയം, മെഗാ സ്റ്റാറിന്റെ പിറന്നാളിനോടനുബന്ധിച്ച് നിരവധി മാഷപ്പ് വീഡിയോകളും ആരാധകര്‍ പുറത്തിറക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ മാസ് ദൃശ്യങ്ങള്‍ ചേര്‍ത്ത് ഒരുക്കിയിരിക്കുന്ന നിരവധി ഗാനങ്ങളും ഇറങ്ങിയിട്ടുണ്ട്. ഇതില്‍ മമ്മൂക്കയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച് പ്രത്യേകഗാനം ഒരുക്കി സംവിധായകന്‍ മാര്‍ത്താണ്ഡനും കൂട്ടരും രംഗത്തെത്തിയിട്ടുണ്ട്.
സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അഫ്‌സലാണ് പാടിയിരിക്കുന്നത്. സംവിധായകരായ മാര്‍ത്താണ്ഡനും അജയ് വാസുദേവും രമേഷ് പിഷരടിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ഡിക്‌സണും ബാദുഷയും ചേര്‍ന്നാണ് ഗാനം ഒരുക്കിയിരുക്കുന്നത്.
Here's the CDP to celebrate legend @mammukka's birthday! #HappyBirthdayMammootty pic.twitter.com/iUjB5cTb47
— Haricharan Pudipeddi (@pudiharicharan) September 6, 2020
Fastest 2.5M Tweets 😍#HappyBirthdayMammukka pic.twitter.com/LmykyNsXBH
— Maheshwar (@Maheshwar_444) September 6, 2020
മമ്മുക്കയുടെ ജന്മദിനത്തില്‍ മോളിവുഡിന് പുറമെ മറ്റു സിനിമാ മേഖലയില്‍ നി്ന്നും ലോകം മുഴുവനുമുള്ള മമ്മൂട്ടി ആരാധകരില്‍ നിന്നും നിരവധി ആശംസാ സന്ദേശങ്ങളാണ് വരുന്നത്. പല വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Mollywood Biggest B'day Celebration Is Started 😍🥰
Here is The Official Tag #HappyBirthdayMammukka @mammukka #MegastarMammootty pic.twitter.com/ZWOr3Z6JpE
— Mammootty Fans Club (@MammoottyFC369) September 6, 2020
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ