Connect with us

Culture

മെസ്സി ബാര്‍സ കരാര്‍ പുതുക്കി, നെയ്മറിനെപ്പോലെ റാഞ്ചാനാവില്ല

Published

on

മാഡ്രിഡ്: യൂറോപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള സുവര്‍ണ പാദുകം സ്വീകരിച്ചതിനു തൊട്ടുപിന്നാലെ ബാര്‍സലോണയുമായുള്ള കരാര്‍ ലയണല്‍ മെസ്സി 2021 വരെ പുതുക്കി. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് 700 ദശലക്ഷം യൂറോ (5391 കോടി രൂപ) ‘ബയ്ഔട്ട്’ വ്യവസ്ഥയുമായുള്ള പുതിക കരാറില്‍ സൂപ്പര്‍ താരം ഒപ്പുവെച്ചത്. കരാര്‍ കാലാവധി കഴിയുംമുമ്പ് ഉഭയകക്ഷി സമ്മത പ്രകാരമല്ലാതെ ക്ലബ്ബ് വിടണമെങ്കില്‍ കളിക്കാരന്‍ ബയ്ഔട്ട് തുക നല്‍കേണ്ടി വരും.

 

2018 വേനല്‍ക്കാലത്തോടെ കരാര്‍ അവസാനിക്കുന്ന മെസ്സിക്കു വേണ്ടി മാഞ്ചസ്റ്റര്‍ സിറ്റിയടക്കമുള്ള ക്ലബ്ബുകള്‍ ശ്രമം നടത്തവെയാണ് അര്‍ജന്റീനക്കാരനെക്കൊണ്ട് കരാര്‍ ഒപ്പുവെപ്പിക്കുന്നതില്‍ ബാര്‍സ പ്രസിഡണ്ട് ജോസപ് മരിയ ബര്‍ത്തമ്യൂ വിജയിച്ചത്. കരാര്‍ പുതുക്കാന്‍ കഴിഞ്ഞ ജൂണില്‍ മെസ്സി സമ്മതം അറിയിച്ചിട്ടുണ്ടായിരുന്നെങ്കിലും ഒപ്പുവെക്കല്‍ നീട്ടിക്കൊണ്ടു പോകുന്നത് അഭ്യൂഹങ്ങള്‍ക്കിടയാക്കി. ക്ലബ്ബുമായി മൂന്ന് വ്യത്യസ്ത ധാരണകളില്‍ മെസ്സി ഒപ്പുവെച്ചതായി ഈ മാസാദ്യം ബര്‍ത്തമ്യൂ പറഞ്ഞിരുന്നു.

(L-R) Barcelona’s Xavi Hernandez, Lionel Messi and Andres Iniesta pose the 6 trophies the team won during the 2009 season, before their Spanish first division soccer league match against Villarreal at Camp Nou stadium in Barcelona, January 2, 2010. REUTERS/Albert Gea (SPAIN – Tags: SPORT SOCCER)

മുന്‍ കരാറിലെ 300 ദശലക്ഷം യൂറോ എന്ന ബയ്ഔട്ട് തുക ഗണ്യമായി വര്‍ധിപ്പിക്കാന്‍ ബാര്‍സയെ നിര്‍ബന്ധിച്ചത് സൂപ്പര്‍ താരം നെയ്മര്‍ ക്ലബ്ബ് വിട്ട സാഹചര്യമാണ്. ബ്രസീലിയന്‍ താരത്തെ വിട്ടുനല്‍കാന്‍ ബാര്‍സ തയാറായില്ലെങ്കിലും 222 ദശലക്ഷം യൂറോ എന്ന ബയ്ഔട്ട് 24കാരന്‍ പി.എസ്.ജിയിലേക്ക് കൂടുമാറിയിരുന്നു. സമാനമായ സാഹചര്യം മെസ്സിയുടെ കാര്യത്തില്‍ ഉണ്ടാകാതിരിക്കാനാണ്, നിലവിലെ സാഹചര്യത്തില്‍ ഒരു ക്ലബ്ബും മുടക്കാന്‍ മടിക്കുന്ന വലിയ തുക പുതിയ കരാറില്‍ ബാര്‍സ ഉള്‍പ്പെടുത്തിയത്.

16 Jan 2013, Barcelona, Spain — 16.01.2013 Barcelona, Spain. Leo Messi presents his 4 Ballon d’or trophies to the club supporters at the Camp Nou — Image by © Joma/ActionPlus/Corbis

പുതിയ കരാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 34 വയസ്സ് പ്രായമുണ്ടാവുന്ന മെസ്സി പ്രൊഫഷണല്‍ കരിയറില്‍ 17 വര്‍ഷങ്ങള്‍ ബാര്‍സയില്‍ പിന്നിട്ടിട്ടുണ്ടാവും. 2004ല്‍ 17ാം വയസ്സില്‍ ബാര്‍സലോണയുടെ ലാ മസിയ അക്കാദമിയില്‍ നിന്നാണ് താരം സീനിയര്‍ ടീമിലേക്കു വന്നത്.

13 വര്‍ഷങ്ങളിലായി എട്ട് ലാലിഗ, നാല് ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടങ്ങളില്‍ ബാര്‍സക്കൊപ്പം പങ്കാളിയായ മെസ്സി 602 മത്സരങ്ങളില്‍ നിന്ന് 523 ഗോളുകളും നേടിയിട്ടുണ്ട്. ലോകത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ ബാളന്‍ ഡിഓര്‍ പുരസ്‌കാരം അഞ്ചു തവണ മെസ്സി സ്വന്തമാക്കി.

 

ലാലിഗയില്‍ ഏറ്റവുമധികം ഗോള്‍ (361), ബാര്‍സലോണയ്ക്കു വേണ്ടി ഏറ്റവുമധികം ഗോള്‍ (523), ബാര്‍സയും റയല്‍ മാഡ്രിഡും തമ്മിലുള്ള എല്‍ ക്ലാസിക്കോയില്‍ ഏറ്റവുമധികം ഗോള്‍ (24), ചാമ്പ്യന്‍സ് ലീഗില്‍ ഒരു ടീമിനു വേണ്ടി ഏറ്റവുമധികം ഗോള്‍ (97), തുടര്‍ച്ചയായി എട്ട് സീസണുകളില്‍ 40 ഗോള്‍ നേടിയ ഏക കളിക്കാരന്‍ തുടങ്ങി നിരവധി ബഹുമതികള്‍, ലോക ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായി വാഴ്ത്തപ്പെടുന്ന മെസ്സി ഇതിനകം ബാര്‍സയില്‍ സ്വന്തമാക്കിയിട്ടുണ്ട്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.