tech
മൊബൈല്‍ ബില്‍ കുത്തനെ ഉയരും; ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയാകുമെന്ന് സൂചന
ഇത് നടപ്പായാല്‍ ഉപയോക്താക്കളുടെ ഫോണ്‍ ബില്ലില്‍ 20 ശതമാനം വരെ വര്‍ധന പ്രതീക്ഷിക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍
ഡല്‍ഹി: പുതുവര്‍ഷത്തില്‍ ഉപയോക്താക്കളുടെ മൊബൈല്‍ ബില്‍ കുത്തനെ ഉയരാന്‍ സാധ്യത. നഷ്ടം നികത്താന്‍ മൊബൈല്‍ കമ്പനികള്‍ താരിഫ് നിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് നടപ്പായാല്‍ ഉപയോക്താക്കളുടെ ഫോണ്‍ ബില്ലില്‍ 20 ശതമാനം വരെ വര്‍ധന പ്രതീക്ഷിക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
നഷ്ടം നേരിടുന്ന ഭാരതി എയര്‍ടെലും വൊഡഫോണ്‍ ഐഡിയയുമാണ് (വിഐ) താരിഫ് നിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നത്. സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. അതേസമയം മുഖ്യ എതിരാളിയായ റിലയന്‍സ് ജിയോയുടെ ഇക്കാര്യത്തിലുള്ള നീക്കം വീക്ഷിച്ചതിന് ശേഷം തീരുമാനം എടുക്കാനാണ് ആലോചന എന്നാണ് റിപ്പോര്‍ട്ടുകള്‍. താരിഫിന് തറവില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ട്രായിയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണ് ടെലികോം കമ്പനികള്‍. അതിനിടയിലാണ് രണ്ട് ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് ഉയര്‍ത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2019ലാണ് മൂന്ന് ടെലികോം കമ്പനികള്‍ അവസാനമായി താരിഫ് നിരക്ക് ഉയര്‍ത്തിയത്. ടെലികോം രംഗത്ത് ജിയോ വന്ന 2016ന് ശേഷമുള്ള ആദ്യ വര്‍ധനയായിരുന്നു ഇത്. നിലവില്‍ ഒരു ഉപയോക്താവില്‍ നിന്നുള്ള വൊഡഫോണ്‍ ഐഡിയയുടെ ശരാശരി വരുമാനം 119 ആണ്. എയര്‍ടെല്‍, ജിയോ എന്നിവയുടെ യഥാക്രമം 162, 145 എന്നിങ്ങനെയാണ്.
News
ഐഫോണിന്റെ ഈ മോഡലുകളില്‍ ഇനിമുതല്‍ വാട്‌സാപ്പ് ലഭിക്കില്ല
എന്നാല്‍ സോഫ്റ്റ്വെയര്‍ പുതുക്കിയാല്‍ ഒരുപക്ഷേ വാട്‌സ്ആപ്പ് തുടര്‍ന്ന് ലഭിച്ചേക്കാം.
ഐ ഫോണിലെ ചില മോഡലുകളില്‍ ഇനിമുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. ഐഒഎസ് 10, 11 സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളിലാണ് ഇനിമുതല്‍ വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യാതിരിക്കുക.
ഇതുപ്രകാരം ഐഫോണ്‍ 5,5സി എന്നിവയില്‍ വാട്‌സ്ആപ്പ് സേവനം ഇനി മുതല്‍ ലഭ്യമാവില്ല. ഈ മോഡലുകളില്‍ വാട്‌സാപ്പിലെ പുതിയ അപ്‌ഡേറ്റുകളും സുരക്ഷയും ലഭ്യമാകാതെ ഇരിക്കുകയാണ് ചെയ്യുക. ഒക്ടോബര്‍ 24 മുതലായിരിക്കും ഈ മോഡലുകളില്‍ വാട്ട്‌സ്ആപ്പ് ലഭിക്കാതിരിക്കുക.
എന്നാല്‍ സോഫ്റ്റ്വെയര്‍ പുതുക്കിയാല്‍ ഒരുപക്ഷേ വാട്‌സ്ആപ്പ് തുടര്‍ന്ന് ലഭിച്ചേക്കാം.
News
‘ടേക്ക് എ ബ്രേക്ക്’ ഫീച്ചര്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം
യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യം കൊണ്ടുവന്ന ഈ ഫീച്ചര്‍ നിലവില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
‘ടേക്ക് എ ബ്രേക്ക്’ ഫീച്ചര്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം. ടേക്ക് എ ബ്രേക്ക് എന്ന പുത്തന്‍ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പുതുതായി കൊണ്ടുവന്നിട്ടുള്ളത്. ഇടവേള എടുക്കാന്‍ ഉപഭോക്താവിനെ ഓര്‍മിപ്പിക്കുന്ന ഒരു സംവിധാനമാണിത്.
നിശ്ചിതസമയ പരിധിയില്‍ ഇന്‍സ്റ്റഗ്രാമില്‍ ഇരിക്കുമ്പോള്‍ ഇടവേള എടുക്കാന്‍ ഇന്‍സ്റ്റഗ്രാം ഓര്‍മിപ്പിക്കും ഇതാണ് പുതിയ ഫീച്ചര്‍ ആയി വന്നിട്ടുള്ളത്.
ഇത് ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് എത്ര മിനുട്ട് വേണം എന്നത് സെലക്ട് ചെയ്യാന്‍ കഴിയും. 10 മിനിറ്റ, 20 മിനിറ്റ് ,30 മിനിറ്റ് എന്നിങ്ങനെ ഓപ്ഷനുകള്‍ ആണ് നിലവിലുള്ളത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യം കൊണ്ടുവന്ന ഈ ഫീച്ചര്‍ നിലവില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
india
രാജ്യത്ത് അടുത്ത വര്‍ഷം മുതല്‍ 5 ജി
രാജ്യത്ത് അടുത്ത വര്‍ഷം ഇന്റര്‍നെറ്റ് 5ജി ആരംഭിക്കും. 2022 ഏപ്രില്‍, മെയ് മാസങ്ങളിലായി 5ജി സ്‌പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത വര്‍ഷം ഇന്റര്‍നെറ്റ് 5ജി ആരംഭിക്കും. 2022 ഏപ്രില്‍, മെയ് മാസങ്ങളിലായി 5ജി സ്‌പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ടെലികോം മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
5ജി മാറ്റത്തെ കുറിച്ചുള്ള ട്രായിയുടെ റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ കേന്ദ്രത്തിന് കിട്ടും. ടെലികോം ദാതാക്കള്‍ അടുത്തവര്‍ഷം മെയ് വരെ സ്‌പെക്ട്രം ലേലത്തിന് അധികസമയം ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മെയ് മാസം മുതലുള്ള ആറു മാസം രാജ്യത്ത് 5ജി പരീക്ഷണങ്ങള്‍ നടത്തുന്നതിനായിട്ടായിരിക്കും ഉപയോഗപ്പെടുത്തുക. നഗരങ്ങളിലെന്ന പോലെ ഗ്രാമങ്ങളിലും ഇക്കാലയളവില്‍ 5ജി പരീക്ഷണം നടത്തും.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ