Culture
രോഹിങ്ക്യന്‍ ജനതക്കായി ഐക്യരാഷ്ട്രസഭ ഇടപെടണം: ഇ.അഹമ്മദ്
കോഴിക്കോട്: ആട്ടിയോടിക്കപ്പെട്ടും അടിച്ചമര്‍ത്തപ്പെട്ടും ചരിത്രത്തിലെ തുല്യതയില്ലാത്ത മനുഷ്യാവകാശ ധ്വംസനത്തിന് ഇരകളാകുന്ന രോഹിങ്ക്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് മുസ്്‌ലിം യൂത്ത്‌ലീഗ് കോഴിക്കോട്ട് നടത്തിയ റാലി നീതിക്കും മനുഷ്യത്വത്തിനും വേണ്ടിയുള്ള പ്രൗഢസന്ദേശമായി. മാവൂര്‍ റോഡില്‍ നിന്നാരംഭിച്ച് മുതലക്കുളത്ത് സമാപിച്ച റാലിക്ക് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. മുതലക്കുളത്ത് നടന്ന ഐക്യദാര്‍ഢ്യ സമ്മേളനം മുസ്്‌ലിംലീഗ് ദേശീയ പ്രസിഡണ്ട് ഇ.അഹമ്മദ് എംപി ഉദ്ഘാടനം ചെയ്തു.
ലോകസമാധാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നോബര്‍ സമ്മാനം കൊണ്ട് വാഴ്ത്തപ്പെട്ടവര്‍ കടുത്ത മനുഷ്യാവകാശ ധ്വംസനത്തിനു കൂട്ടുനില്‍ക്കുന്നതാണ് രോഹിങ്ക്യകളുടെ കാര്യത്തില്‍ കാണാനാവുന്നതെന്ന് ഇ.അഹമ്മദ് പറഞ്ഞു. ലോകം പ്രാര്‍ഥിച്ചും ഇടപെട്ടും ഓങ് സാന്‍ സൂചിക്ക് തടവറയില്‍ നിന്നു പുറത്തേക്കു വഴി കാട്ടിയെങ്കിലും അതിനോടു നീതി കാട്ടാന്‍ അവര്‍ക്കു സാദിക്കുന്നില്ല. ഈ സമയത്ത് നാം ലോകസമാധാനത്തിന് പ്രതിജ്ഞാബദ്ധരാകുകയും പ്രയാസപ്പെടുന്നവരെ സഹായിക്കാന്‍ മുന്നോട്ടുവരികയും വേണം. ലോകമനസ്സാക്ഷിയുടെ കരളലിയിപ്പിക്കുന്ന ഈ രോദനങ്ങള്‍ക്കു നേരെ ആര്‍ക്കും കണ്ണടക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മനുഷ്യന് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ക്കു നേരെ പ്രതികരിക്കുക യുവസമൂഹത്തിന്റെ ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞാണ് പുതിയ യൂത്ത്‌ലീഗ് കമ്മിറ്റിയുടെ പ്രഥമ പരിപാടി രോഹിങ്ക്യന്‍ജനതക്ക് ഐക്യദാര്‍ഢ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഫലസ്തീനിലും സിറിയയിലും നേരിടുന്ന പ്രശ്‌നങ്ങള്‍ സഹോദരന്മാരുടേതായതിനാല്‍ നമ്മുടെയും പ്രശ്‌നമാണ്. രോഹിങ്ക്യന്‍ ജനതക്കായി ശബ്ദിക്കാന്‍ ഐക്യരാഷ്ട്രസഭയോ ആസിയാനോ അയല്‍രാജ്യങ്ങളോ തയ്യാറാകുന്നില്ല. ജോലിക്കോ വിവാഹത്തിനോ ഗര്‍ഭധാരണത്തിനോ അവകാശമില്ലാതെ ഒരു ജനത കഷ്ടപ്പെടുന്നത് ലോകമനസ്സാക്ഷിയുടെ വേദനയാണ്. രോഹിങ്ക്യകള്‍ ഇന്ന് മനുഷ്യാവകാശം നിഷേധിക്കപ്പെട്ടവരുടെ പര്യായമാണെന്നും അദ്ദേഹം പറഞ്ഞു.
കഷ്ടപ്പെടുന്നവരുടെയും പീഢിപ്പിക്കപ്പെടുന്നവരുടെയും പക്ഷത്തു നില്‍ക്കലാണ് രാഷ്ട്രീയമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറി എംപി അബ്ദുസ്സമദ് സമദാനി പറഞ്ഞു. നീതിനിഷേധിക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കലും വീടുകളില്‍ നിന്നു ആട്ടിയോടിക്കപ്പെടുന്നവര്‍ക്കായി ശബ്ദിക്കലും മതപരമായ ധര്‍മ്മമാണ്. ജനിച്ച നാട്ടില്‍ പൗരത്വം നിഷേധിക്കപ്പെടുന്നവരാണ് രോഹിങ്ക്യകള്‍. ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഏതു രാഷ്ട്രവും പരമപ്രധാനമായി കാണേണ്ടതാണ്. ലോകത്ത് വര്‍ദ്ധിച്ചു വരുന്ന പിന്തിരിപ്പന്‍ പ്രവണതകളുടെ ഭീകരവിളയാട്ടമാണ് മ്യാന്‍മറില്‍ കാണുന്നത്. ബുദ്ധനില്‍ വിശ്വസിക്കുന്നു എന്നു പറയുന്നവര്‍ എന്തിനാണ് ഇത്ര വലിയ ഭീകരത നടത്തുന്നത്. ഐക്യരാഷ്ട്രസഭ ഇക്കാര്യത്തില്‍ ഇടപെടാന്‍ തയ്യാറാകണം. ലോകത്ത് എന്നും മനുഷ്യത്വത്തിന്റെ നാവായി നിലനിന്നിട്ടുള്ള ഇന്ത്യക്കും ഇക്കാര്യത്തില്‍ ഇടപെടാന്‍ ബാധ്യതയുണ്ട്. ബഹുസ്വരതയിലൂടെ മാത്രമെ രാജ്യങ്ങള്‍ നിലനില്‍ക്കുന്നു. അപരത്വനിര്‍മ്മിതി എല്ലാവരും അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമാധാനത്തിന് നോബല്‍ കിട്ടിയവരോട് സമാധാനം സ്ഥാപിക്കാന്‍ മറ്റു അവാര്‍ഡ് ജേതാക്കള്‍ക്ക് ആവശ്യപ്പെടേണ്ടി വരുന്ന ദുസ്ഥിതിയാണ് മ്യാന്‍മറിലെന്ന് ഡോ.എംകെ മുനീര്‍ എംഎല്‍എ പറഞ്ഞു. രോഹിങ്ക്യകള്‍ അഭയം തേടി ചെല്ലുമ്പോള്‍ അവിടെയും നീതിനിഷേധിക്കപ്പെടുകയാണ്. സ്വന്തം നാട്ടില്‍ അവര്‍ കല്ലുവെച്ച് വീടുണ്ടാക്കിയാല്‍ അത് ജിഹാദാണെന്ന് ആരോപിക്കപ്പെട്ട് തകര്‍ക്കപ്പെടുന്നു. നൂറുകണക്കിനാളുകള്‍ മരിക്കുകയും ലക്ഷക്കണക്കിനാളുകള്‍ അഭയാര്‍ഥികളുകകയും ചെയ്തിട്ടും ലോകരാഷ്ട്രങ്ങള്‍ തിരിഞ്ഞുനോക്കുന്നില്ലെന്നത് വേദനാജനകമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
മുസ്്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ പികെകെ ബാവ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, യൂത്ത്‌ലീഗ് മുന്‍ സംസ്ഥാന പ്രസിഡണ്ട് പിഎം സാദിഖലി, മുന്‍ ജന.സെക്രട്ടറി സികെ സുബൈര്‍, എംഎസ്എഫ് ദേശീയ പ്രസിഡണ്ട് ടിപി അഷ്‌റഫലി, ദളിത് ലീഗ് പ്രസിഡണ്ട് യുസി രാമന്‍ പ്രസംഗിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് സ്വാഗതവും ട്രഷറര്‍ എംഎ സമദ് നന്ദിയും പറഞ്ഞു. കോര്‍പ്പറേഷന്‍ സ്റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിച്ച റാലി മൊഫ്യൂസല്‍ ബസ്സ് സ്റ്റാന്റ് – മാവൂര്‍ റോഡ് – മാനാഞ്ചിറ വഴി മുതലക്കുളത്ത് സമാപിച്ചു. റാലിക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ട്രഷറര്‍ എം എ സമദ്, സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം, വൈസ് പ്രസിഡന്റുമാരായ അഡ്വ. സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.കെ സുബൈര്‍, പി.എ അബ്ദുള്‍ കരീം, പി.എ അഹമ്മദ് കബീര്‍, സെക്രട്ടറിമാരായ മുജീബ് കാടേരി, പി.ജി മുഹമ്മദ്, കെ.എസ് സിയാദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി കെ.കെ നവാസ് നേതൃത്വം നല്‍കി.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ