Connect with us

main stories

നേപ്പാള്‍ വിമാനാപകടം; 22 പേരും മരിച്ചതായി റിപ്പോര്‍ട്ട്,14 മൃതദേഹങ്ങള്‍ കണ്ടെടുത്തു

നേപ്പാള്‍ വിമാനാപകടത്തില്‍ മുഴുവന്‍ പേരും മരിച്ചതായി സൈനിക വക്താവ്.

Published

on

നേപ്പാള്‍ വിമാനാപകടത്തില്‍ മുഴുവന്‍ പേരും മരിച്ചതായി സൈനിക വക്താവ്. 14 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.നേപ്പാളില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷടങ്ങള്‍ ഇന്ന് രാവിലെയോടെ കണ്ടെത്തിയിരുന്നു.മുസ്താങ് ജില്ലയിലെ കോവാങ്ങില്‍ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ സൈന്യം കണ്ടെത്തിയത്.ഇന്ന് രാവിലെയോടെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.അതിന്റെ ചിത്രം സൈന്യം പുറത്ത് വിട്ടിട്ടുണ്ട്.എന്നാല്‍ യാത്രക്കാരെ കുറിച്ചുള്ള വിവരം ഒന്നും തന്നെ ലഭ്യമല്ല.തിരച്ചില്‍ തുടരുകയാണെന്നും വൈകാതെ കൂടതല്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്നും സൈനിക വാക്താവ് അറിയിക്കുന്നു.

കഴിഞ്ഞ ദിവസമാണ് നേപ്പാളില്‍ താരാ എയറിന്റെ ഉടമസ്ഥതയിലുള്ള യാത്രാ വിമാനം തകര്‍ന്നുവീണത്. നാല് ഇന്ത്യക്കാരടക്കം 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെക്കുറിച്ച് വിവരമില്ല. തിബറ്റിനു സമീപം മുസ്താങ് ജില്ലയിലാണ് വിമാനം തകര്‍ന്നത്.

അപകടത്തില്‍ പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു വരികയാണെന്ന് കാഠ്മണ്ഠുവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വിവരങ്ങള്‍ കൈമാറുന്നതിന് +977985110 7021 നമ്പറില്‍ എംബസി ഹോട്ട്ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്നലെ കാലത്ത് 9.50നാണ് വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയില്‍ നിന്ന് 9എന്‍- എ.ഇ.ടി ട്വിന്‍ ഓട്ടര്‍ വിമാനം പറന്നുയര്‍ന്നത്. ഇന്ത്യക്കാര്‍ക്കു പുറമെ രണ്ടു ജര്‍മ്മന്‍ പൗരന്മാരും 13 നേപ്പാളികളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ലിറ്റി പാസിനു മുകളില്‍ വച്ചാണ് അവസാന സന്ദേശം ലഭിച്ചത്. പിന്നീട് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷമാണ് വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചത്. കോവാങിനും മുസ്താങിനും ഇടയില്‍ ലാംചേ നദിയുടെ ഉത്ഭവ സ്ഥാനത്തോടു ചേര്‍ന്നാണ് വിമാനം തകര്‍ന്നത്.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.