main stories
യൂറോയില്‍ ഇന്ന് മുതല്‍ മരണക്കളി
ഇന്ന് രാത്രി 9-30. യോഹാന്‍ ക്രൈഫ് അറീന. വെയില്‍സും ഡെന്മാര്‍ക്കും നേര്‍ക്കുനേര്‍.
ആംസ്റ്റര്‍ഡാം: ഇന്ന് രാത്രി 9-30. യോഹാന്‍ ക്രൈഫ് അറീന. വെയില്‍സും ഡെന്മാര്‍ക്കും നേര്‍ക്കുനേര്‍. യൂറോയിലെ ആദ്യ പ്രി ക്വാര്‍ട്ടര്‍. ഇത് വരെ കണ്ടത് പോലെയായിരിക്കില്ല കാര്യങ്ങള്‍. 90 മിനുട്ട് പോരാട്ടത്തില്‍ തോല്‍ക്കുന്നവര്‍ പുറത്താണ്. 90 മിനുട്ടില്‍ മല്‍്‌സരഫലമില്ലെങ്കില്‍ 30 മിനുട്ട് അധികസമയം. അവിടെയും തീരുമാനമില്ലെങ്കില്‍ ഷൂട്ടൗട്ട്.
ആദ്യ റൗണ്ടില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ കഴിയാത്തവരാണ് രണ്ട് ടീമുകളും. മുന്‍ ചാമ്പ്യന്മാരായ ഡെന്മാര്‍ക്ക് ഒരിക്കലുമില്ലാത്ത വിധം മാനസികമായി തളര്‍ന്നവരാണ്. ആദ്യ മല്‍സരത്തില്‍ ഫിന്‍ലാന്‍ഡിനെ നേരിടവെ 42-ാം മിനുട്ടില്‍ സൂപ്പര്‍ താരം കൃസ്റ്റ്യന്‍ എറിക്‌സണ്‍ കുഴഞ്ഞ് വീണ സംഭവം ടീമിനെ ആകെ ഉലച്ചു. ഫുട്‌ബോള്‍ ലോകം തന്നെ ഞെട്ടിയ സംഭവമായിരുന്നു അത്. ടീമിന്റെ ഇടപെടലില്‍, ലോകത്തിന്റെ പ്രാര്‍ത്ഥനയില്‍, കൃത്യമായ പരിചരണം തുടക്കത്തില്‍ തന്നെ ലഭിച്ചതില്‍ എറിക്‌സണ്‍ ജീവിതത്തിലേക്ക് തിരികെ വന്നു. പക്ഷേ ഫിന്‍ലാന്‍ഡുമായി ആ ദിവസം തന്നെ അവശേഷിക്കുന്ന സമയം മല്‍സരത്തിന് നിര്‍ബന്ധിതരായ ഡാനിഷ് സംഘം ഒരു ഗോളിന് തകര്‍ന്നു.
അടുത്ത മല്‍സരത്തില്‍ ശക്തരായ ബെല്‍ജിയത്തിന് മുന്നിലും തളര്‍ന്നപ്പോള്‍ ഡെന്മാര്‍ക്ക് പുറത്തേക്ക് എന്നാണ് കരുതിത്. പക്ഷേ റഷ്യക്കെതിരായ അവസാന മല്‍സരത്തില്‍ എറിക്‌സണ് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ ടീം നാല് ഗോള്‍ മാര്‍ജിനില്‍ വിജയിച്ചാണ് ഗ്രൂപ്പ് ബിയില്‍ നിന്നും യോഗ്യത നേടിയത്. ബാര്‍സിലോണയില്‍ മെസിക്കൊപ്പം കളിക്കുന്ന മുന്‍നിരക്കാരന്‍ മാര്‍ട്ടിന്‍ ബ്രാത്ത്‌വെയിറ്റാണ് ഡാനിഷ് സംഘത്തിലെ പ്രമുഖന്‍. ടീമിനായി രണ്ട് ഗോളുകള്‍ ഇതിനകം സ്‌ക്കോര്‍ ചെയ്ത യൂസഫ് പോള്‍സണ്‍, കാസ്പര്‍ ഡോല്‍ബര്‍ഗ് എന്നിവരും അവസര വാദികളാണ്. ഗോള്‍വലയം കാക്കുന്ന കാസ്പര്‍ ഷിമിച്ചേലാണ് ടീമിന്രെ നട്ടെല്ല്. യൂറോകപ്പിലെ തന്നെ ഏറഅവും മികച്ച കാവല്‍ക്കാരില്‍ ഒരാളായ ഷിമിച്ചേലിനെ കടത്തി വെട്ടുക എളുപ്പമല്ല. നായകന്‍ സിമോണ്‍ കജാര്‍ നയിക്കുന്ന പ്രതിരോധവും കരുത്തരാണ്.
തട്ടിമുട്ടിയായിരുന്നു വെയില്‍സുകാരുടെ വരവ്. ആദ്യ മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡുമായി 1-1 സമനില. പക്ഷേ രണ്ടാം മല്‍സരത്തില്‍ രണ്ട് ഗോളിന് തുര്‍ക്കിയെ കീഴ്‌പ്പെടുത്തിയതോടെ ആത്മവിശ്വാസമായി. എന്നാല്‍ ശക്തരായ ഇറ്റലിക്ക് മുന്നില്‍ അവസാന മല്‍സരത്തില്‍ ഒരു ഗോളിന് തോറ്റു. ഗാരത്ത് ബെയില്‍ എന്ന നായകനാണ് ടീമിന്റെ കരുത്ത്. ഇത് വരെ സ്‌ക്കോര്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ് താരത്തിനായിട്ടില്ല. പക്ഷേ ടീമിന് കരുത്തേകാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. കൈഫര്‍ മൂര്‍, അരോണ്‍ രാംസേ എന്നിവര്‍ കരുത്തരാണ്. അഞ്ച് വര്‍ഷം മുമ്പ് നടന്ന യൂറോയില്‍ സെമി കളിച്ചവരാണ് വെയില്‍സ്. ഗാരി വാര്‍ഡാണ് ഗോള്‍ കാവല്‍ക്കാരന്‍. ജോ അലന്‍, ഹാരി വില്‍സണ്‍, ജോ മോറല്‍ എന്നിവരടങ്ങുന്ന മധ്യനിരയാണ് കരുത്ത്. ഇന്ന് ബെയില്‍ ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് വെയില്‍സിന്റെ ആരാധകര്‍.
main stories
മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ
മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).
ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
india
ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍
ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.
ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ