Art
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ കവയിത്രി ലൂയീസ് ഗ്ലിക്കിന്
നേരത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്
സ്‌റ്റോക്ക്‌ഹോം : സാഹിത്യത്തിനുള്ള 2020ലെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കന്‍ കവയിത്രി ലൂയീസ് ഗ്ലിക്കിനാണ് പുരസ്‌കാരം ലഭിച്ചത്. നേരത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 2014ല്‍ നാഷണല്‍ ബുക്ക് അവാര്‍ഡും സ്വന്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ വിജയി ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍കെ ആയിരുന്നു.
ഈ വര്‍ഷത്തെ നാലാമത്തെ നൊബേല്‍ സമ്മാന പ്രഖ്യാപനമാണ് ഇന്ന് നടന്നത്. നേരത്തെ ഒക്ടോബര്‍ അഞ്ചിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം, ഒക്ടോബര്‍ ആറിന് ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം, ഒക്ടോബര്‍ ഏഴിന് രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം എന്നിവ പ്രഖ്യാപിച്ചിരുന്നു.വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേരാണ് നേടിയത്. അമേരിക്കന്‍ ഗവേഷകര്‍ ഹാര്‍വി ജെ ഓള്‍ട്ടര്‍, ചാള്‍സ്! എം റൈസ് എന്നിവരും ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ മൈക്കിള്‍ ഹൗട്ടനും പുരസ്!കാരം പങ്കിട്ടു. ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിനാണ് സമ്മാനം.
BREAKING NEWS:
The 2020 Nobel Prize in Literature is awarded to the American poet Louise Glück “for her unmistakable poetic voice that with austere beauty makes individual existence universal.”#NobelPrize pic.twitter.com/Wbgz5Gkv8C— The Nobel Prize (@NobelPrize) October 8, 2020
ഫിസിക്‌സ് നൊബേല്‍ സമ്മാനം റോജര്‍ പെന്റോസ്, റെയ്ന്‍ഹാര്‍ഡ് ഗെന്‍സെല്‍, ആന്‍ഡ്രിയ ഗെസ് എന്നിവരാണ് നേടിയത്. ബ്രിട്ടണിലെ ഓക്‌സ്ഫഡ് സര്‍വകലാശാല ഗവേഷകനാണ് റോജര്‍ പെന്റോസ്. റെയ്ന്‍ഹാര്‍ഡ് ഗെന്‍സെല്‍ ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്ര്യൂട്ട്, അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ബെര്‍ക്കിലി എന്നിവിടങ്ങളിലായി ഗവേഷണം നടത്തുകയാണ്. അമേരിക്കയിലെ തന്നെ യുസിഎല്‍എ സര്‍വകലാശാലയിലെ ഗവേഷകയാണ് ആന്‍ഡ്രിയ ഗെസ്. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ക്കാണ് മൂന്നുപേര്‍ക്കും നൊബേല്‍ സമ്മാനം ലഭിച്ചത്.
ഇമാനുവെല്‍ ഷാര്‍പെന്റിയെ, ജെന്നിഫര്‍ ഡൗന എന്നിവര്‍ക്കാണ് രസതന്ത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ജീനോം എഡിറ്റിങ്ങിലെ കണ്ടുപിടിത്തങ്ങള്‍ക്കാണ് പുരസ്‌കാരം. ജനിതക എഡിറ്റിങ്ങിന് സഹായിക്കുന്ന ഒരു ശാസ്ത്ര ഉപാധി കണ്ടെത്തിയതിനാണ് ഇരുവര്‍ക്കും പുരസ്‌കാരം ലഭിച്ചത്.
Art
റിസബാവ ഇനി ഒാര്‍മ; മൃതദേഹം ഖബറടക്കി
കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനിലാണ് മറവുചെയ്തത്
കൊച്ചി: അന്തരിച്ച ചലച്ചിത്ര താരം റിസബാവയുടെ മൃതദേഹം ഖബറടക്കി. കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബര്‍സ്ഥാനിലാണ് മറവുചെയ്തത്. ഔദ്യോഗിക ചടങ്ങുകളോടെയായിരുന്നു മരണാനന്തര ചടങ്ങുകള്‍. എറണാകുളം ജില്ലാ കലക്ടര്‍ അന്തിമോപചാരമര്‍പിച്ചു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മരണശേഷം നടത്തിയ പരിശോധനയില്‍ റിസബാവക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കി.
നൂറിലേറെ ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങിയ റിസബാവ നാടകവേദികളിലൂടെയാണ് സിനിമയിലെത്തുന്നത്. വിഷുപക്ഷിയാണ് ആദ്യ ചിത്രം.
Art
‘സഫിയ’ വെള്ളിത്തിരയിലേക്ക്
പ്രവാസ ജീവകാരുണ്യ മേഖലയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തന രീതികളിലുടെ വ്യത്യസ്ഥയായ മരണപ്പെട്ട സഫിയയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
ദമ്മാം: പ്രവാസ ജീവകാരുണ്യ മേഖലയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തന രീതികളിലുടെ വ്യത്യസ്ഥയായ മരണപ്പെട്ട സഫിയയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. സഫിയയുടെ ജീവിതത്തിനൊപ്പം നടന്ന ഒരു കൂട്ടം കലാകാരന്മാരുടെ വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഈ ജീവിതം തിരശ്ശീലയില്‍ പതിയുന്നത്. ഡോക്യൂമെന്ററിയായും, ഷോര്‍ട് ഫിലിമായുമൊക്കെ ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടും ആ ജീവിതത്തിന്റെ പകുതി പോലും പറയാന്‍ കഴിയുന്നില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് സിനിമ എന്ന സ്വപ്നത്തിലേക്ക് ഇതിന്റെ അണിയറ ശില്‍പികള്‍ എത്തിയത്.
ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ അര്‍ത്ഥത്തിലും പിന്തുണയുമായി വ്യവസായികളും, കച്ചവടക്കാരും കലാകാരന്മാരുമായ കുറേപ്പേര്‍ രംഗത്ത് വന്നതോടെ വര്‍ഷങ്ങളുടെ പഴക്കമുള്ള സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കുകയാണ്. വളരെ അടുത്ത് തന്നെ ചിത്രീകരണം ആരംഭിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരുക്കങ്ങളുമായി മുന്നാട്ട് പോകുന്ന ഈ ചിത്രം യാഥാര്‍ത്ഥ്യമാക്കുന്നത് സൗദിയില്‍ നിന്നുള്ള പ്രവാസികളുടെ ആദ്യ ചിത്രം എന്ന അംഗീകാരം കൂടിയായിരിക്കും. തേജോമയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സതീഷ്‌കുമാര്‍ ജുബൈല്‍, നിതിന്‍ കണ്ടമ്പേത്ത്, ജേക്കബ് ഉതുപ്പ്, മഹേന്ദ്രന്‍ ജനാര്‍ദ്ധനന്‍ എന്നിവരായിരിക്കും ഇതിന്റെ നിര്‍മ്മാതാക്കള്‍. സഹീര്‍ഷാ കൊല്ലമാണ് സംവിധാനം.
എഴുത്തുകാരി സബീന എം സാലിയുടെ തണല്‍പ്പെയ്ത് എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സഫിയയുടെ കഥയുടെ ദൃശ്യ ഭാഷ വികസിക്കുന്നത്. ഇതിന്റെ തിരക്കഥ എഴുതുന്നതും സബീന എം സാലി തന്നെയാണ്. പുരുഷന്‍മാര്‍ക്ക് മാത്രം മേധാവിത്തമുണ്ടായിരുന്ന സൗദിയുടെ ജീവകാരുണ്യ മേഖലയില്‍ വിസ്മരിക്കാന്‍ കഴിയാത്ത അടയാളപെടുത്തലുകളാണ് സഫിയ നടത്തിയത്. വീട്ടുകാരികളായ നിരവധി സ്ത്രീകള്‍ക്ക് പുതു ജീവന്‍ നല്‍കാന്‍ സഫിയക്ക് കഴിഞ്ഞു. സഫിയയുടെ പ്രവര്‍ത്തങ്ങളിലെആത്മാര്‍ത്ഥത തിരിച്ചറിഞ്ഞ് സൗദി അധികൃതര്‍ വലിയ പിന്തുണയാണ് ഇവര്‍ക്ക് നല്‍കിയത്. ദമ്മാമിന്റെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലും അവര്‍ സജീവ ഇടപെടലുകള്‍ നടത്തിയിരുന്നു. കാന്‍സര്‍ ബാധിതയായ അവര്‍ 2015 ജനുവരിയില്‍ ലേക്‌ഷോര്‍ ആശുപത്രിയില്‍ നിര്യാതയായി. സഫിയയുടെ ജീവിതം പറയുമ്പോള്‍ പ്രവാസത്തിന്റെ വൈവിധ്യങ്ങളേയും, വൈരുദ്ധ്യങ്ങളേയും പറയാന്‍ പറ്റുമെന്നും ഇവിടെയുള്ള നിരവധി കലാകാരന്മാര്‍ക്ക് അവസരമൊരുക്കുമെന്നും സംവിധായകന്‍ സഹീര്‍ ഷാ പറഞ്ഞു. മലയാള സിനിമയിലെ പ്രമുഖ നടിയായിക്കും കേന്ദ്ര കഥാ പാത്രത്തെ അവതരിപ്പിക്കുക. ഗള്‍ഫിലും, നാട്ടിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്നും സഹീര്‍ഷാ പറഞ്ഞു.
Art
യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു
ആലുവ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം
യുവ കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു. ആലുവ താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് മുക്തനായി വീട്ടില്‍ എത്തിയിരുന്നുവെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയയിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.
കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരള കോഓര്‍ഡിനേറ്ററും കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായിരുന്നു ബാദുഷ. ഒരു മിനിറ്റ് കൊണ്ട് ആളുകളുടെ വണ്‍ മിനിറ്റ് കാരിക്കേച്ചര്‍ വരയ്ക്കുന്ന ബാദുഷ കാര്‍ട്ടൂണ്‍ മാന്‍ എന്നും അറിയപ്പെട്ടിരുന്നു. തത്സമയ കാരിക്കേച്ചര്‍ വരച്ചതിലൂടെ ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയും മാതൃകയായിരുന്നു.
തോട്ടുംമുഖം കല്ലുങ്കല്‍ വീട്ടില്‍ പരേതനായ ഹംസയുടെ മകനാണ്. സഫീനയാണ് ഭാര്യ.മുഹമ്മദ് ഫനാന്‍,ആയിഷ,അമാന്‍ എന്നിവര്‍ മക്കളാണ്.ഖബറടക്കം തോട്ടുംമുഖം പടിഞ്ഞാറേ പള്ളിയില്‍ നടക്കും.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ