Culture
സൂകിക്ക് ഒരു അവസരം കൂടിയുണ്ടെന്ന് യുഎന്‍
ന്യൂയോര്‍ക്ക്: നൂറുകണക്കിന് റോഹിന്‍ഗ്യ മുസ്്‌ലിംകളെ കൊന്നൊടുക്കുകയും ലക്ഷണക്കിന് ആളുകളെ അഭയാര്‍ത്ഥികളാക്കുകയും ചെയ്ത സൈനിക നടപടി അവസാനിപ്പിക്കാന്‍ മ്യാന്മര്‍ നേതാവ് ആങ് സാന്‍ സൂകിക്ക് അവസാനത്തെ ഒരു അവസരം കൂടിയുണ്ടെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. റാഖിന്‍ സ്‌റ്റേറ്റിലെ നിലവിലുള്ള സ്ഥിതിക്ക് സൂകി മാറ്റമുണ്ടാക്കുന്നില്ലെങ്കില്‍ ദുരന്തം ഭീകരപൂര്‍ണമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി.
അഭയാര്‍ത്ഥികളായി ബംഗ്ലാദേശിലേക്ക് കടന്ന റോഹിന്‍ഗ്യ മുസ്്‌ലിംകളെ സ്വന്തം മണ്ണിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഗുട്ടെറസ് മ്യാന്മറിനോട് ആവശ്യപ്പെട്ടു. റോഹിന്‍ഗ്യ പ്രശ്‌നത്തില്‍ കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന സൂകി ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യു.എന്‍ ജനല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നില്ല.
മ്യാന്മറിലെ പട്ടാള ഭരണകൂടത്തിനെതിരെയുള്ള പോരാട്ടത്തില്‍ സൂകിയെ പിന്തുണച്ചിരുന്ന ലോകരാജ്യങ്ങള്‍ മുഴുവന്‍ സമാധാന നൊബേല്‍ ജേതാവിനെ തള്ളിപ്പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഭീകരരുടെ താല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വ്യാജ വാര്‍ത്തകളാണ് സൈനിക നടപടിയെക്കുറിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്ന സൂകിയുടെ പ്രസ്താവന അന്താരാഷ്ട്ര സമൂഹത്തെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. അതേസമയം റോഹിന്‍ഗ്യ അഭയാര്‍ത്ഥികളെ തമ്പടിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് പുറത്തേക്ക് എവിടേക്കു പോകാനും അനുവദിക്കില്ലെന്ന് ബംഗ്ലാദേശ് പൊലീസ് അറിയിച്ചു. അഭയാര്‍ത്ഥികളെ വാഹനങ്ങളില്‍ കയറ്റരുതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ക്കും ഡ്രൈവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകള്‍ വാടകക്ക് നല്‍കരുതെന്ന് കെട്ടിട ഉടമകളോടും പൊലീസ് ആവശ്യപ്പെട്ടു. റാഖിനില്‍ നടക്കുന്നത് വംശഹത്യയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലും പറയുന്നു.
ദുരിതക്കടലായി അഭയാര്‍ത്ഥി ക്യാമ്പുകള്‍
14000 തമ്പുകള്‍ നിര്‍മിച്ചു തുടങ്ങി
ധാക്ക: മ്യാന്മര്‍ സേനയുടെ കിരാത വേട്ടയില്‍നിന്ന് രക്ഷതേടി പലായനം ചെയ്ത റോഹിന്‍ഗ്യ മുസ്്‌ലിം അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലും നരകിക്കുന്നു. ഭക്ഷണോ വെള്ളമോ അന്തിയുറങ്ങാന്‍ പാര്‍പ്പിടമോ ലഭിക്കാതെയാണ് അവര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞുകുടൂന്നത്.
അടിയന്തര സഹായം എത്തിയില്ലെങ്കില്‍ അഭയാര്‍ത്ഥികള്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് സേവ് ദ ചില്‍ഡ്രന്‍ ബംഗ്ലാദേശ് ഡയറക്ടര്‍ മാര്‍ക് പിയേഴ്‌സ് മുന്നറിയിപ്പുനല്‍കി. മ്യാന്മര്‍ സേനയുടെ കണ്ണുവെട്ടിച്ച് കാടുകളിലൂടെ ദിവസങ്ങളോളം യാത്രചെയ്താണ് റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ ബംഗ്ലാദേശില്‍ എത്തുന്നത്. ഭക്ഷണവും വെള്ളവും കിട്ടാതെ അവശരായ അവര്‍ക്ക് അഭയാര്‍ത്ഥി ക്യാമ്പുകളിലും വിശപ്പടക്കാന്‍ ഒന്നുമില്ല. അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഓരോ ദിവസവും ഉണ്ടാകുന്ന വര്‍ധനയാണ് സന്നദ്ധ സംഘടനകളെ ഏറെ പ്രയാസപ്പെടുത്തുന്നത്. 410,000 റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇത്രയും പേരെ ഉള്‍ക്കൊള്ളാന്‍ ബംഗ്ലാദേശ് ഭരണകൂടം താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ തമ്പുകളില്‍ സ്ഥലസൗകര്യമില്ല. ഭക്ഷണമില്ലെന്നു മാത്രമല്ല, അടിസ്ഥാന ശുചീകരണ സംവിധാനങ്ങളുടെ അഭാവവും അവരെ പ്രയാസപ്പെടുത്തുന്നുണ്ട്. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കാന്‍ ഇതു കാരണമായേക്കുമെന്ന് സേവ് ദ ചില്‍ഡ്രനെപ്പോലുള്ള സന്നദ്ധ സംഘടനകള്‍ പറയുന്നു.
പുതുതായി വന്ന അഭയാര്‍ത്ഥികള്‍ക്കുവേണ്ടി 14,000 തമ്പുകള്‍ നിര്‍മിച്ചു തുടങ്ങി യിട്ടുണ്ടെന്ന് ബംഗ്ലാദേശ് അറിയിച്ചു. മ്യാന്മറിലെ റോഹിന്‍ഗ്യ മേഖലകളില്‍ അക്രമങ്ങള്‍ക്ക് ഇതുവരെയും അറുതിയുണ്ടാട്ടില്ല. 62 റോഹിന്‍ഗ്യ ഗ്രാമങ്ങള്‍ ചുട്ടെരിക്കപ്പെട്ടതായി സാറ്റലൈറ്റ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നു. സൈനിക നടപടിയില്‍ 430 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മ്യാന്മര്‍ പറയുന്നത്. എന്നാല്‍ കുട്ടികളുള്‍പ്പെടെ 9000ത്തോളം പേര്‍ കൊല്ലപ്പെട്ടതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.
176 ഗ്രാമങ്ങള്‍ ശൂന്യം
യാങ്കൂണ്‍: റാഖൈന്‍ സ്റ്റേറ്റില്‍നിന്ന് റോഹിന്‍ഗ്യ മുസ്്‌ലിംകളെ തുടച്ചുനീക്കുകയാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 176 റോഹിന്‍ഗ്യ ഗ്രാമങ്ങളും ശൂന്യമാണെന്ന് മ്യാന്മര്‍ ഭരണകൂടം തന്നെ സമ്മതിക്കുന്നു. സൈനിക നടപടി ആരംഭിച്ചതോടെ പലായനം ചെയ്ത മുസ്്‌ലിംകളുടെ വീടുകള്‍ പട്ടാളക്കാര്‍ ചുട്ടെരിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റോഹിന്‍ഗ്യ മുസ്്‌ലിംകള്‍ തന്നെയാണ് വീടുകള്‍ക്ക് തീവെച്ചതെന്ന മ്യാന്മര്‍ ഭരണകൂടത്തിന്റെ വാദം ആംനസ്റ്റി തള്ളി. ബംഗ്ലാദേശിലേക്ക് കടന്ന നാലു ലക്ഷം അഭയാര്‍ത്ഥികളെ തിരിച്ചുവരാന്‍ അനുവദിക്കുകയില്ലെന്ന് മ്യാന്മര്‍ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മുസ്്‌ലിം ഗ്രാമങ്ങളിലും വീടുകളിലും ബുദ്ധമതക്കാരെ കുടിയിരുത്താനാണ് ഭരണകൂടത്തിന്റെ പദ്ധതിയെന്ന് അറിയുന്നു.
കുഴിബോംബ് പൊട്ടി മരണം വര്‍ധിക്കുന്നു
ധാക്ക: റോഹിന്‍ഗ്യ അഭയാര്‍ത്ഥികളുടെ പലായനം തടയാന്‍ മ്യാന്മര്‍ സേന ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വിതറിയ കുഴിബോംബ് പൊട്ടി മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. റോഹിന്‍ഗ്യ അഭയാര്‍ത്ഥികളും അതിര്‍ത്തിക്കു സമീപം താമസിക്കുന്ന ബംഗ്ലാദേശ് ഗ്രാമീണരും മരിച്ചവരില്‍ പെടും. അനേകം പേര്‍ക്ക് പരിക്കറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. കുഴിബോംബ് സ്‌ഫോടനങ്ങളില്‍ ഇതുവരെ മൂന്ന് റോഹിന്‍ഗ്യ അഭയാര്‍ത്ഥികളും ഒരു ബംഗ്ലാദേശുകാരനും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
ഒരാഴ്ചക്കിടെയാണ് നാലു മരണങ്ങളും സംഭവിച്ചത്. പരിക്കേറ്റ ബംഗ്ലാദേശികളും റോഹിന്‍ഗ്യക്കാരും കോക്‌സ്ബസാറിലെയും ചിറ്റഗോംഗിലെയും വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. ആഗസ്റ്റ് 25ന് റാഖൈന്‍ സ്‌റ്റേറ്റില്‍ മ്യാന്മര്‍ സൈനിക നടപടി ആരംഭിച്ച ശേഷം നാലു ലക്ഷത്തിലേറെ റോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. അതിര്‍ത്തിയിലെ മുള്ളുവേലിയിലൂടെയാണ് അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശിലേക്ക് കടക്കുന്നത്. കുഴിബോംബ് സ്‌ഫോടനങ്ങളില്‍ പലരും കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പരന്നതോടെ റോഹിന്‍ഗ്യകള്‍ അത്തരം നുഴഞ്ഞുകയറ്റം നിര്‍ത്തിയിരിക്കുകയാണ്. പകരം അതിര്‍ത്തിയിലെ കാടുകളില്‍ കുട്ടികളോടൊപ്പം ഒളിവില്‍ കഴിയുകയാണ് അവരിപ്പോള്‍. അതിര്‍ത്തിയിലെ സൈനികേതര മേഖലകളില്‍ കുഴിബോംബ് വിതറുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ്.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ