Connect with us

Film

‘ആരാണ് ഈ പാര്‍വതി’;ചോദ്യവുമായി രചനാ നാരായണന്‍കുട്ടി

കഴിവും നിലപാടുമുള്ളവര്‍ അവരുടെ അഭിപ്രായം തുറന്ന് പറയുമെന്ന ഒരാളുടെ പരാമര്‍ശത്തിന് ‘ഇവിടെ വേവലാതി ആര്‍ക്കെന്ന് വ്യക്ത’മാണെന്നാണ് രചനയുടെ മറുപടി

Published

on

കൊച്ചി: അമ്മ ആസ്ഥാനമന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടി പാര്‍വ്വതിക്കെതിരെ രചനാ നാരായണന്‍കുട്ടി രംഗത്ത്. വിവാദത്തില്‍ വിശദീകരണവുമായി ഫേസ്ബുക്കിലിട്ട പോസ്റ്റിലെ കമന്റിലാണ് രചനയുടെ പരാമര്‍ശം. ‘ആരാണ് ഈ പാര്‍വതി’ എന്നാണ് രചന ചോദിച്ചത്. ‘പാര്‍വതി പറഞ്ഞത് നിങ്ങള്‍ക്ക് കൊണ്ടൂ എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത്. തെറ്റുകള്‍ തിരുത്തുക എന്നുള്ളത് നല്ല മാതൃക’യാണ് എന്ന കമന്റിനാണ് രചനയുടെ മറുപടി. മറ്റു ചില കമന്റുകള്‍ക്കും രചന മറുപടി നല്‍കുന്നുണ്ട്. കഴിവും നിലപാടുമുള്ളവര്‍ അവരുടെ അഭിപ്രായം തുറന്ന് പറയുമെന്ന ഒരാളുടെ പരാമര്‍ശത്തിന് ‘ഇവിടെ വേവലാതി ആര്‍ക്കെന്ന് വ്യക്ത’മാണെന്നാണ് രചനയുടെ മറുപടി. തുടര്‍ന്ന് വരുന്ന പല വിമര്‍ശനങ്ങള്‍ക്കും ‘അയ്യേ.. അയ്യേ…’ എന്ന് മാത്രമാണ് രചനയുടെ മറുകമന്റ്. അമ്മ പോലെയുള്ള സംഘടനയില്‍ കുലസ്ത്രീ നിലവാര ന്യായീകരണം അനിവാര്യമാണെന്ന ഒരാളുടെ കമന്റിന് സഹോദരന് ‘കുലസ്ത്രീയുടെ അര്‍ത്ഥം അറിയില്ലെന്ന് തോന്നുന്നു’ എന്നാണ് രചന നല്‍കിയ മറുപടി.

സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു രചന ആദ്യം വിമര്‍ശനം നടത്തിയത്. വിമര്‍ശനങ്ങളിലൂടെ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സായ സ്ത്രീകളെ തന്നെയാണ് അധിക്ഷേപിക്കുന്നത്. വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങളെ നിങ്ങള്‍ കണ്ടിട്ടുണ്ടാവാം. എന്നാല്‍ ഒരിക്കലും വീഴാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും രചന ഫേസ്ബുക്കില്‍ കുറിച്ചു. രചന നാരായണന്‍കുട്ടിയുടെ വാക്കുകള്‍: ”ചിലര്‍ അങ്ങനെ ആണ് ദോഷൈകദൃക്കുകള്‍! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവര്‍. വിമര്‍ശന ബുദ്ധി നല്ലതാണ് വേണം താനും …എന്നാല്‍ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോള്‍ അല്ലെങ്കില്‍ ‘ഇരിക്കാന്‍ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം’ എന്നൊക്കെ പറയുമ്പോള്‍ നിങ്ങള്‍ അധിക്ഷേപിക്കുന്നത്, നിങ്ങള്‍ misogynists’ എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല മറിച്ചു ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ നിങ്ങള്‍ ഇരുത്താന്‍ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാന്‍ സാധിക്കു. വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാന്‍ ആണ് ഞങ്ങളുടെ ശ്രമം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.”

അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേളയില്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കവെയാണ് വിഷയത്തില്‍ പരോക്ഷ വിമര്‍ശനമുയര്‍ത്തി നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയത്. ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്നാണ് പാര്‍വതി പറഞ്ഞത്. ‘ആണുങ്ങള്‍ മാത്രമിരിക്കുന്ന വേദികളാണ് ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. സൈഡില്‍ സ്ത്രീകള്‍ നില്‍ക്കുന്നു, ആണുങ്ങള്‍ ഇരിക്കുന്നു. ഇങ്ങനെയുള്ള വേദികള്‍ ഇപ്പോളും ഉണ്ടാകുന്നു. ഒരു നാണവുമില്ലാതെ അത് ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത് എനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച് സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്. എനിക്ക് മുമ്പ് വന്നിട്ടുള്ള ആളുകള്‍ വ്യത്യസ്ഥമായി ചിന്തിച്ചത് കാരണമാണ് എനിക്കത് സാധിക്കുന്നത്’. എന്നാണ് പാര്‍വ്വതി പറഞ്ഞത്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

തരംഗമായി കെ.ജി.എഫ് 2 ട്രെയിലര്‍;ഒറ്റദിവസം 10 കോടിയിലേറെ കാഴ്ച്ചക്കാര്‍

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ആയിരുന്നു ട്രെയിലര്‍ ലോഞ്ചിന്റെ അവതാരകന്‍.

Published

on

കൊച്ചി: ട്രെയിലര്‍ ഇറങ്ങി 24 മണിക്കൂറിനകം റെക്കോഡുകള്‍ ഭേദിച്ച് കെ.ജി.എഫ് 2. കഴിഞ്ഞ ദിവസം ബെംഗളൂരു വൈറ്റ്ഫീല്‍ഡില്‍ നടന്ന ചടങ്ങില്‍ യാഷ് നായകനായ കെ.ജി.എഫ് ചാപ്റ്റര്‍ 2 വിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ഇതിനകം 5.1 കോടി പേരാണ് ഹിന്ദി ഭാഷയിലുള്ള ട്രെയിലര്‍ യൂട്യൂബിലൂടെ കണ്ടത്. കന്നഡ, തെലുഗ് ട്രെയിലറുകള്‍ രണ്ടു കോടി കാഴ്ച്ചക്കാരെ പിന്നിട്ടു. 80 ലക്ഷം പേരാണ് മലയാളം ട്രെയിലര്‍ കണ്ടത്. തമിഴ് ട്രെയിലര്‍ ഒരുകോടിയിലേറെ പേര്‍ ഇതിനകം കണ്ടു.

ട്രെയിലറിന് ലഭിച്ച വന്‍ പ്രതികരണം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കിടയിലും ആവേശം സൃഷ്ടിച്ചിട്ടുണ്ട്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് 2 മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ ഏപ്രില്‍ 14നാണ് റിലീസിനെത്തുന്നത്. യാഷിനൊപ്പം രവീണ ടണ്ടന്‍, സഞ്ജയ് ദത്ത്, പ്രകാശ് രാജ് എന്നിവരും കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിലുണ്ട്. വിജയ് കിരഗന്ധൂര്‍ ആണ് നിര്‍മാണം. കന്നഡ സൂപ്പര്‍ താരം ഡോക്ടര്‍ ശിവരാജ് കുമാറാണ്, ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരുന്ന ട്രെയിലര്‍ എന്ന വിശേഷണവുമായി കെജിഎഫിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ആയിരുന്നു ട്രെയിലര്‍ ലോഞ്ചിന്റെ അവതാരകന്‍. കെ.ജി.എഫിന്റെ അധിപനായ റോക്കി തന്നെയാണ് മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണം. ഒപ്പം വില്ലനായ സഞജയ് ദത്തിന്റെ കഥാപാത്രത്തേയും ട്രെയിലറിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.

1951 മുതലുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. അധീര എന്ന കഥാപത്രമായി സഞ്ജയ് ദത്ത് എത്തുന്നത്. 2018 ഡിസംബര്‍ 21നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് തെന്നിന്ത്യയില്‍ ആകെ തരംഗം തീര്‍ത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ നടന്‍ പൃഥ്വിരാജും പങ്കെടുത്തിരുന്നു.

Continue Reading

Culture

കെ.പി.എ.സി.ലളിതക്ക് വിട;സംസ്‌കാരം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍

ഇന്നലെ രാത്രി രാത്രി 10 മണിയോടെ തൃപ്പൂണിത്തുറയില്‍ മകന്‍ സിദ്ധാര്‍ഥിന്റെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു അന്ത്യം.

Published

on

അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് നടക്കും.വൈകീട്ട് 4 മണിയോടെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത് ഇന്ന് കാലത്തു 08 മണി മുതല്‍ 10.30 വരെ തൃപ്പുണിത്തുറ സ്റ്റാച്യുവീലുള്ള ലായം കൂത്തമ്പലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ നിബദ്ധനകള്‍ക്ക് വിധേയമായി പൊതു ദര്‍ശനത്തിനുവെക്കും. സഹപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ അവസ്സരം ഉണ്ടായിരിക്കും .

തുടര്‍ന്നു തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ എങ്ങക്കാടുള്ള സ്വവസതിയില്‍ വെച്ച് വൈകീട്ട് 4 മണിയോടെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്

ഇന്നലെ രാത്രി രാത്രി 10 മണിയോടെ തൃപ്പൂണിത്തുറയില്‍ മകന്‍ സിദ്ധാര്‍ഥിന്റെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു അന്ത്യം.അനാരോഗ്യം മൂലം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പ്രശസ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍.

അമരത്തിലെയും, ശാന്തത്തിലെയും അഭിനയത്തിന് ഏറ്റവും മികച്ച സഹനടക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നീലപൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്‍ എന്നീ സിനിമകളിലെ അഭിനയം ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിക്കൊടുത്തു.അഞ്ഞൂറിലേറെ സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പഴ്‌സനായിരുന്നു.

നീലപൊന്മാന്‍, സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദര്‍, സന്ദേശം, മീനമാസത്തിലെ സൂര്യന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്ഫടികം, കാട്ടുകുതിര, കനല്‍ക്കാറ്റ്, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കഥ തുടരും എന്ന പേരിലുള്ള ആത്മകഥക്ക് ചെറുകാട് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1947 ഫെബ്രുവരി 25ന് ആലപ്പുഴ ജില്ലയിലെ കായംകുളത്ത് രാമപുരത്ത് കടയ്ക്കത്തറയില്‍ വീട്ടില്‍ കെ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി ജനിച്ച ലളിതയുടെ യഥാര്‍ത്ഥ പേര്. തോപ്പില്‍ ഭാസിയാണ് ലളിത എന്നു പേരിട്ടത്. ചങ്ങനാശേരി ഗീഥാ ആര്‍ട്‌സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറ്റം. ഗീഥയിലും എസ്എല്‍ പുരം സദാനന്ദന്റെ പ്രതിഭാ ആര്‍ട്‌സ് ട്രൂപ്പിലും പ്രവര്‍ത്തിച്ച ശേഷം കെപിഎസിയിലെത്തി. തുടക്കത്തില്‍ മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളില്‍ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളില്‍ അഭിനയിച്ചു. 1970ല്‍ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. 1978ല്‍ സംവിധായകന്‍ ഭരതനെ വിവാഹം ചെയ്‌തോടെ കുടുംബജീവിതത്തിലേക്കു് ഒതുങ്ങിയെങ്കിലും പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഭരതന്റെ തന്നെ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമായി.

Continue Reading

Culture

നികുതി അടച്ചില്ല; രണ്ട് സിനിമാ താരങ്ങളുടെ കാരവാന്‍ കസ്റ്റഡിയില്‍

എറണാകുളത്ത് നികുതി അടക്കാതെ ഓടിയ കാരവനുകള്‍ക്കെതിരെ നടപടി

Published

on

കൊച്ചി: എറണാകുളത്ത് നികുതി അടക്കാതെ ഓടിയ കാരവനുകള്‍ക്കെതിരെ നടപടി. തൃപ്പൂണിത്തുറ ഇരുമ്പനത്ത് നിന്ന് പിടിച്ച മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ വാഹനത്തിനെതിരെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ഇത്തരത്തില്‍ കൊച്ചിയിലെ വിവിധ ലൊക്കേഷനുകളില്‍ നിന്ന് കാരവനുകള്‍ക്കെതിരെ നടപടി എടുത്തതായാണ് വിവരം.

മധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്റെ നിര്‍ദേശപ്രകാരം പരിശോധന ശക്തമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

നികുതി ഇനത്തില്‍ 25000 രൂപ അടക്കാന്‍ നിര്‍ദേശം നല്‍കി. എഎംവിഐമാരായ ഭാരതി ചന്ദ്രന്‍, കെഎം രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തിയത്.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.