Culture
അങ്ങാടിയില്‍ തോറ്റതിന് അമ്മയോടോ? ജലീലിനോട് പികെ ഫിറോസിന്റെ 18 ചോദ്യങ്ങള്‍
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ബന്ധു നിയമനം കയ്യോടെ പിടിക്കപ്പെട്ടതിന്റെ ഈര്‍ഷ്യ തീര്‍ക്കാന്‍ സര്‍വ്വരാലും ആദരിക്കപ്പെടുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് നേരെയും സാത്വികനായ ആലിക്കുട്ടി മുസ്‌ല്യാര്‍ക്ക് നേരെയും അട്ടഹസിക്കുകയാണ് മന്ത്രി ശ്രീ. കെ.ടി ജലീല്‍. അപ്പോഴും ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മാത്രം നാളിത് വരെയായി ഉത്തരമില്ല. ഇനി അദ്ദേഹം പറഞ്ഞ കാര്യങ്ങളോ രസകരവുമാണ്.
*ലീഗേരുടെ ലോണ്‍ തിരിച്ചു പിടിക്കാനാണ് തന്റെ ബന്ധുവിനെ കൊണ്ട് വന്നത്
*കേരളത്തില്‍ യോഗ്യതയുള്ള ഏക വ്യക്തി തന്റെ ബന്ധുവാണ്
*2006ല്‍ തോല്‍പ്പിച്ചതിന്റെ പ്രതികാരമാണ്
*മൂത്ത ലീഗ് യൂത്ത് ലീഗിനെ കൊണ്ട് കളിപ്പിക്കുകയാണ്
*ആകര്‍ഷണീയമായ ശമ്പളം ഉപേക്ഷിച്ച മഹാ ത്യാഗിയാണ് തന്റെ ബന്ധു
*പൊന്നാനി മത്സരിക്കുമോന്നുള്ള പേടി കൊണ്ടാണ്
*സി.പി.എമ്മിന്റെ സംരക്ഷണമുള്ളത് കൊണ്ട് രോമത്തില്‍ തൊടാന്‍ കഴിയില്ല
*തന്നെ നിയമിച്ചത് എ.കെ.ജി സെന്ററില്‍ നിന്നാണ്
ബഹുമാനപ്പെട്ട മന്ത്രീ അങ്ങ് പറഞ്ഞതൊക്കെ ശരിയോ തെറ്റോ ആവട്ടെ. ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയൂ. ചോദ്യങ്ങള്‍ മനസ്സിലായില്ലെങ്കില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു.
1. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോള്‍ ( 30062016) അങ്ങയുടെ വകുപ്പിന് കീഴിലെ മൈനോറിറ്റി ഫിനാന്‍സ് കോര്‍പ്പറേഷനിലെ ജനറല്‍ മാനേജറെ പറഞ്ഞയച്ച് ആ പോസ്റ്റ് വേക്കന്റ് ആക്കിയതിന്റെ ഉദ്ദേശമെന്തായിരുന്നു?
2. തൊട്ടടുത്ത മാസം ( 28 07 2016) വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് വരുത്തി പുതിയ ഉത്തരവിറക്കാന്‍ അങ്ങയുടെ സ്വന്തം ലെറ്റര്‍ പാഡില്‍ കുറിപ്പ് നല്‍കിയതിന്റെ താല്‍പ്പര്യം എന്തായിരുന്നു?
3. ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയായ ആഠലരവ ംശഹവ ജഏഉആഅ എന്നത് യോഗ്യത മാനദണ്ഡങ്ങളില്‍ പുതുതായി കൂട്ടിച്ചേര്‍ക്കാനുണ്ടായ കാരണമെന്താണ്?
4. വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തുമ്പോള്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി തേടണമെന്ന ഗവ.സെക്രട്ടറിയുടെ നോട്ടിനെ അവഗണിച്ചത് എന്ത് കൊണ്ടാണ്?
5. അടിസ്ഥാന യോഗ്യതയില്‍ മാറ്റം വരുത്തണമെന്നുള്ള തന്റെ ആവശ്യത്തെ അധിക യോഗ്യത കൂട്ടിച്ചേര്‍ക്കുകയാണെന്ന തരത്തില്‍ നോട്ട് എഴുതി ഫയല്‍ മന്ത്രി സഭാ യോഗത്തില്‍ വെക്കുന്നതില്‍ നിന്നും തടഞ്ഞത് എന്തിന് വേണ്ടിയായിരുന്നു?
6. ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ പ്രമുഖ പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു എന്ന് എന്തിനാണ് കള്ളം പറഞ്ഞത്?
7.പരസ്യം നല്‍കിയില്ലെന്നത് കണ്ട് പിടിക്കപ്പെട്ടപ്പോള്‍ പണമില്ലാത്തത് കൊണ്ടാണെന്ന് പറഞ്ഞ് ന്യായീകരിച്ച അങ്ങ് 12 പേരെ പിരിച്ച് വിട്ട് 22 പേരെ നിയമിച്ച് അധിക ബാധ്യത ഉണ്ടാക്കിയത് എന്തിനായിരുന്നു?
8. 2016 ഒക്ടോബര്‍ 14 ന് ബന്ധു നിയമനത്തിന്റെ പേരില്‍ ഇ പി ജയരാജന്‍ രാജിവെച്ചതിന്റെ തൊട്ടടുത്ത ദിവസം നടന്ന ഇന്റര്‍വ്യുവില്‍ കണ്ട് പിടിക്കപ്പെടുമെന്ന് ഭയന്നല്ലേ കെ.ടി അദീബ് പങ്കെടുക്കാതിരുന്നത്?
9. കെ.ടി അദീബിന് വേണ്ടിയല്ലേ പിന്നീട് രണ്ട് വര്‍ഷം ഈ പോസ്റ്റിലേക്ക് ആരെയും നിയമിക്കാതിരുന്നത്?
10. അപേക്ഷകരില്‍ രണ്ട് പേര്‍ക്ക് സാന്ത്വന നിയമനം നല്‍കിയത് അവര്‍ പരാതിയുമായി രംഗത്ത് വരാതിരിക്കാനും അത് വഴി പൊതുജനം അറിയാതിരിക്കാനുമായിരുന്നില്ലേ? അതിലൊരാള്‍ അങ്ങയെ ന്യായീകരിക്കാന്‍ തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ട് പത്രക്കാരെ കണ്ടത് അങ്ങൊരുക്കിയ തിരക്കഥയായിരുന്നില്ലേ?
11. രാജി വെച്ച ഇ.പി ജയരാജന്‍ തിരികെ വീണ്ടും മന്ത്രിയായ സമയത്ത് തന്റെ ബന്ധുവിനെ നിയമിക്കാന്‍ കാരണം നിയമനം ആരും ഇനി വിവാദമാക്കില്ലെന്ന് കരുതിയിട്ടല്ലേ?
12. നേരത്തെ അപേക്ഷിച്ച ഒരാള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തത് കൊണ്ടാണ് അപേക്ഷ നിരസിച്ചതെന്ന് അങ്ങ് പറയുമ്പോള്‍ തന്നെ കേരളത്തില്‍ അംഗീകാരമില്ലാത്ത, തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത ജഏഉആഅ യുള്ള സ്വന്തം ബന്ധുവിനെ ജനറല്‍ മാനേജറായി നിയമിച്ചത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്?
13. കെ.ടി അദീബിനെ സ്വകാര്യ ബാങ്കായ സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ നിന്നും പൊതുമേഖലാ സ്ഥാപനമായ മൈനോറിറ്റി ഫിനാന്‍സ് കോര്‍പ്പറേഷനിലേക്ക് നിയമിച്ചത് ഏത് വകുപ്പ് പ്രകാരമാണ്?
14. റൂള്‍ 9 ആ പ്രകാരം സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ സ്റ്റാറ്റിയൂട്ടറി ബോഡിയില്‍ നിന്നോ മാത്രമേ ഡപ്യൂട്ടേഷന്‍ പാടുള്ളൂ എന്നിരിക്കെ സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാറ്റിയൂട്ടറി ബോഡിയാണെന്ന് കള്ളം പറഞ്ഞത് എന്തിന് വേണ്ടിയായിരുന്നു?
15. സൗത്ത് ഇന്ത്യന്‍ ബാങ്ക് അടക്കം ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ സ്റ്റാറ്റിയുട്ടറി ബോഡിയല്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ അനുകൂലമായ നിയമോപദേശം ലഭിച്ചു എന്ന് കള്ളം പറഞ്ഞതെന്തിനാണ്?
16. അനാകര്‍ഷണീയമായ ജോലി ഏറ്റെടുത്ത ത്യാഗിയായ ബന്ധു എന്തിനാണ് ജോലി ലഭിച്ച് ഒരാഴ്ച കഴിഞ്ഞ ഉടനെ അലവന്‍സുകള്‍ കൂട്ടിത്തരണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന് കത്ത് നല്‍കിയത്?
17. ലീഗേരുടെ ലോണ്‍ തിരിച്ച് പിടിക്കാന്‍ കൊണ്ടു വന്ന ബന്ധു കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ രാജി വെച്ച് പോയത് എന്ത് കൊണ്ടാണ്?
18. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ എന്ത് കൊണ്ടാണ് നവംബര്‍ 3ന് വിജിലന്‍സിന് നല്‍കിയ പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ ധൈര്യം കാണിക്കാത്തത്?
ഭീരുവിനെ പോലെ ഒളിച്ചോടാതെ ചോദ്യങ്ങള്‍ക്ക് മറുപടി പറയൂ. അനുജ സഹോദരന്‍ എന്ന് അങ്ങ് വിശേഷിപ്പിച്ച ആനുകൂല്യമെടുത്ത് ഒരിക്കല്‍ കൂടി ചോദിക്കട്ടെ? ജ്യേഷ്ഠസഹോദരാ….. അങ്ങ് ജനകീയ സംവാദത്തിന് തയ്യാറുണ്ടോ? എത്ര കാലം ലീഗ് വിരുദ്ധത പ്രസംഗിച്ച് സി.പി.എമ്മുകാരെ പ്രീണിപ്പിച്ച് അങ്ങേക്ക് ഇങ്ങിനെ മുന്നോട്ട് പോകാന്‍ കഴിയും!
അനുജനെ തോല്‍പ്പിച്ച് അഗ്‌നി ശുദ്ധി വരുത്താനുളള അവസരം മുതലെടുക്കൂ
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ