Culture
കര്‍ണാടക വിധി; പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കര്‍ണാടക വിധിയില്‍ സഭയില്‍ കോണ്‍ഗ്രസ് നേടിയ ചരിത്ര വിജയത്തിനു ശേഷം
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പക്കും ബിജെപിക്കും നേരിട്ട തിരിച്ചടിയില്‍ പ്രതികരിച്ച് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണ്ണാടകയില്‍ എം.എല്‍.എമാരെ കൈക്കലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടതും അധികാരപ്പെടുത്തിയതും എങ്ങനെയെന്ന് എല്ലാവരും വ്യക്തമായി കണ്ടുകഴിഞ്ഞു. രാജ്യത്ത് പടരുന്ന അഴിമതിക്കെതിരെ പോരാടുമെന്ന് പ്രധാനമന്ത്രി പ്രചരിപ്പിക്കുന്ന ആശയം തികച്ചും കള്ളമാണ്, രനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സഭയിലേറ്റ പരാജയത്തിന് ശേഷം യെദ്യൂരപ്പയും ബിജെപി എംഎല്‍എമാരും ദേശീയഗാനത്തെ അപമാനിച്ചതിനെ വിമര്‍ശിച്ചും രാഹുല്‍ രംഗത്തെത്തി. കര്‍ണ്ണാടക നിയമസഭയിലെ നടന്ന ബിജെപിയുടെ കടുത്ത കളികള്‍ക്ക് ശേഷം ദേശീയഗാനത്തിനിടയില്‍ ബി.ജെ.പി എം.എല്‍.എമാരും സ്പീക്കറും സഭ വിടാന്‍ തീരുമാനിച്ചതിനെ സംബന്ധിച്ച് എന്താണ് അഭിപ്രായമെന്നും രാഹുല്‍ ചോദിച്ചു.കര്‍ണ്ണാടകയില്‍ നടന്നത് ബിജെപിക്കും ആര്‍എസ്എസിനും പാഠമായിരിക്കട്ടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
Did you notice that after the entire exercise in Karnataka Vidhan Sabha, the BJP legislators & speaker chose to leave the house before the national anthem? It shows they can disrespect any institution if in power, both BJP & RSS have disrespected institutions: Rahul Gandhi pic.twitter.com/ZjUNzpFIeV
— ANI (@ANI) May 19, 2018
കര്‍ണ്ണാടക വിധാന്‍ സഭയില്‍ നടന്ന കാര്യങ്ങള്‍ക്കൊടുവില്‍ ദേശീയ ഗാനം തുടങ്ങുന്നതിന് മുന്‍പേ ബിജെപി എംഎല്‍എ മാരും സ്പീക്കറും ഏഴുന്നേറ്റ് പോവുന്നത് നിങ്ങളൊക്കെ കണ്ടോ എന്ന് ചോദിച്ചാണ് രാഹുല്‍ ഗാന്ധി പത്രസമ്മേളനം തുങ്ങിയത്. അധികാരത്തിന്റെ ബലത്തില്‍ സംവിധാനങ്ങളെ തകര്‍ക്കുന്ന, ആരെയും അപമാനിക്കാമെന്ന ഇത്തരം മനോഭാവങ്ങള്‍ക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയാലും അമിത്ഷായാലും ആര്‍എസ്എസിനാലും അപമാനിക്കപ്പെടാത്ത ഒരു ഭരണഘടനാ സ്ഥാപനവും രാജ്യത്തില്ലന്ന് രാഹുല്‍ പറഞ്ഞു. പതിവ് രീതിയില്‍ നിന്ന് വിഭിന്നമായി ബിജെപിയെ കടന്നാക്രമിച്ചാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. നിങ്ങളുടെ അഹങ്കാരത്തിന് ഒരു പരിധിയുണ്ടന്നന്നാണ് ബിജെപിയോടും ആര്‍എസ്എസിനോടും പറയാനുള്ളത്. കര്‍ണ്ണാടകയില്‍ നിന്ന് അവര്‍ ഒരു പാഠം പഠിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരെ പോരാടുന്നു എന്നവകാശപ്പെടുന്ന പ്രധാനമന്ത്രിയുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാരെ പണം കൊടുത്ത് സ്വന്തം പക്ഷത്താക്കാന്‍ നോക്കിയതന്ന് രാജ്യത്തെ യുവാക്കള്‍ മനസിലാക്കണം. പ്രധാനമന്ത്രി അഴിമതിക്കെതിരെ പോരാടുന്നു എന്നത് ശുദ്ധ കള്ളത്തരമാണ്. അദ്ദേഹം തന്നെയാണ് വലിയ അഴിമതിയെന്നും രാഹുല്‍ പറഞ്ഞു. ദില്ലിയില്‍ നിന്ന് കിട്ടിയ സമ്മതത്തോടെയാണ് എംഎല്‍ എ മാരെ വിലക്ക് വാങ്ങാന്‍ ശ്രമമുണ്ടായ തന്നും രാഹുല്‍ ആരോപിച്ചു.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ