Culture
കര്‍ഷകരെ സ്‌നേഹിക്കാതെ എന്ത് ദേശീയത; മോദിക്കെതിരെ തുറന്നടിച്ച് പ്രിയങ്ക
കര്‍ഷകരെ സ്‌നേഹിക്കാതെയും ബഹുമാനിക്കാതെയും എങ്ങനെയാണ് നിങ്ങള്‍ക്ക് ദേശീയത ഉയര്‍ത്തി പിടിക്കാനാവുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദേശീയത ഉയര്‍ത്തി പിടിച്ചുള്ള ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അവകാശ വാദങ്ങളെ പൊളിച്ചെഴുതിയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.
പാകിസ്താന്റെ ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുക എന്നത് വലിയ ഒരു നേട്ടം തന്നെയാണ്. അതില്‍ രാജ്യത്തെ ജനങ്ങളെല്ലാവരും സംതുഷ്ടരുമാണ്. പക്ഷേ നിങ്ങള്‍ രാജ്യത്തെ കര്‍ഷകരെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. കര്‍ഷകരുടെ ശബ്ദങ്ങള്‍ ഇന്ത്യയില്‍ മുഴങ്ങുന്നുണ്ട്. ഇതും ദേശീയതയുടെ ഭാഗമാണ്, പ്രിയങ്ക വ്യക്തമാക്കി. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം റായ് ബറേലിയില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക.
കര്‍ഷകരെയും യുവാക്കളെയും സ്ത്രീകളെയും സ്‌നേഹിക്കാതെയും ബഹുമാനിക്കാതെയും എങ്ങനെയാണ് നിങ്ങള്‍ക്ക് ദേശീയത ഉയര്‍ത്തി പിടിക്കാനാവുകയെന്നും പ്രിയങ്ക ചോദിച്ചു. ജനങ്ങളെ സ്‌നേഹിക്കുക എന്നത് അവരെ ബഹുമാനിക്കുന്നതിനു തുല്യമാണ്. കര്‍ഷകരുടെ ശബ്ദങ്ങള്‍ ഇന്ത്യയില്‍ മുഴങ്ങുന്നുണ്ട്. കര്‍ഷരുടെ ശക്തിയില്‍ സര്‍ക്കാര്‍ ഭയപ്പെട്ടിരിക്കുകയാണ്. നിങ്ങള്‍ അവരെ സ്‌നേഹിക്കൂ, മോദിയെ വിമര്‍ശിച്ച് പ്രിയങ്ക പറഞ്ഞു.
എന്താണ് ദേശീയ അര്‍ത്ഥമാക്കുന്നത്. എല്ലാവരും രാജ്യസ്‌നേഹികളാണ്. ജനങ്ങളുടെ ശബ്ദം കേട്ടെങ്കില്‍ മാത്രമേ ദേശിയത എന്താണെന്നു നിങ്ങള്‍ക്ക് മനസിലാകുകയുള്ളു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്നും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു വാഗ്ദാനവും പാലിച്ചില്ലെന്ന് സര്‍ക്കാരിന് തന്നെയറിയാമെന്നും പ്രിയങ്ക തുറന്നടിച്ചു.
മോദി ഭരണ കാലത്ത് രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളുടെ കണക്കുകള്‍ നിരത്തി കഴിഞ്ഞ് ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. 2014നുശേഷം ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ കേള്‍ക്കാനേയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി ചെവി തുറന്ന് കേള്‍ക്കണം എന്ന് കുറിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ‘2014നും ശേഷം പുല്‍വാമയും പഠാന്‍കോട്ടും ഉറിയും ഗഡ്ചിറോളിയിലും 942 മറ്റു പ്രധാന സ്‌ഫോടനങ്ങളും നടന്നു, രാഹുല്‍ കുറിച്ചു.
The PM says since 2014 the sounds of blasts can't be heard in India.
— Rahul Gandhi (@RahulGandhi) May 1, 2019
Phulwama…
Pathankot..
Uri…
Gadchiroli….
and 942 other major bombings since 2014.
The PM needs to open his ears and listen. https://t.co/gj1ngrZm5i
തന്റെ കാലത്ത് ഒരു ഭീകരാക്രമണവും ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും രംഗത്തെത്തിയിരുന്നു. മൊഹ്‌റ, ദണ്ഡേവാഡ, പലാമു, ഔറംഗബാദ്, കൊരാപുട്, സുക്മ, അവാപള്ളി, ഛത്തിസ്ഗഢ് തുടങ്ങിയ സ്‌ഫോടനങ്ങള്‍ നടന്ന സ്ഥലങ്ങളുടെ പട്ടികയും ചിദംബരം പുറത്തുവിട്ടിരുന്നു. ‘ഓര്‍മ നഷ്ടപ്പെടുകയോ സ്ഥിര സ്വഭാവമോ കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ആരെങ്കിലും പ്രധാനമന്ത്രിക്കുവേണ്ടി ഇതൊന്നു വായിച്ചുകൊടുക്കുമോ, എന്നും ചിദംബരം പരിഹസിച്ചു.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ