india
അനുരാഗ് താക്കൂര്‍ മാപ്പു പറയണം; ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം- സഭ നിര്‍ത്തിവെച്ചു
മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് ലോകസഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയത്. ഹിമാചലില്‍ നിന്നുള്ള ഈ കുട്ടി ആരാണ്? ഈ ചോക്ര(പയ്യന്‍) എവിടെ നിന്നാണ് വന്നതെന്നും ” താക്കൂറിനെതിരെ അധിര്‍ രഞ്ജന്‍ ചൗധരി ആഞ്ഞടിച്ചു.
ന്യൂഡല്‍ഹി: നെഹ്റു-ഗാന്ധി കുടുംബത്തെ അപമാനിച്ച മന്ത്രി അനുരാഗ് താക്കൂറിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കൊറോണ വൈറസ് പ്രതിസന്ധി കാരണം അഭൂതപൂര്‍വമായ മാറ്റങ്ങളോടെ ആരംഭിച്ച അഞ്ചാം ദിവസത്തിലെ ലോക്‌സഭ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടക്കത്തില്‍ തന്നെ നിര്‍ത്തിവെച്ചു. പിഎം കെയേഴ്‌സ് ഫണ്ടിനെ കുറിച്ച് സംസാരിക്കുന്ന വേളയിലാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ നെഹ്റു-ഗാന്ധി കുടുംബത്തെ അവഹേളിച്ച് വിവാദ പരാമര്‍ശം നടത്തിയത്.
‘ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ, എല്ലാ കോടതികളും പിഎം-കെയര്‍സ് ഫണ്ടില്‍ സംഭാവന നല്‍കി. ചെറിയ കുട്ടികള്‍ അവരുടെ കുഞ്ചികള്‍ പൊട്ടിച്ച് സംഭാവന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്നുവരെ രജിസ്റ്റര്‍ ചെയ്യാത്ത ഒരു ഫണ്ട് നെഹ്റുവിന്റെ പേരിലുണ്ടെന്നും, നിങ്ങള്‍ (കോണ്‍ഗ്രസിന്)ക്ക് മാത്രമുള്ള ഗാന്ധി കുടുംബത്തിന്റെ ഒരു ട്രസ്റ്റാണിതെന്നുമായിരുന്നു, കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. സോണിയ ഗാന്ധി ചെയര്‍മാനായ ട്രെസ്റ്റിനെ കുറിച്ച് അന്വേഷിക്കണമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു.
Nehru ji ordered the creation of Prime Minister's National Relief Fund in 1948 like a royal order but its registration has not been done even till today. How did it get FCRA clearance?: Union Minister Anurag Thakur in Lok Sabha https://t.co/N1RWGHwHs7
— ANI (@ANI) September 18, 2020
അനാവശ്യ വിഷയത്തില്‍ നെഹ്‌റുവിനെ കൊണ്ടുവരുന്ന ബിജെപി രീതിക്കെതിരെ ഇതോടെ കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു. മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് ലോകസഭാ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയത്. ഹിമാചലില്‍ നിന്നുള്ള ഈ കുട്ടി ആരാണ്? ഈ ചോക്ര(പയ്യന്‍) എവിടെ നിന്നാണ് വന്നതെന്നും ” താക്കൂറിനെതിരെ അധിര്‍ രഞ്ജന്‍ ചൗധരി ആഞ്ഞടിച്ചു.
‘നെഹ്റു എങ്ങനെയാണ് ഈ സംവാദത്തില്‍ വന്നത്? ഞങ്ങള്‍ (പ്രധാനമന്ത്രി) നരേന്ദ്ര മോദിയുടെ പേര് പറഞ്ഞോ? ഏതാണീ ഈ രണ്ട് ബിറ്റ് പയ്യന്‍, ചൗധരി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.
ഇതോടെ ലോകസഭ ഭരണ-പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ 30 മിനുട്ട് നിര്‍ത്തിവെച്ചു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.
india
സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം
വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.
പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.
ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.
india
സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.
വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ