Money
പബ്ജി നിരോധിച്ചതോടെ തകര്‍ന്നടിഞ്ഞ് ചൈനീസ് കമ്പനി; രണ്ട് ദിവസം കൊണ്ട് നഷ്ടം 248,955 കോടി
ഇന്നുവരെ 20 കോടി ഇന്‍സ്റ്റാളുകളുള്ള പബ്ജിയുടെ ഒന്നാം നമ്പര്‍ വിപണി ഇന്ത്യയാണ്
118 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിന്റെ അനന്തരഫലങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി. തുടര്‍ച്ചയായ രണ്ടാം ദിവസവും പബ്ജി മൊബൈലിന്റെ പിന്നിലുള്ള ചൈനീസ് കമ്പനി ടെന്‍സെന്റിന്റെ ഓഹരികള്‍ ഇടിഞ്ഞു. ഇന്ത്യയിലെ പബ്ജി മൊബൈല്‍ നിരോധനത്തിനുശേഷം രണ്ടു ദിവസത്തിനുള്ളില്‍ ടെന്‍സെന്റിന് 3400 കോടി ഡോളര്‍ (ഏകദേശം 2.48 ലക്ഷം കോടി രൂപ) നഷ്ടമായി.
ദേശീയ സുരക്ഷാ കാരണങ്ങളാല്‍ കഴിഞ്ഞ മാസം ടെന്‍സെന്റിന്റെ വിചാറ്റ് ആപ്പ് യുഎസ് നിരോധിച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് കമ്പനിക്ക് വലിയ ഇടിവ് നേരിടുന്നത്. പബ്ജി മൊബൈലിനു പുറമേ, ടെന്‍സെന്റ് ഹോള്‍ഡിങിന്റെ മറ്റ് ജനപ്രിയ ഗെയിമുകളായ അരീന ഓഫ് വാലര്‍, ലുഡോ വേള്‍ഡ്, ചെസ്സ് റണ്‍ എന്നിവയും ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നു.
ടെന്‍സെന്റിന്റെ ആഗോള വരുമാനത്തിന്റെ ഒരു പ്രധാന ഭാഗമാണ് പബ്ജി മൊബൈല്‍. പബ്ജിക്ക് ഇന്ത്യയില്‍ പ്രതിമാസം 30 ദശലക്ഷം സജീവ ഉപയോക്താക്കളാണുള്ളത്. ഇന്നുവരെ 20 കോടി ഇന്‍സ്റ്റാളുകളുള്ള പബ്ജിയുടെ ഒന്നാം നമ്പര്‍ വിപണി ഇന്ത്യയാണ്. വിപണി മൂല്യത്തിന്റെ കാര്യത്തില്‍ നിരോധനം ടെന്‍സെന്റിനെ സാരമായി ബാധിച്ചിട്ടുണ്ട്. നിരോധനം ഉടന്‍ എടുത്തുകളഞ്ഞില്ലെങ്കില്‍ മൂല്യം ഇനിയും കുറയുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് മാത്രം 2019 ല്‍ 100 ദശലക്ഷം ഡോളര്‍ ആണ് പബ്ജി മൊബൈല്‍ സമ്പാദിച്ചത്.
kerala
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു
തുടര്‍ച്ചയായി സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടാകുന്നത്
കൊച്ചി: സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 200 രൂപന് 35,000 രൂപ രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4375 രൂപയായി. ഈ മാസത്തെ സ്വര്‍ണത്തിന്റെ ഏറ്റവും താഴ്ന്ന വിലയാണ്.
തുടര്‍ച്ചയായി സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടാകുന്നത്. ആഗോളവിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണ വില കുറയാന്‍ കാരണം.
india
അദാനിയുടെ ഓഹരികള്‍ കൂപ്പുകുത്തി
മുംബൈ: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപ അക്കൗണ്ടുകള്‍ മരവിപ്പിച്ചു എന്ന റിപ്പോര്‍ട്ട് പുറത്ത്
വന്നതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തി.
കള്ളപ്പണം തടയല്‍ നിബന്ധന പ്രകാരം വിദേശ നിക്ഷേപകന്‍ അവശ്യത്തിന് വിവരങ്ങള്‍ നല്‍കാത്തതാണ്അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കാരണം.കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
എപിഎംഎസ് ഇന്‍വെസ്റ്റുമെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, ഇന്‍വെസ്റ്റുമെന്റ് ഫണ്ട്, ആല്‍ബുല എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്.
kerala
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി.പവന് 200 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 രൂപയായി. 36,600 രൂപയായി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ