Culture
പഞ്ചാബില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സ്
സക്കീര്‍ താമരശ്ശേരി
പഞ്ചാബില്‍ കാര്യങ്ങളിപ്പോള്‍ കോണ്‍ഗ്രസിന്റെ വഴിക്കാണ്. അവസാന വാക്ക് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റേതും. നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല തിരിച്ചുവരവ് കോണ്‍ഗ്രസിന് തെല്ലൊന്നുമല്ല ആശ്വാസമായത്. 2014 ലെ ബി.ജെ.പി തരംഗത്തില്‍ തകര്‍ന്നടിഞ്ഞെങ്കിലും 2017ല്‍ ഗംഭീര തിരിച്ചുവരവ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റില്‍ 77ഉം നേടി ക്യാപ്റ്റനും ടീമും വിജയത്തേരിലേറി. തുടര്‍ന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും താരം കോണ്‍ഗ്രസ് തന്നെ. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി സ്വപ്‌നത്തിന് ഒന്നാന്തരം പ്രഹരം. പാകിസ്താനുമായും ജമ്മു കശ്മീരുമായും അതിര്‍ത്തി പങ്കിടുന്ന പഞ്ചാബില്‍ അവസാന ഘട്ടമായ മെയ് 19നാണ് തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ സീറ്റ് വിഭജനമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
2014 ലെ ചിത്രം
13 മണ്ഡലങ്ങള്‍. ശിരോമണി അകാലിദള്‍-4, ആം ആദ്മി പാര്‍ട്ടി-4, കോണ്‍ഗ്രസ്- 3, ബി.ജെ.പി 2. മൂന്ന്് സീറ്റ് മാത്രമാണ് നേടിയതെങ്കിലും 33.2 ശതമാനം വോട്ടുവിഹിതവുമായി കോണ്‍ഗ്രസായിരുന്നു ശക്തര്‍. 26.4 ശതമാനം വോട്ട് അകാലിദളും 24.5 ശതമാനം വോട്ട് ആം ആദ്മി പാര്‍ട്ടിയും നേടി. 8.8 ശതമാനമായിരുന്നു ബി.ജെ.പി വോട്ട് വിഹിതം. ബി.എസ്.പിക്ക് 1.9 ശതമാനവും. ശിരോമണി അകാലിദള്‍ ആണ് കോണ്‍ഗ്രസിന്റെ മുഖ്യഎതിരാളി. ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും ശക്തമായ സാന്നിധ്യവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തുണ്ട്. 2017 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 20 സീറ്റ് നേടി അവര്‍ മുഖ്യ പ്രതിപക്ഷമായി. 10 വര്‍ഷം സംസ്ഥാനം ഭരിച്ച ശിരോമണി അകാലിദള്‍ 14 സീറ്റിലേക്കൊതുങ്ങി. അകാലിദളിന്റെ തണലില്‍ നിലനില്‍ക്കുന്ന ബി.ജെ.പിക്ക് മൂന്ന് സീറ്റ് മാത്രമാണ് നേടാനായത്.
സിങ് ഈസ് കിങ്
തെരെഞ്ഞടുപ്പ് ഏതുമായിക്കൊള്ളട്ടെ പഞ്ചാബില്‍ താരം മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആണ്. രാജ്യസ്‌നേഹം പ്രവര്‍ത്തിയിലൂടെ തെളിയിച്ച നേതാവ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് ബിരുദമെടുത്ത അമരീന്ദര്‍ 1963 ജൂണില്‍ സൈന്യത്തില്‍ ചേര്‍ന്നു. 1965 ലെ ഇന്ത്യ-പാക് യുദ്ധവേളയില്‍ പട്ടാളത്തില്‍ ക്യാപ്റ്റനായിരുന്നു. പിന്നീട് രാജിവെച്ച് രാഷ്ട്രീയത്തിലേക്കിറങ്ങി. ബാലാക്കോട്ട് ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെ വെല്ലുവിളിച്ച് ആദ്യം രംഗത്തെത്തിയതും ക്യാപ്റ്റന്‍ തന്നെ. പാക് സേനയുടെ പിടിയിലായ വോമ്യസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ തിരികെയെത്തിയപ്പോള്‍ വാഗ അതിര്‍ത്തി സ്വീകരിക്കാനും മുന്‍നിരയില്‍ ക്യാപ്റ്റനുണ്ടായിരുന്നു. തൊഴിലില്ലാത്ത പഞ്ചാബിലെ ചെറുപ്പക്കാര്‍ മയക്കുമരുന്ന് കടത്തലിലേക്ക് തിരിഞ്ഞ സമയത്താണ് ക്യാപ്റ്റന്‍ പഞ്ചാബിന്റെ അമരക്കാരനാകുന്നത്. ആദ്യ നടപടി തന്നെ ലഹരിമാഫിയയെ തകര്‍ത്തെറിയുകയായിരുന്നു. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം റെയ്ഡുകളും ഏറ്റുമുട്ടലുകളും നടത്തി പൂര്‍വ സ്ഥിതിയിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
സിദ്ദു കാ മാജിക്
ഒരു പഞ്ചാബിയുടെ തലയെടുപ്പ് അക്ഷരാര്‍ത്ഥത്തില്‍ നവജോത് സിങ് സിദ്ദുവില്‍ കാണാം. ജനങ്ങളെ കയ്യിലെടുക്കുന്ന പ്രസംഗ ശൈലി, അളന്നു മുറിച്ചുള്ള വാക് ചാതുരി, ആള്‍ക്കൂട്ടത്തെ കയ്യിലെടുക്കാന്‍ സിദ്ദുവിനോളം പോന്ന നേതാവില്ല. കുറിക്കു കൊള്ളുന്ന വാചകങ്ങളിലൂടെ ജനങ്ങളെ ഹരം കൊള്ളിക്കാനുള്ള മുന്‍ ക്രിക്കറ്റ് താരത്തിന്റെ കഴിവ് അപാരം. രാഷ്ട്രീയം, സിനിമ, സ്‌പോര്‍ട്‌സ് എല്ലാം സമാ സമം ചേര്‍ത്ത് ഉഗ്രന്‍ പ്രസംഗം. തദ്ദേശസ്വയംഭരണം, ടൂറിസം, സാംസ്‌കാരികം എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ്. 2016ലാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയത്. പാര്‍ട്ടിയുടെ താരപ്രചാരകനായ സിദ്ദു അടുത്തിടെ ബി.ജെ.പിക്കുണ്ടാക്കിയ തലവേദന ചില്ലറയല്ല. ബാലാകോട്ട് വ്യോമാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശവാദം പൊള്ളയാണെന്ന് അദ്ദേഹം തെളിയിച്ചു. നിങ്ങള്‍ പിഴുതെടുത്തതു ഭീകരവാദികളെയോ മരങ്ങളെയോ എന്ന സിദ്ദുവിന്റെ ട്വീറ്റുകള്‍ക്ക് ബി.ജെ.പിക്ക് മറുപടിയുണ്ടായിരുന്നില്ല. കര്‍താര്‍പുര്‍ ഇടനാഴിയുടെ പാകിസ്താന്‍ ഭാഗത്തിലെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തത് വിവാദമാക്കാനുള്ള ബി.ജെ.പി നീക്കവും അദ്ദേഹം പൊളിച്ചടുക്കി. ഭാര്യക്ക് സീറ്റ് ലഭിക്കാത്തത് നീരസമുണ്ടാക്കിയെങ്കിലും പ്രചാരണത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് പറക്കാനൊരുങ്ങുകയാണ് താരം.
മന്‍മോഹന്‍ വരുമോ ?
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് പഞ്ചാബില്‍ നിന്ന് മല്‍സരിക്കണമെന്ന മുറവിളി ശക്തമാണ്. അമൃത്‌സറില്‍നിന്നു ജനവിധി തേടണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. എന്നാല്‍ അദ്ദേഹം ഇതുവരെ മനസ് തുറന്നിട്ടില്ല. 82 കാരനായ മന്‍മോഹന്‍ ഇനിയൊരങ്കത്തിന് തയ്യാറാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 1991 മുതല്‍ അസമില്‍നിന്നുള്ള രാജ്യസഭാംഗമായ മന്‍മോഹന്റെ കാലാവധി ജൂണ്‍ 14ന് അവസാനിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മന്‍മോഹന്‍ ഇതുവരെ ജയിച്ചിട്ടില്ല.1991ല്‍ സൗത്ത് ഡല്‍ഹിയില്‍നിന്ന് ലോക്‌സഭയിലേക്കു മല്‍സരിച്ചെങ്കിലും ബി.ജെ.പിയിലെ വി.കെ.മല്‍ഹോത്രയോടു തോറ്റു. 2009ലും മന്‍മോഹന് വേണ്ടി അമൃത്സര്‍ കൊതിച്ചിരുന്നു. പക്ഷെ അദ്ദേഹം ഒഴിഞ്ഞുമാറി. 2014 ല്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങാണ് അമൃത്സറില്‍ വിജയക്കൊടി നാട്ടിയത്. മറിച്ചിട്ടത് സാക്ഷാല്‍ അരുണ്‍ ജെയ്റ്റിലിയെ. ഭൂരിപക്ഷം-1,02,770. അമരീന്ദര്‍ മുഖ്യമന്ത്രിയായതോടെ 2017ല്‍ ഉപതെരഞ്ഞെടുപ്പ്. ജയം കോണ്‍ഗ്രസിന് തന്നെ. 1,97,491 ഭൂരിപക്ഷത്തോടെ ഗുര്‍ജീത് സിങ് ഓജ്‌ല പാര്‍ലമെന്റില്‍.
ചര്‍ച്ചകള്‍ തുടരുന്നു
കോണ്‍ഗ്രസുമായി സഖ്യത്തിന് കിണഞ്ഞു ശ്രമിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. എന്നാല്‍ കോണ്‍ഗ്രസ് അനുകൂലമല്ല. ക്യാപ്റ്റന്റെ എതിര്‍പ്പ് തന്നെ മുഖ്യകാരണം. ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് പുതുതായി രൂപവത്കരിച്ച ശിരോമണി അകാലിദള്‍ (തക്‌സലി) എന്ന പാര്‍ട്ടിയുമായും ആം ആദ്മി സഖ്യശ്രമം നടത്തുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ അധ്യക്ഷനുമായ സുഖ്ബിര്‍ സിങ് ബാദലുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടത്. ബി.എസ്.പി പിന്തുണയോടെ മഹാസഖ്യം മാതൃകയില്‍ പഞ്ചാബ് ഡെമോക്രാറ്റിക് അലയന്‍സും(പി.ഡി.എ) രൂപം കൊണ്ടു. ആം ആദ്മി പാര്‍ട്ടിയിലേയും ശിരോമണി അകാലിദളിലേയും വിമതരാണ് പി.ഡി.എയിലെ പ്രമുഖര്‍. ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ പട്യാല എം.പി ധരംവീര ഗാന്ധി പഞ്ചാബ് മഞ്ചെന്ന പുതിയ പാര്‍ട്ടി രൂപവത്കരിച്ച് പി.ഡി.എയുടെ ഒപ്പമുണ്ട്. കൂടാതെ, കെജ്‌രിവാളിനെതിരെ പാര്‍ട്ടിയില്‍ കലാപം നടത്തിയ സുഖ്പാല്‍സിങ് ഖൈറ ആം ആദ്മി പാര്‍ട്ടിയിലെ ആറു വിമത എം.എല്‍.എമാരെയും കൂടെ കൂട്ടി പഞ്ചാബ് ഏകതാപാര്‍ട്ടിയും രൂപവത്കരിച്ചു. അകാലിദള്‍-ബി.ജെ.പി ചര്‍ച്ച പൂര്‍ത്തിയാക്കി. അകാലിദള്‍ 10ഉം ബി.ജെ.പി മൂന്നും സീറ്റുകളില്‍ മത്സരിക്കും.
വിലപ്പോവില്ല വര്‍ഗീയത
ബി.ജെ.പിയുടെ വര്‍ഗീയ പ്രചരണങ്ങള്‍ക്ക് മുഖം കൊടുക്കുന്ന പ്രകൃതമല്ല പഞ്ചാബിന്റേത്. പുല്‍വാമ- ബാലാക്കോട്ട് ആക്രമണങ്ങളെ മുതലെടുക്കാനുള്ള ബി.ജെ.പി നീക്കവും വിലപ്പോയില്ല. വികസനവും കൃഷിയുമാണ് ചര്‍ച്ചാ വിഷയം. അമരീന്ദര്‍ സിങ് സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളാണ് കോണ്‍ഗ്രസിന്റെ തുറുപ്പ്ചീട്ട്. പൊതു-സ്വകാര്യ മേഖലയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയും വിജയം കണ്ടു. വിവിധ വകുപ്പുകളിലേക്കായി 1.2 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യം, വിദ്യാഭ്യാസം, മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളിലെല്ലാം മുന്നേറ്റമുണ്ടാക്കാനായി. മയക്കുമരുന്ന് മാഫിയയെ അടിച്ചൊതുക്കി. മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വലിയൊരു വിഭാഗം യുവാക്കളെ ബോധവത്കരണത്തിലൂടെ തിരിച്ചെത്തിച്ചു. ഇതെല്ലാം വോട്ടാവുമെന്ന് കോണ്‍ഗ്രസിനുറപ്പുണ്ട്. 13 ല്‍ ചുരുങ്ങിയത് 10 സീറ്റാണ് ലക്ഷ്യം.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ