Connect with us

crime

സൗന്ദര്യമില്ലാത്തിന്റെ പേരില്‍ ഉപേക്ഷിക്കുമോയെന്ന സംശയം; യുവാവ് ഭാര്യയെ കൊലപ്പെടുത്തി

പുതുച്ചേരി മേട്ടുപാളയത്താണു തന്നേക്കാള്‍ സൗന്ദര്യമുള്ള ഭാര്യയെ സംശയത്തിന്റെ പേരില്‍ യുവാവ് കൊലപ്പെടുത്തിയത്

Published

on

പുതുച്ചേരി: സൗന്ദര്യമില്ലാത്തിന്റെ പേരില്‍ ഉപേക്ഷിക്കുമോയെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പുതുച്ചേരി മേട്ടുപാളയത്താണു തന്നേക്കാള്‍ സൗന്ദര്യമുള്ള ഭാര്യയെ സംശയത്തിന്റെ പേരില്‍ യുവാവ് കൊലപ്പെടുത്തിയത്.

പാല്‍ വില്‍പനക്കാരനാണ് ബാബുരാജ്. ഭാര്യ രതികലയ്ക്കും രണ്ടു പിഞ്ചുമക്കള്‍ക്കുമൊപ്പമായിരുന്നു താമസം. എന്നാല്‍ ഇയാള്‍ക്കു ഭാര്യയെ അടിമുടി സംശയമായിരുന്നു. തന്നെക്കാള്‍ സൗന്ദര്യമുള്ള ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമോയെന്ന ഭയമായിരുന്നു ഇയാള്‍ക്ക്. അയല്‍വാസികളോടു സംസാരിക്കുന്നതു പോലും ഭാര്യയെ ഇയാള്‍ വിലക്കിയിരുന്നു.
ദമ്പതികള്‍ തമ്മില്‍ വഴക്കും പതിവായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് രതികല ഭര്‍ത്താവുമായി പിണങ്ങി ചെന്നൈയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയിരുന്നു. എന്നാല്‍ കാമുകനെ കാണാനാണു രതികല പോയതെന്ന സംശയത്തില്‍ തൊട്ടടുത്ത ദിവസം ബാബു ചെന്നൈയിലെത്തി ഭാര്യയെ കൂട്ടികൊണ്ടുവന്നു.

ഇതിനെ കുറിച്ചുള്ള സംസാരം വഴക്കായി. തര്‍ക്കം ഒടുവില്‍ ആക്രമണത്തിലെത്തി. ഗ്രൈന്‍ഡര്‍ മെഷീനിന്റെ കല്ലെടുത്ത് ബാബു ഭാര്യയുടെ തലയ്ക്കടിച്ചു വീഴ്ത്തി. കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേട്ടുപാളയം പൊലീസ് പിന്നീട് ബാബുവിനെ അറസ്റ്റ് ചെയ്തു. പൊലീസിനു മുമ്പാകെ നടത്തിയ കുറ്റസമ്മതത്തിലാണ് ക്രൂരകൊലയുടെ കാരണം പുറത്തായത്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

crime

പാലക്കാട് ജില്ലയില്‍ ഒരാഴ്ചക്കിടെ ആറ് കൊലകള്‍

Published

on

പാലക്കാട്: ജില്ലയില്‍ ഒരാഴ്ചക്കിടെയുണ്ടായത് ആറ് കൊലപാതകങ്ങള്‍. കഴിഞ്ഞ 9നാണ് മോഷണക്കുറ്റം ആരോപിച്ച് ഒലവക്കോട് യുവാവിനെ മൂന്നംഗ സംഘം തല്ലിക്കൊന്നത്. മലമ്പുഴ കടുക്കാംകുന്നം റഫീഖ് (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലങ്കോട് സ്വദേശികളായ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്.

13നാണ് കാമുകനൊപ്പം ജീവിക്കാനായി മൂന്നു വയസ്സുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. അതേ ദിവസം തന്നെയാണ് വടക്കഞ്ചേരി ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഒടുകിന്‍ചോട് കൊച്ചുപറമ്പി എല്‍സി (60) ആണ് കൊല്ലപ്പെട്ടത്.

15ന് വെള്ളിയാഴ്ച മണ്ണാര്‍ക്കാട് കൊടക്കാട് ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. ചാലക്കുന്നത്ത് ആയിഷക്കുട്ടി (35) ആണ് മരിച്ചത് കുടുബവഴക്കാണ് കാരണം. ഇതുകൂടാതെയാണ് ആര്‍.എസ്.എസ്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കൊലപാതകം.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് ,ആര്‍.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്നല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഇത് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമൊ പേര്‍ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളൊ, പ്രകടനങ്ങളൊ,ഘോഷയാത്രകളൊ പാടില്ല.ഇന്ത്യന്‍ ആമ്സ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ഇന്ത്യന്‍ എക്സിപ്ലോസീവ് ആക്ട് 1884 സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഉഹപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടുളളതല്ലായെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.

Continue Reading

crime

പാലക്കാട്ട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു; ആക്രമിച്ചത് ബന്ധുവായ യുവാവ്

Published

on

പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു.ഇന്ന് പുലര്‍ച്ചയോടയാണ് സംഭവം.പരിക്കേറ്റ മണി,സൂശീല,ഇന്ദ്രജിത്,രേഷ്മ എന്നിവരെ ത്യശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുകേഷ് എന്ന ബന്ധു തന്നെയാണ് ക്യതം നടത്തിയിട്ടുള്ളത്.ഇയാള്‍ ഒളിവിലാണ്.കുടംബവഴക്കാണ് കാരണമെന്നാണ് പ്രഥാമിക നിഗമനം.പ്രതിക്കായി കോട്ടായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

 

Continue Reading

crime

കോട്ടയത്ത് യുവതിയെ കുത്തി പരിക്കേല്‍പ്പിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

ബിനോയിയെ പൊന്‍കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു.

Published

on

കോട്ടയം പൈക മല്ലികശ്ശേരിയില്‍ യുവതിയെ ഭര്‍ത്താവ് കുത്തിപരിക്കേല്‍പ്പിച്ചു.കണ്ണമുണ്ടയില്‍ സിനിയെ (42) ആണ് ഭര്‍ത്താവ് ബിനോയ് ജോസഫ് (48) ആക്രമിച്ചത്.

ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം.കിടപ്പുമുറിയില്‍ വെച്ച് സിനിയുടെ കഴുത്തില്‍ ബിനോയ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുട്ടികള്‍ മറ്റൊരു മുറിയില്‍ ഉറങ്ങികിടക്കവേയാണ് ആക്രമണം.ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ബിനോയിയെ പൊന്‍കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.