Culture
തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടില്‍ കര്‍ണാടക; മോദിയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി രാഹുല്‍ ഗാന്ധി
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും രണ്ടാംഘട്ട പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഭരണം നിലനിര്‍ത്തി ശക്തി തെളിയിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസിനായി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് പ്രചാരണം നയിക്കുന്നത്. 2013ല്‍ കൈവിട്ടുപോയ ഭരണം തിരിച്ചുപിടിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന ബി.ജെ.പിക്കായി അമിത് ഷായും കളത്തിലിറങ്ങിക്കഴിഞ്ഞു.
കര്‍ണാടകയെ ഇളക്കി മറിച്ച് രാഹുലിന്റെ ജന്‍ ആശീര്‍വാദ് യാത്ര പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടിയാണ് രാഹുലിന്റെ പ്രചാരണം. വിജയപുര, ബെളഗാവി, ഭഗല്‍കോട്ട്, മുല്‍വാദ്, ജംഖണ്ടി എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ഇന്നലത്തെ പരിപാടികള്‍.
ಬಾಗಲಕೋಟೆ ಜಿಲ್ಲೆಯ ಜಮಖಂಡಿಯಲ್ಲಿ ಆಯೋಜಿಸಿದ್ದ ಸಮಾವೇಶದಲ್ಲಿ ಕಾಂಗ್ರೆಸ್ ಪಕ್ಷಕ್ಕೆ ಆಶೀರ್ವಾದ ಮಾಡಲು ಸೇರಿದ ಜನಸ್ತೋಮ ಕಂಡು ಮನಸ್ಸು ತುಂಬಿ ಬಂತು. #JanaAashirwadaYatre pic.twitter.com/sYpzDSfa54
— Siddaramaiah (@siddaramaiah) February 25, 2018
LIVE: Congress President Rahul Gandhi addresses a gathering in Mudhol #NavaKarnatakaNirmana https://t.co/A8SILIJVU2
— Congress (@INCIndia) February 25, 2018
Congress President Rahul Gandhi addresses a gathering at Mulawad, Vijayapura. #JanaAashirwadaYatre #NavaKarnatakaNirmana pic.twitter.com/c4ecaDnAkQ
— Congress (@INCIndia) February 25, 2018
വാഗ്ദാനങ്ങള്‍ നല്‍കി മോദി ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്ന് രാഹുല്‍ ആരോപിച്ചു. കര്‍ഷകരുടെ ലോണ്‍ എഴുതി തള്ളിയതു പോലെയാണ് മോദി വ്യവസായികളുടെ ലോണും എഴുതി തള്ളുന്നത്. 15 ലക്ഷം ബാങ്കുകളില്‍ നിക്ഷേപിക്കുമെന്ന് പ്രചരിപ്പിച്ച മോദി ഇതുവരെ ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് 10 രൂപെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. മോദിയുടെ ഭരണത്തിന് കീഴില്‍ ബാങ്ക് തട്ടിപ്പ് നിര്‍ബാധം തുടരുന്നു. നടപടിയെടുക്കുമെന്നാണ് മോദി പറയുന്നത്. നടപടിയൊക്കെ പിന്നെയാവാം, 22,000 കോടി എങ്ങനെ ബാങ്കില്‍നിന്ന് നഷ്ടപ്പൈട്ടന്നാണ് ആദ്യം വ്യക്തമാക്കേണ്ടത്.
Thousands of Farmers gathered at Chikkapadasalagi, Jamkhandi to hear @INCIndia President Shri Rahul Gandhi address them. #NavaKarnatakaNirmana #JanaAashirwadaYatre pic.twitter.com/EkRKSxXSbw
— Karnataka Congress (@INCKarnataka) February 25, 2018
12ാം നൂറ്റാണ്ടിലെ തത്ത്വജ്ഞാനിയായിരുന്ന ബസവേശ്വരയുടെ വാക്കുകള്‍ കടമെടുത്ത രാഹുല്‍ പ്രസംഗത്തിലുടനീളം മോദിയെ കടന്നാക്രമിച്ചു. മോഷണത്തിലും അക്രമത്തിലും ഹരം കണ്ടെത്തരുതെന്നും കളവുപറയരുതെന്നും സ്വയം പുകഴ്ത്തരുതെന്നും വിദ്വേഷം പരത്തരുതെന്നുമുള്ള ബസവേശ്വരയുടെ വാക്യങ്ങള്‍ ഉദ്ധരിച്ച അദ്ദേഹം ഇവയെല്ലാം നരേന്ദ്ര മോദി എങ്ങനെയാണ് ലംഘിക്കുന്നതെന്നും ഉദാഹരണസഹിതം വിവരിച്ചു.
Congress President Rahul Gandhi addresses a gathering at Mudhol, Karnataka. #JanaAashirwadaYatre #NavaKarnatakaNirmana pic.twitter.com/8ch0jyoh2X
— Congress (@INCIndia) February 25, 2018
Phase 2 of #JanaAashirwadaYatre of Congress President Shri Rahul Gandhi will begin tomorrow from Athani in Belagavi District. A Stree Shakti Samavesha will also be held at Tikota, Vijayapura. pic.twitter.com/tlXwtjwi5i
— Karnataka Congress (@INCKarnataka) February 23, 2018
പൊള്ളയായ വാഗ്ദാനങ്ങളുമായി മോദിക്ക് അധികകാലം ഭരണം മുന്നോട്ടുകൊണ്ടുപോവാനാവില്ല. 15 ലക്ഷം രൂപ വീതം ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടിലേക്കെത്തിക്കുമെന്നും രണ്ടു കോടി യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുമെന്നും ഇന്ത്യ അഴിമതി മുക്തമാക്കുമെന്നുമായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് മോദിയുടെ വാഗ്ദാനം. രാജ്യത്ത് എന്തു നടന്നാലും അതിന്റെ ക്രെഡിറ്റ് അവകാശപ്പെടുകയാണ് മോദി ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ 70 വര്‍ഷമായി ഇന്ത്യയില്‍ ഒന്നും നടന്നിട്ടില്ലെന്നാണ് മോദി പറയുന്നത്. ഇപ്പോള്‍ രാജ്യത്ത് നടക്കുന്നതെല്ലാം താന്‍ കാരണമാണെന്നും പറയുന്നു. ഒരു റോക്കറ്റ് പറത്തിയാലും പട്ടാളം യുദ്ധം ചെയ്താലും അതിര്‍ത്തിയില്‍ പട്ടാളം കൊല്ലപ്പെട്ടാലും താനാണ് അത് ചെയ്തതെന്നാണ് മോദിയുടെ വീമ്പിളക്കല്‍- രാഹുല്‍ പറഞ്ഞു.
Congress President Rahul Gandhi arrives in Bagdande, Karnataka to address a gathering#JanaAashirwadaYatre #NavaKarnatakaNirmana pic.twitter.com/R8yjpbODhI
— Congress (@INCIndia) February 25, 2018
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ