Culture
ആ വിമാനം തെരഞ്ഞെടുത്തത് സാല തന്നെ, വെളിപ്പെടുത്തലുമായി ക്ലബ്ബുടമ
കുറച്ചുകൂടി വേഗത്തില്‍ എത്താന്‍ വേണ്ടി കളിക്കാരന്‍ തന്നെയാണ് തന്റെ യാത്രാ മാര്‍ഗം തെരഞ്ഞെടുത്തത്.
പാരിസ്: ഫ്രാന്‍സില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രക്കിടെ കാണാതായ വിമാനത്തിലുണ്ടായിരുന്ന കാര്‍ഡിഫ് സിറ്റി കളിക്കാരന്‍ എമിലിയാനോ സാലയെപ്പറ്റി പുതിയ വെളിപ്പെടുത്തല്‍. ഫ്രഞ്ച് നഗരമായ നാന്റസില്‍ നിന്ന് വെയില്‍സിലെ കാര്‍ഡിഫിലേക്കുള്ള യാത്രയ്ക്ക് വിമാനം തെരഞ്ഞെടുത്തത് സാല തന്നെയായിരുന്നുവെന്നും മറ്റ് മാര്‍ഗങ്ങള്‍ ഒരുക്കാമെന്ന ക്ലബ്ബിന്റെ വാഗ്ദാനം 28-കാരന്‍ നിരസിക്കുകയായിരുന്നുവെന്നും കാര്‍ഡിഫ് സിറ്റി ക്ലബ്ബുടമ മഹ്മത് ദല്‍മാന്‍ പറഞ്ഞു.
Cardiff City chairman Mehmet Dalman has confirmed Emiliano Sala declined the club’s offer to arrange his travel to and from France: https://t.co/yJhr4N4hxY pic.twitter.com/mDF4L3KHyu
— Sky Sports Premier League (@SkySportsPL) January 24, 2019
ഫ്രഞ്ച് ക്ലബ്ബായ എഫ്.സി നാന്റസില്‍ നിന്ന് 15 ദശലക്ഷം പൗണ്ട് എന്ന റെക്കോര്‍ഡ് തുകക്ക് കാര്‍ഡിഫിലേക്ക് കൂടുമാറിയ സാല, പുതിയ ക്ലബ്ബിലേക്കുള്ള ആദ്യ യാത്രക്കിടെയാണ് അപ്രത്യക്ഷനായത്. അര്‍ജന്റീനക്കാരനായ സ്‌ട്രൈക്കര്‍ക്കും അദ്ദേഹം സഞ്ചരിച്ച പൈപ്പര്‍ മാലിബു വിമാനത്തിലെ പൈലറ്റ് ഡേവ് ഇബോട്‌സണും വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
തങ്ങളുടെ പുതിയ കളിക്കാരനു വേണ്ടി യാത്രാ വിമാനത്തില്‍ സൗകര്യം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നതെന്ന് മഹ്മത് ദല്‍മാന്‍ പറഞ്ഞു: ‘ഞങ്ങളുടെ കളിക്കാരന് യാത്രാസൗകര്യമൊരുക്കുക എന്നത് ഞങ്ങളുടെ ബാധ്യതയാണ്. വാണിജ്യ വിമാനത്തിലാണ് ഞങ്ങള്‍ സാധാരണ സൗകര്യമൊരുക്കാറുള്ളത്. നാന്റസില്‍ നിന്ന് പാരിസിലേക്ക് ട്രെയിനിലും അവിടെ നിന്ന് ഹീത്രുവിലേക്ക് വിമാനത്തിലുമാണ് സാല യാത്ര ചെയ്യേണ്ടിയിരുന്നത്. ഹീത്രുവില്‍ ഇറങ്ങിയ ശേഷം കാര്‍ഡിഫിലേക്ക് റോഡ് മാര്‍ഗവും. എന്നാല്‍, കുറച്ചുകൂടി വേഗത്തില്‍ എത്താന്‍ വേണ്ടി കളിക്കാരന്‍ തന്നെയാണ് തന്റെ യാത്രാ മാര്‍ഗം തെരഞ്ഞെടുത്തത്. സ്വന്തം നിലക്ക് എത്തിക്കൊള്ളാമെന്ന് സാല അറിയിക്കുകയായിരുന്നു.’ – ദല്‍മാന്‍ സ്‌കൈ സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
The search for a missing plane carrying Cardiff City striker Emiliano Sala and a pilot is now a recovery operation, with officials deciding later on Wednesday whether to continue looking: https://t.co/GvrwnpeQsm pic.twitter.com/yrhrN4do83
— Sky Sports News (@SkySportsNews) January 23, 2019
അതിനിടെ വിമാനം അപ്രത്യക്ഷമായി മൂന്നു ദിനം കഴിഞ്ഞിട്ടും എവിടെയെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കടലിലാണ് ലാന്റ് ചെയ്തിട്ടുള്ളതെങ്കില്‍ സാലയും ഇബോട്‌സണും ജീവിച്ചിരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് അധികൃതര്‍ പറയുന്നത്.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ