Money
മെയ് 31നകം കെവൈസി പുതുക്കണം; അക്കൗണ്ടുകള്‍ ഭാഗികമായി മരവിപ്പിക്കുമെന്ന് എസ്ബിഐ
പുതിയ സാഹചര്യത്തില്‍ ശാഖകളില്‍ നേരിട്ട് എത്തേണ്ടതില്ല. ഇ-മെയിലിലോ തപാലിലോ കെവൈസി വിശദാംശങ്ങള്‍ അയച്ചാല്‍ മതിയെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്
ഡല്‍ഹി: കെവൈസി വിവരങ്ങള്‍ പുതുക്കിയില്ലെങ്കില്‍ മെയ് 31നുശേഷം അക്കൗണ്ടുകള്‍ ഭാഗികമായി മരവിപ്പിച്ചേക്കുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. കോവിഡ് രണ്ടാം തരംഗം വീശിയടിക്കുന്ന പശ്ചാത്തലത്തില്‍ പലയിടങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് കൈവൈസി വിവരങ്ങള്‍ പുതുക്കുന്നതിന് മെയ് 31 വരെ സമയം അനുവദിച്ചതായി എസ്ബിഐ അറിയിച്ചു.
പുതിയ സാഹചര്യത്തില്‍ ശാഖകളില്‍ നേരിട്ട് എത്തേണ്ടതില്ല. ഇ-മെയിലിലോ തപാലിലോ കെവൈസി വിശദാംശങ്ങള്‍ അയച്ചാല്‍ മതിയെന്ന് അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എസ്ബിഐയുടെ കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന് പാസ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് കാര്‍ഡ്, പാന്‍ എന്നി രേഖകളില്‍ ഒന്നാണ് വേണ്ടത്.
ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴാണ് കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാനായി രേഖകളും ഫോട്ടോയും നല്‍കേണ്ടത്. കാലാകാലങ്ങളില്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യുകയുംവേണം. എസ്ബിഐക്കുപിന്നാലെ മറ്റു ബാങ്കുകളും കെവൈസി രേഖകള്‍ പുതുക്കുന്നതിന് ഈ മാര്‍ഗരേഖ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
kerala
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു
തുടര്‍ച്ചയായി സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടാകുന്നത്
കൊച്ചി: സ്വര്‍ണ വില ഇന്നും കുറഞ്ഞു. പവന് 200 രൂപന് 35,000 രൂപ രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4375 രൂപയായി. ഈ മാസത്തെ സ്വര്‍ണത്തിന്റെ ഏറ്റവും താഴ്ന്ന വിലയാണ്.
തുടര്‍ച്ചയായി സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടാകുന്നത്. ആഗോളവിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണ വില കുറയാന്‍ കാരണം.
india
അദാനിയുടെ ഓഹരികള്‍ കൂപ്പുകുത്തി
മുംബൈ: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപ അക്കൗണ്ടുകള്‍ മരവിപ്പിച്ചു എന്ന റിപ്പോര്‍ട്ട് പുറത്ത്
വന്നതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തി.
കള്ളപ്പണം തടയല്‍ നിബന്ധന പ്രകാരം വിദേശ നിക്ഷേപകന്‍ അവശ്യത്തിന് വിവരങ്ങള്‍ നല്‍കാത്തതാണ്അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ കാരണം.കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
എപിഎംഎസ് ഇന്‍വെസ്റ്റുമെന്റ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, ഇന്‍വെസ്റ്റുമെന്റ് ഫണ്ട്, ആല്‍ബുല എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്.
kerala
സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി.പവന് 200 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 രൂപയായി. 36,600 രൂപയായി കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ