Connect with us

Money

നാളെ മുതല്‍ പണം പിന്‍വലിക്കല്‍ ചെലവേറിയതാകും; എസ്ബിഐയില്‍ മാറ്റം

എന്നാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് ഇത് ബാധകമല്ല

Published

on

ഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ടുടമകളുടെ സേവനനിരക്കുകള്‍ പരിഷ്‌കരിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍. എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ചെക്ക് ബുക്ക് സേവനങ്ങള്‍ക്കും പുതിയ നിരക്കുകള്‍ ബാധകമാകുമെന്ന് എസ്ബിഐ അറിയിച്ചു. ഒരു മാസത്തില്‍ നാലുതവണ വരെ സൗജന്യമായി പണം പിന്‍വലിക്കാം. പരിധി അധികരിച്ചാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് എസ്ബിഐ അറിയിച്ചു. എന്നാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് ഇത് ബാധകമല്ല.

എസ്ബിഐ ശാഖകളിലൂടെയോ എടിഎമ്മുകളിലൂടെയോ പ്രതിമാസം നാല് തവണ വരെ സൗജന്യമായി പണം പിന്‍വലിക്കാനാണ് അനുവദിക്കുക. അതിന് ശേഷമുള്ള എല്ലാ ഇടപാടുകള്‍ക്കും സേവന നിരക്ക് ഈടാക്കും. എല്ലാ എടിഎമ്മുകളിലൂടെയും ചെക്കുപയോഗിച്ചുള്ള പണം പിന്‍വലിക്കലിനുമാണ് ഇത് ബാധകമാകുക. എന്നാല്‍ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അക്കൗണ്ടുടമകള്‍ക്ക് പണം കൈമാറ്റവും മറ്റു ധനേതര ഇടപാടുകളും സൗജന്യമായി തുടരും. ബാങ്ക് ശാഖകളിലും എടിഎമ്മുകളിലും സിഡിഎമ്മുകളിലും സൗജന്യമായി ഈ സേവനം പ്രയോജനപ്പെടുത്താം.നാലു സൗജന്യ ഇടപാടുകള്‍ക്ക് ശേഷം എസ്ബിഐ എടിഎമ്മുകളിലൂടെയോ ശാഖകളിലൂടെയോ ഉള്ള ഓരോ പണം പിന്‍വലിക്കലിനും 15 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലൂടെയുള്ള സേവനത്തിനും ഇതേ തുക ഈടാക്കുന്നതാണ്.

ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ പത്ത് ചെക്കുകള്‍ സൗജന്യമായി നല്‍കും. പിന്നീട് 10 ചെക്ക് ലീഫുകളുള്ള ചെക്ക് ബുക്കിന് 40 രൂപയും ജിഎസ്ടിയും 25 ചെക്ക് ലീഫുകളുടെ ചെക്ക് ബുക്കിന് 75 രൂപയും ജിഎസ്ടിയും ഉപഭോക്താവ് നല്‍കണം. എമര്‍ജന്‍സി ചെക്ക് ബുക്കിന് 50 രൂപയും ജിഎസ്ടിയും ഈടാക്കും. മുതിര്‍ന്ന പൗരരെ സേവന നിരക്കുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

kerala

സ്വര്‍ണ വില ഇന്നും കുറഞ്ഞു

ഈ മാസം മൂന്ന്, നാല് തീയതികളില്‍ 35,640 രൂപയായിരുന്നു പവന്‍ വില

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ വില 4470 രൂപയായി. പവന് 35,760 രൂപയുമായി.

നവംബര്‍ 16നാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് 36,920 ആയിരുന്നു വില.

അതേസമയം ഈ മാസം മൂന്ന്, നാല് തീയതികളില്‍ 35,640 രൂപയായിരുന്നു പവന്‍ വില.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 4,600 രൂപയിലും പവന് 36,800 രൂപയിലുമാണ് ഇന്ന് വ്യാപാരം

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 4,600 രൂപയിലും പവന് 36,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും വര്‍ധിച്ചിരുന്നു.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് നവംബര്‍ 16 ന് ആണ്. ഗ്രാമിന് 4,615 രൂപയും പവന് 36,920 രൂപയുമാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് നവംബര്‍ 3,4 ദിവസങ്ങളിലെ 35,640 രൂപയാണ്.

Continue Reading

business

37,000ത്തിലേക്കെന്ന ആശങ്കകള്‍ക്കിടെ സ്വര്‍ണ വില ഇന്ന് കുറഞ്ഞു

ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി

Published

on

കൊച്ചി: പവന്‍ വില 37,000ത്തിലേക്ക് കടക്കുമെന്ന ആശങ്കകള്‍ക്കിടെ ഇന്ന് വില കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ 36,920 രൂപയായിരുന്ന സ്വര്‍ണ വില ഇന്ന് 36,720ലെത്തി.

ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി.

കഴിഞ്ഞ മൂന്നു നാലു മാസങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വര്‍ധനവാണ് ഇന്നലെയുണ്ടായത്.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.