Culture
#കത്തിതാഴെഇടടാ, കൊലപാതക രാഷ്ട്രീയത്തിനെതിരെ നവമാധ്യമലോകം; പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുടെ പേജില്‍ തുരുതുരാ കമന്റ്
എന്തെങ്കിലും പ്രശ്നമോ വിവാദമോ ഉണ്ടായാല്‍ വിവാദ വ്യക്തിയുടെ ബന്ധപ്പെട്ടവരുടേയോ പ്രൊഫൈല്‍ വാളില്‍ പോയി പ്രതികരിക്കുകയോ തെറിവിളിക്കുകയോ ചെയ്യുന്നത് മലയാളിയുടെ സ്ഥിരം പരിപാടിയാണ്. ഇങ്ങനെ തുരുതുരാ കമന്റിടുന്ന മലയാള ശീലത്തെ പൊങ്കാല എന്നൊക്കെയായാണ് അറിയപ്പെടുന്നത്. പക്ഷെ, ഇപ്പോള്‍ അതിന് അപവാദമായിരിക്കുകയാണ് മലയാളി. കണ്ണൂരിലെ കൊലപാതക പരമ്പരയ്ക്കെതിരെ വിവേകപരമായി പ്രതികരിച്ചാണ് മലയാള നവമാധ്യമ ലോകം വ്യത്യസ്തത പുലര്‍ത്തിയിരിക്കുന്നത്.
പക്ഷേ ഇക്കുറിയും കൂട്ട കമന്റുകള്‍ തന്നെയാണ് പ്രതികരണമായി മലയാളി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ അത് ഇന്ത്യയുടെ പ്രഥമ പൗരന്റെ ഫെയ്സ്ബുക് പേജിലാണെന്നു മാത്രം. കണ്ണൂരിനെ രക്ഷിക്കാനാണ് മലയാളികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഫെയ്സ്ബുക്ക് പേജില്‍ കൂട്ടമായി കമന്റ് ചെയ്തിരിക്കുന്നത്്.
കണ്ണൂരിനെയും കേരളത്തേയും രക്ഷിക്കണമെന്നാണ് ഈ കൂട്ടക്കമന്റിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
കണ്ണൂരിനെയും കേരളത്തേയും രാഷ്ട്രീയ കൊലകളില്‍ നിന്നും രക്ഷിക്കുന്നതിനായി രാഷ്ട്രപതി ഭരിക്കണമെന്നും കമന്റുകള്‍ പറയുന്നു. എന്നാല്‍ ആര്‍എസ്എസിന്റെ നേതൃത്വത്തിലെന്ന് തോന്നിക്കുന്ന രീതിയിലാണ് കമന്റിംഗ് നടന്നിരിക്കുന്നത്. ആര്.എസ്.എസിനെ നരോധിക്കണമെന്നും കമന്റില്‍ കൂടുതല്‍ പേര് പറയുന്നുണ്ട്. കേരളത്തിന് പുറത്തുനിന്നുള്ള ബിജെപി ഐഡികളും ഈ കമന്റിംഗില്‍ ഭാഗമായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
കൂടാതെ കണ്ണൂരില്‍ സമാധാനം പുലരുന്നതിനായി വിവിധ ഹാഷ് ടാഗുകളും നവ മധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലെ സംഭാഷണത്തില്‍ നിന്ന് കടമെടുത്ത കത്തിതാഴെഇടടാ എന്ന ഹാഷ് ടാഗോടു കൂടിയ പോസ്റ്റുകളാണ് ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഇപ്പോള്‍ തരംഗമായിരിക്കുന്നത്.
നമ്മൾ ട്വീറ്റുന്നത്:#കത്തിതാഴെഇടടാ
പാർട്ടി ഗുണ്ടകൾ വായിക്കുന്നത്:#കുത്തിതാഴെഇടടാ
— വിക്കി (@vkkiy) October 13, 2016
Kerala wants change from recent politics
AAP is welcoming to Honest Politics#AAPrisingKerala #BroomRevolution2019 #കത്തിതാഴെഇടടാ pic.twitter.com/Ze7M1CmEIP— Mufeed.E:K (@Mufeed_mek) October 13, 2016
ഒരാളുടെ ജീവന് വല്ലവനുംരക്ഷിച്ചാല്,
അത് മനുഷ്യരുടെ മുഴുവന്‍ ജീവന് രക്ഷിച്ചതിന് തുല്യമാകുന്നു.
-ഖുർആൻ#കത്തിതാഴെഇടടാ— ട്വീറ്റപ്പൻ™ (@tweetuppen) October 13, 2016
Everyone should hear it! #hartal #കത്തിതാഴെഇടടാ pic.twitter.com/MVBzBc0iml
— Sachu Tom (@SachuBUnited) October 13, 2016
എന്നാല്‍ നമ്മള് ഇക്കാര്യം ട്രെന്‍ഡ് ആക്കിയാലും കണ്ണൂര്‍ ഉള്ളവര്‍ ഇത് ചെവിക്കൊള്ളുമോ എന്നെ സന്ദേഹങ്ങളും ചിലര്‍ പങ്കുവച്ചിട്ടുണ്ട്. പ്രാധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികളാണ് പുതിയ ഹാഷ്ടാഗിന് പിന്നില്‍.
ഇനിയൊരു അക്രമവാര്‍ത്ത കണ്ണൂരില്‍ നിന്ന് കേള്‍ക്കാതിരിക്കാനും അക്രമരാഷ്ട്രീയത്തെ എത്രത്തോളം വെറുപ്പോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നതും തെളിയിക്കുന്നതാണ് സോഷ്യല്‍ മീഡിയയുടെ ഹാഷ് ടാഗ് പ്രതിഷേധം. കൊലപാതകങ്ങളും അക്രമങ്ങളും ഇല്ലാത്ത കണ്ണൂരിനായി വരും ദിവസങ്ങളില്‍ നവ മാധ്യമങ്ങളിലെ ക്യാംപെയിന് ശക്തമാകുമെന്നാണ് സൂചന നല്‍കിയാണ് രാഷ്ട്രപതിയുടെ പേജിലും മലയാളികളുടെ കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നത്.
നടന് ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്കാന് തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന് ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന് ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന് ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ
Rahmathulla
October 15, 2016 at 15:55
.