Film
പ്രാര്‍ഥന വിഫലമായി ‘എല്ലാം തകര്‍ന്നുപ്പോയി’; എസ്.പി.ബിയുടെ നിര്യാണത്തില്‍ ദുഃഖം പങ്കുവെച്ച് എ ആര്‍ റഹ്മാന്‍
അതുല്യ ശബ്ദത്തിന് ഉടമയായ മഹാപ്രതിഭയ്ക്കു വേണ്ടി തന്നോടോപ്പം പ്രാര്‍ഥനയില്‍ പങ്കുചേരണമെന്ന് സംഗീതാരാധകരോട് എ ആര്‍ റഹ്മാന്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു. എസ്പിബി കരുത്തനും പോസിറ്റീവ് ചിന്താഗതിക്കാരനുമായ വ്യക്തിയാണെന്നും എത്രയും പെട്ടെന്ന് അദ്ദേഹം തിരിച്ചുവരുമെന്ന് വിശ്വാസമുണ്ടെന്നും ചിത്ര പറയുന്നു.
ചെന്നൈ: കോവിഡ് ചികിത്സയില്‍ ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന സമയം എസ് പി ബാലസുബ്രമണ്യത്തിനു വേണ്ടി പ്രാര്‍ഥനയില്‍ തന്നോടൊപ്പം പങ്കുചേരണമെന്ന് എ ആര്‍ റഹ്മാന്‍ പറഞ്ഞിരുന്നു. എന്നാല്‍ കോവിഡില്‍ നിന്നും മുക്തനായിട്ടും 74 ാം വയസില്‍ അതുല്ല്യ ഗായകനെ മരണം പിടിച്ചെടുത്തതോടെ ദുഃഖം പങ്കുവെച്ച് സംഗീത സംവിധായകന്‍. സര്‍വ്വവും തകര്‍ന്നുപ്പോയി എന്നാണ് എ ആര്‍ റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
നേരിയ കോവിഡ് ലക്ഷണങ്ങളോടെ ആഗസ്റ്റ് അഞ്ചിനാണ് എസ് പി ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അദ്ദേഹംതന്നെ വീഡിയോയും പുറത്തുവിട്ടിരുന്നു. എന്നാല്‍ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു. ഇതിനിടെ സെപ്റ്റംബര്‍ എട്ടിന് കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നില്ല.
കോവിഡ് ചികിത്സയില്‍ ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുന്ന എസ് പി ബാലസുബ്രമണ്യത്തിനു വേണ്ടി പ്രാര്‍ഥിച്ച് എ ആര്‍ റഹ്മാന്‍, കെ എസ് ചിത്ര, കമല്‍ഹാസന്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
I request all the music fans to pray for this legend along with me ..#SPBalasubrahmanyam ..he has given us so much joy with his amazing voice! https://t.co/8r2TjQe6wj
— A.R.Rahman (@arrahman) August 14, 2020
അതുല്യ ശബ്ദത്തിന് ഉടമയായ മഹാപ്രതിഭയ്ക്കു വേണ്ടി തന്നോടോപ്പം പ്രാര്‍ഥനയില്‍ പങ്കുചേരണമെന്ന് സംഗീതാരാധകരോട് എ ആര്‍ റഹ്മാന്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു. എസ്പിബി കരുത്തനും പോസിറ്റീവ് ചിന്താഗതിക്കാരനുമായ വ്യക്തിയാണെന്നും എത്രയും പെട്ടെന്ന് അദ്ദേഹം തിരിച്ചുവരുമെന്ന് വിശ്വാസമുണ്ടെന്നും ചിത്ര പറയുന്നു.
വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്. വിവരം അറിഞ്ഞ് നടന്‍ കമല്‍ ഹാസന്‍ എസ് പി ബിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. ”അദ്ദേഹം നന്നായിരിക്കുന്നു എന്ന് പറയാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ ശ്രമിക്കുന്നു,” ആശുപത്രി വിട്ടിറിങ്ങിയ കമല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചെന്നൈ അരുമ്പാക്കം നെല്‍സണ്‍മാണിക്കം റോഡിലുള്ള എം.ജി.എം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം.
ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹ്മാന്റെ ആദ്യ ചിത്രം ‘റോജ’ മുതല്‍ എസ് പി ബിയുമായി അടുത്ത ബന്ധമുണ്ട്. ചിത്രയ്‌ക്കൊപ്പം മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിലും വേദികളിലും എസ് പി ബി പാടിയിട്ടുണ്ട്.
Culture
തരംഗമായി കെ.ജി.എഫ് 2 ട്രെയിലര്‍;ഒറ്റദിവസം 10 കോടിയിലേറെ കാഴ്ച്ചക്കാര്‍
ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ആയിരുന്നു ട്രെയിലര്‍ ലോഞ്ചിന്റെ അവതാരകന്‍.
കൊച്ചി: ട്രെയിലര്‍ ഇറങ്ങി 24 മണിക്കൂറിനകം റെക്കോഡുകള്‍ ഭേദിച്ച് കെ.ജി.എഫ് 2. കഴിഞ്ഞ ദിവസം ബെംഗളൂരു വൈറ്റ്ഫീല്‍ഡില്‍ നടന്ന ചടങ്ങില്‍ യാഷ് നായകനായ കെ.ജി.എഫ് ചാപ്റ്റര്‍ 2 വിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ഇതിനകം 5.1 കോടി പേരാണ് ഹിന്ദി ഭാഷയിലുള്ള ട്രെയിലര്‍ യൂട്യൂബിലൂടെ കണ്ടത്. കന്നഡ, തെലുഗ് ട്രെയിലറുകള്‍ രണ്ടു കോടി കാഴ്ച്ചക്കാരെ പിന്നിട്ടു. 80 ലക്ഷം പേരാണ് മലയാളം ട്രെയിലര്‍ കണ്ടത്. തമിഴ് ട്രെയിലര്‍ ഒരുകോടിയിലേറെ പേര്‍ ഇതിനകം കണ്ടു.
ട്രെയിലറിന് ലഭിച്ച വന്‍ പ്രതികരണം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കിടയിലും ആവേശം സൃഷ്ടിച്ചിട്ടുണ്ട്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ് 2 മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ ഏപ്രില്‍ 14നാണ് റിലീസിനെത്തുന്നത്. യാഷിനൊപ്പം രവീണ ടണ്ടന്‍, സഞ്ജയ് ദത്ത്, പ്രകാശ് രാജ് എന്നിവരും കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിലുണ്ട്. വിജയ് കിരഗന്ധൂര്‍ ആണ് നിര്‍മാണം. കന്നഡ സൂപ്പര്‍ താരം ഡോക്ടര്‍ ശിവരാജ് കുമാറാണ്, ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കാത്തിരുന്ന ട്രെയിലര്‍ എന്ന വിശേഷണവുമായി കെജിഎഫിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്.
ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ആയിരുന്നു ട്രെയിലര്‍ ലോഞ്ചിന്റെ അവതാരകന്‍. കെ.ജി.എഫിന്റെ അധിപനായ റോക്കി തന്നെയാണ് മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണം. ഒപ്പം വില്ലനായ സഞജയ് ദത്തിന്റെ കഥാപാത്രത്തേയും ട്രെയിലറിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.
1951 മുതലുള്ള കഥയാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്. അധീര എന്ന കഥാപത്രമായി സഞ്ജയ് ദത്ത് എത്തുന്നത്. 2018 ഡിസംബര്‍ 21നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് തെന്നിന്ത്യയില്‍ ആകെ തരംഗം തീര്‍ത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ നടന്‍ പൃഥ്വിരാജും പങ്കെടുത്തിരുന്നു.
Culture
കെ.പി.എ.സി.ലളിതക്ക് വിട;സംസ്‌കാരം ഇന്ന് വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍
ഇന്നലെ രാത്രി രാത്രി 10 മണിയോടെ തൃപ്പൂണിത്തുറയില്‍ മകന്‍ സിദ്ധാര്‍ഥിന്റെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു അന്ത്യം.
അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് നടക്കും.വൈകീട്ട് 4 മണിയോടെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത് ഇന്ന് കാലത്തു 08 മണി മുതല്‍ 10.30 വരെ തൃപ്പുണിത്തുറ സ്റ്റാച്യുവീലുള്ള ലായം കൂത്തമ്പലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ നിബദ്ധനകള്‍ക്ക് വിധേയമായി പൊതു ദര്‍ശനത്തിനുവെക്കും. സഹപ്രവര്‍ത്തകര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാന്‍ അവസ്സരം ഉണ്ടായിരിക്കും .
തുടര്‍ന്നു തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ എങ്ങക്കാടുള്ള സ്വവസതിയില്‍ വെച്ച് വൈകീട്ട് 4 മണിയോടെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുവാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്
ഇന്നലെ രാത്രി രാത്രി 10 മണിയോടെ തൃപ്പൂണിത്തുറയില്‍ മകന്‍ സിദ്ധാര്‍ഥിന്റെ ഫ്‌ലാറ്റില്‍ വെച്ചായിരുന്നു അന്ത്യം.അനാരോഗ്യം മൂലം ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. പ്രശസ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍.
അമരത്തിലെയും, ശാന്തത്തിലെയും അഭിനയത്തിന് ഏറ്റവും മികച്ച സഹനടക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നീലപൊന്‍മാന്‍, ആരവം, അമരം, കടിഞ്ഞൂല്‍ കല്യാണം, ഗോഡ്ഫാദര്‍ എന്നീ സിനിമകളിലെ അഭിനയം ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിക്കൊടുത്തു.അഞ്ഞൂറിലേറെ സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനിയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പഴ്‌സനായിരുന്നു.
നീലപൊന്മാന്‍, സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദര്‍, സന്ദേശം, മീനമാസത്തിലെ സൂര്യന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്ഫടികം, കാട്ടുകുതിര, കനല്‍ക്കാറ്റ്, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. കഥ തുടരും എന്ന പേരിലുള്ള ആത്മകഥക്ക് ചെറുകാട് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
1947 ഫെബ്രുവരി 25ന് ആലപ്പുഴ ജില്ലയിലെ കായംകുളത്ത് രാമപുരത്ത് കടയ്ക്കത്തറയില്‍ വീട്ടില്‍ കെ അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി ജനിച്ച ലളിതയുടെ യഥാര്‍ത്ഥ പേര്. തോപ്പില്‍ ഭാസിയാണ് ലളിത എന്നു പേരിട്ടത്. ചങ്ങനാശേരി ഗീഥാ ആര്‍ട്‌സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെയാണ് നാടകരംഗത്ത് അരങ്ങേറ്റം. ഗീഥയിലും എസ്എല്‍ പുരം സദാനന്ദന്റെ പ്രതിഭാ ആര്‍ട്‌സ് ട്രൂപ്പിലും പ്രവര്‍ത്തിച്ച ശേഷം കെപിഎസിയിലെത്തി. തുടക്കത്തില്‍ മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളില്‍ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളില്‍ അഭിനയിച്ചു. 1970ല്‍ ഉദയായുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. 1978ല്‍ സംവിധായകന്‍ ഭരതനെ വിവാഹം ചെയ്‌തോടെ കുടുംബജീവിതത്തിലേക്കു് ഒതുങ്ങിയെങ്കിലും പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഭരതന്റെ തന്നെ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയില്‍ സജീവമായി.
Culture
നികുതി അടച്ചില്ല; രണ്ട് സിനിമാ താരങ്ങളുടെ കാരവാന്‍ കസ്റ്റഡിയില്‍
എറണാകുളത്ത് നികുതി അടക്കാതെ ഓടിയ കാരവനുകള്‍ക്കെതിരെ നടപടി
കൊച്ചി: എറണാകുളത്ത് നികുതി അടക്കാതെ ഓടിയ കാരവനുകള്‍ക്കെതിരെ നടപടി. തൃപ്പൂണിത്തുറ ഇരുമ്പനത്ത് നിന്ന് പിടിച്ച മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ വാഹനത്തിനെതിരെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. ഇത്തരത്തില്‍ കൊച്ചിയിലെ വിവിധ ലൊക്കേഷനുകളില്‍ നിന്ന് കാരവനുകള്‍ക്കെതിരെ നടപടി എടുത്തതായാണ് വിവരം.
മധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്റെ നിര്‍ദേശപ്രകാരം പരിശോധന ശക്തമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
നികുതി ഇനത്തില്‍ 25000 രൂപ അടക്കാന്‍ നിര്‍ദേശം നല്‍കി. എഎംവിഐമാരായ ഭാരതി ചന്ദ്രന്‍, കെഎം രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്‍
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ