Culture
സൂഫി പുരോഹിതന്‍മാര്‍ ലാഹോറില്‍ കാണാതായ സംഭവം: സുഷമാ സ്വരാജ് വിശദീകരണം തേടി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും പാക്കിസ്താനിലേക്ക് പോയ സൂഫി പുരോഹിതന്‍മാര്‍ ലാഹോറില്‍നിന്നും കാണാതായ സംഭവത്തില്‍ ഇന്ത്യ വിശദീകരണം തേടി. കാണാതായവരെ സംബന്ധിച്ച് എത്രയും വേഗത്തില്‍ നടപടിയുണ്ടാവണമെന്നും അവരെ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ പാക് വിദേശകാര്യ മന്ത്രാലയത്തിനു പരാതി നല്‍കി.
സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇടപെട്ടു. കാണാതായ രണ്ട് പേരും ഇന്ത്യന്‍ പൗരന്മാരാണെന്നും ഇവരെകുറിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നും പാക് അധികൃതരോട് ആവശ്യപ്പെട്ടതായി സുഷമ സ്വരാജ് ട്വിറ്റിലൂടെ അറിയിച്ചു.
We have taken up this matter with Government of Pakistan and requested them for an update on both the Indian nationals in Pakistan./4
— Sushma Swaraj (@SushmaSwaraj) March 17, 2017
Both are missing after they landed at Karachi airport. /3
— Sushma Swaraj (@SushmaSwaraj) March 17, 2017
ന്യൂഡല്‍ഹിയിലെ നിസാമുദീന്‍ സൂഫി ദര്‍ഗയില മുഖ്യ പുരോഹിതന്‍ ആസിഫ് അലി നിസാമി(80), സഹോദരന്‍ നാസിം അലി നിസാമി(65) എന്നിവരെയാണ് ലാഹോറില്‍നിന്നു കാണാതായത്.
പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് ഇവരുടെ തിരോധാനത്തിനു പിന്നിലെന്നാണു സൂചന. എന്നാല്‍ ഇവരെ എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എന്തായാലും ഇരുവരുടെയും തിരോധാനം ഇന്ത്യ ഗൗരവമായാണ് കാണുന്നത്.
മാര്‍ച്ച്് എട്ടിനാണ് ഇരുവരും ഡല്‍ഹിയില്‍ നിന്നും പാക് എയര്‍ലൈസില്‍ പാകിസ്താനിലേക്ക് തിരിച്ചത്. ആസിഫ് കറാച്ചിയില്‍ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. തുടര്‍ന്ന് 14 മറ്റൊരു സൂഫി ദര്‍ഗ സന്ദര്‍ശിക്കാന്‍ കറാച്ചിയില്‍ നിന്നും ലാഹോറിലേക്ക് സന്ദര്‍ശിച്ച ഇരുവരേയും കാണാതാവുകയായിരുന്നു.
മാര്‍ച്ച് 15ന് കാറാച്ചിയിലേക്ക് വിമാന ടിക്കറ്റെടുത്ത നൈസാമി എത്താതിരിക്കുകയും അന്നേദിവസം വൈകീട്ടോടെ നൈസാമിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാവുകയും ചെയ്തത്് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. മാര്‍ച്ച് 20 ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് അറിയിച്ചാണ് പുരോഹിതന്‍ പാകിസ്താനിലേക്ക് പുറപ്പെട്ടത്.
അതേസമയം ലാഹോര്‍ വിമാനത്താവളത്തില്‍ യാത്രാ രേഖകളില്‍ തെറ്റുണ്ടെന്ന് അറിയിച്ച് ഒരു ഫോണ്‍കോള്‍ വന്നതായി പുരോഹിതന്റെ ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ ആരാണ് വിളിച്ചതെന്ന് അവര്‍ വ്യക്തമാക്കിയില്ലെന്നും ബന്ധുക്കള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പുരോഹിതന്റെ കുടുംബം ഇതിനകം പുരോഹിതനെ കണ്ടെത്തണമെന്ന ആവശ്യവുമായി പാക് ഹൈകമ്മീഷണറെ സമീപിച്ചു.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ