ന്യൂഡല്‍ഹി: അമിത്ഷായുടെ മകന് നേരെ ഉയര്‍ന്ന അഴിമതിയാരോപണം പുകയുന്നു. ദി വയര്‍ എന്ന വാര്‍ത്താ വെബ്സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിനെ പിന്‍പറ്റി സിബിഐക്കോ എന്‍ഫോര്‍സ്മെന്റ ഡയരക്ടറേറ്റിനോ അന്വേഷണ ചുമതല നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്...
വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ ഇക്കാര്യം ആനന്ദിബെന്‍ പട്ടേല്‍ അറിയിച്ചു. തനിക്ക് പ്രായമേറിയെന്നും തനിക്ക് പകരം യോഗ്യരായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നാണ് കത്തിലുള്ളത്....
മതസൗഹാര്‍ദ്ദത്തില്‍ കേരളത്തിന്റെ പാരമ്പര്യം ഉജ്വലമാണെന്ന് രാഷ്ട്രപതി രാംനാഥ്കോവിന്ദ്. ക്രൈസ്തവര്‍ ഇന്ത്യയില്‍ ആദ്യമെത്തിയത് കേരളത്തിലാണ്. ആദ്യ മുസ്ലിം പള്ളിയും കേരളത്തിലാണുണ്ടായത്. ജൂതരും റോമാക്കാരും ഒക്കെ കേരളത്തിലെത്തി. ഇവരൊക്കെ പരസ്പര ധാരണയോടെ, സഹവര്‍ത്തിത്വത്തോടെ, ഒരോരുത്തരുടെയുംവിശ്വാസങ്ങളെ ആദരിച്ച് ജീവിച്ചു. കേരളത്തിന്റെ...
നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനു ശേഷം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ വരുമാനം അരലക്ഷത്തില്‍ നിന്ന് 80 കോടിയായി ഉയര്‍ന്നുവെന്ന ആരോപണം ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നു. ദേശീയ അധ്യക്ഷന്റെ മകന്റെ അഭൂതപൂര്‍വമായ ബിസിനസ് വളര്‍ച്ചയെപ്പറ്റി തെളിവുകള്‍ സഹിതം...
ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍. വിഷം കുത്തിവെച്ച് കേരളത്തില്‍ സ്ഥാനമുറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കുല്‍ദീപ് കുറ്റപ്പെടുത്തി. വര്‍ഗീയ ഭിന്നിപ്പ് സൃഷ്ടിക്കുന്നതിലൂടെ കേരളത്തില്‍ ചുവടുറപ്പിക്കാമെന്നാണ് ബിജെപി കരുതുന്നത്. പുരോഗമന ചിന്താഗതിയും സമ്പൂര്‍ണ സാക്ഷരതയും...
തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പിന്മാറിയതോടെ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര വിലാപയാത്രയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വര്‍ഗീയത ഇളക്കിവിടാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തുന്ന ലൊടുക്ക് വിദ്യയൊന്നും കേരളത്തില്‍ ചെലവാകില്ലെന്നും ചെന്നിത്തല...
ലക്നോ: രാജ്യം കടുത്ത സാമ്പത്തിക പിന്നോക്കാവസ്ഥയിലേക്ക് പോകുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉത്തര്‍പ്രദേശില്‍ കൂറ്റന്‍ പ്രതിമയും ക്ഷേത്രവും ഉയരുന്നു. മീറത്ത് ജില്ലയിലെ സര്‍ധാന മേഖലയിലാണ് മോദിക്ക് ക്ഷേത്രമുയരുന്നത്. 100 അടി ഉയരമുള്ള പ്രതിമയും ഇവിടെ സ്ഥാപിക്കും. 30...
ഫോട്ടോഷോപ്പ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥിതിഗതികള്‍ തങ്ങള്‍ക്കനുകൂലമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരാണ് ബിജെപി നേതൃത്വം. ജെഎന്‍യുവില്‍ തുടങ്ങി പ്രധാനമന്ത്രിയുടെ ജര്‍മന്‍ സന്ദര്‍ശനം വരെ എത്തി നില്ക്കുന്ന ഫോട്ടോഷോപ്പ് വിവാദം വീണ്ടും ബിജെപിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ബിജെപി...
ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവും അടല്‍ബിഹാരി മന്ത്രിസഭയിലെ അംഗവുമായ അരുണ്‍ ഷൂരി. നോട്ടു നിരോധനം ആത്മഹത്യാപരമായ തീരുമാനമായിരുന്നുവെന്നും എല്ലാ കള്ളപ്പണവും വെളുപ്പിക്കാനുള്ള വഴിയായി അതു മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്‍.ഡി.ടി.വിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു...
വഡോദര: അനുമതിയില്ലാതെ തൊഴിലാളികള്‍ കൂട്ടത്തോടെ താമസിച്ചിരുന്ന ചേരി പൊളിച്ചെന്ന പരാതിയെ തുടര്‍ന്ന് ബിജെപി കൗണ്‍സിലറെ ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ബിജെപി കൗണ്‍സിലര്‍ ഹാഷ്മുഖ് പട്ടേലിനാണ് മര്‍ദ്ദനമേറ്റത്. ജനങ്ങള്‍ വളഞ്ഞിട്ടു മര്‍ദ്ദിക്കുന്നതിന്റെ...