india
ഫഡ്‌നാവിസുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയപരമല്ല, ഞങ്ങള്‍ ശത്രുക്കളുമല്ല; വിശദീകരണവുമായി സഞ്ജയ് റാവത്ത്
എന്‍ഡിഎ മുന്നണിയില്‍നിന്നും ശിരോമണി അകാലിദള്‍ പിന്മാറിയതിന് പിന്നാലെ മുന്‍ സഖ്യത്തിലെ നേതാക്കള്‍ തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിരുന്നു്. ഒന്നര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നെന്ന് ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്.
മുംബൈ: ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന നേതാവ് സഞ്ജയ് റാവുത്തും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി സഞ്ജയ് റാവത്ത്. കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് സഞ്ജയ് റാവുത്ത് വ്യക്തമാക്കി. ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ഇന്നലെ ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടതായി സഞ്ജയ് റാവത്ത് പ്രതികരിച്ചു. സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയാണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവുമാണ് അദ്ദേഹം. കൂടാതെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചുമതലയും അദ്ദേഹത്തിനാണ്. ഞങ്ങളുടെ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അറിയാമായിരുന്നെന്നും പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും ഞങ്ങള്‍ ശത്രുക്കളല്ലെന്നും സഞ്ജയ് റാവത്ത് വിശദീകരിച്ചു.
I met Devendra Fadnavis yesterday to discuss certain issues. He is a former CM. Also, he's the leader of opposition in Maharashtra & #BiharPolls-in charge of BJP. There can be ideological differences but we are not enemies. CM was aware about our meeting: Sanjay Raut, Shiv Sena pic.twitter.com/6OdXCbWWMt
— ANI (@ANI) September 27, 2020
അതേസമയം, എന്‍ഡിഎ മുന്നണിയില്‍നിന്നും ശിരോമണി അകാലിദള്‍ പിന്മാറിയതിന് പിന്നാലെ മുന്‍ സഖ്യത്തിലെ നേതാക്കള്‍ തമ്മിലുണ്ടായ കൂടികാഴ്ച രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ഉയര്‍ത്തിയിരുന്നു്. ഒന്നര മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നെന്ന് ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ കൂടിക്കാഴ്ച രാഷ്ട്രീയപരമായുള്ളതല്ലെന്ന് ബി.ജെ.പിയും വിശദീകരിച്ചു. ശിവസേനയുടെ മുഖപത്രമായ സാമ്‌നക്കു വേണ്ടി ഫഡ്‌നാവിസുമായി സഞ്ജയ് റാവുത്ത് അഭിമുഖം നടത്തുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായാണ് ഇരുവരും കണ്ടതെന്നും ബി.ജെ.പി സംസ്ഥാന വക്താവ് കേശവ് ഉപാധ്യായ ട്വീറ്റ് ചെയ്തു. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ശേഷം അഭിമുഖം നടത്താമെന്ന് ഫഡ്‌നാവിസ് സഞ്ജയ് റാവുത്തിന് ഉറപ്പു നല്‍കിയെന്നും ഉപാധ്യായ പറഞ്ഞു.
india
സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം
വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.
പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.
ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.
india
സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.
വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ