Culture
ഉപരോധം: യു.എ.ഇക്കെതിരെ യു.എന്‍ കോടതിയില്‍ ഖത്തറിന് അനുകൂല ഉത്തരവ്
ദോഹ: ഉപരോധത്തെതുടര്‍ന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യു.എ.ഇക്കെതിരെ യു.എന്നിന്റെ ഉയര്‍ന്ന കോടതിയില്‍ നല്‍കിയ കേസില്‍ ഖത്തറിന് അനുകൂലമായ ഉത്തരവ്. യുഎഇയുടെ നിയമവിരുദ്ധ, അനധികൃത നടപടികള്‍ക്കെതിരെ ഹേഗിലെ രാജ്യാന്തരക്കോടതിയെയാണ് ഖത്തര്‍ സമീപിച്ചത്. കേസിന്റെ വിചാരണ നേരത്തെ പൂര്‍ത്തിയായിരുന്നു. ഖത്തറും യുഎഇയും തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.
ഹേഗിലെ പീസ് പാലസില്‍ ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു വിധിപ്രസ്താവം. യു.എ.ഇയില്‍ കഴിയുന്ന ഖത്തരി കുടുംബങ്ങള്‍ക്ക് പരസ്പരം കാണാനും കുടുംബബന്ധം പൂര്‍വസ്ഥിതിയിലാക്കാനുമുള്ള അവസരം ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളിലുമുള്ള മിശ്ര കുടുംബങ്ങള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യുന്നതാണ് കോടതിയുടെ ഉത്തരവ്. കുടുംബങ്ങളുടെ പുനസമാഗമത്തിനായുള്ള നടപടികള്‍ സ്വീകരിക്കണം. ഖത്തറിലുള്ളവര്‍ക്ക് ഉപരോധ രാജ്യങ്ങളായ ബഹ്‌റൈന്‍, യു.എ.ഇ, സഊദി രാജ്യങ്ങളില്‍ നിരവധി കുടുംബബന്ധങ്ങളുണ്ട്. യുഎഇയില്‍ നിരവധി ഖത്തരികള്‍ താമസിച്ചുപോരുന്നു.
കരയും കടലും വ്യോമപാതയും അടച്ചുള്ള ഉപരോധമായതിനാല്‍ ഇത്തരക്കാര്‍ക്ക് പരസ്പരം കാണാനോ സന്ദര്‍ശിക്കാനോ സാധിക്കുന്നില്ല. ഇതിനു പരിഹാരം കാണേണ്ടതുണ്ടെന്ന് കോടതി നിര്‍ദേശിച്ചു. ഖത്തരി വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളും കോടതി പരിഗണിച്ചു.
ഖത്തരികളായ വിദ്യാര്‍ഥികളുടെ പഠനം തുടരാന്‍ ആവശ്യമായ നടപടികള്‍ യുഎഇ സ്വീകരിക്കണം. യുഎഇയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ പഠനസഹായങ്ങളും ആ രാജ്യം നല്‍കണം. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തടസങ്ങള്‍ ഇല്ലാതെ രേഖകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുകയും വേണം. യു.എ.ഇയിലെ നിയമസംവിധാനങ്ങള്‍ മറ്റാരെയും പോലെ ഖത്തരികള്‍ക്കും ലഭ്യമാക്കണം. നീതിന്യായ അവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.കോടതിയുടെ ഉത്തരവിനെ വിദേശകാര്യമന്ത്രാലയം വക്താവ് ലുലുവ അല്‍ഖാതിര്‍ സ്വാഗതം ചെയ്തു.
ദീര്‍ഘ യാത്രയുടെ ആദ്യ ചുവടുവയ്പ്പു മാത്രമാണിതെന്ന് അവര്‍ പ്രതികരിച്ചു. ഖത്തരികള്‍ക്കെതിരെ ഏകപക്ഷീയവും തെറ്റായതുമായ നടപടികള്‍ സ്വീകരിക്കുന്ന രാജ്യങ്ങളോടു യാതൊരു അനുഭാവവുമുണ്ടാകില്ലെന്നതിന്റെ ശക്തമായ സൂചനയാണ് ഉത്തരവെന്നും അവര്‍ വിശദീകരിച്ചു. കോടതി നടത്തിയ ഇടക്കാല ഉത്തരവിലാണ് ഖത്തറിന്് അനുകൂലമായ വിധിപ്രസ്താവമുണ്ടായിരിക്കുന്നത്.
READ HERE: The summary of the #ICJ Order on the Request for the indication of provisional measures submitted by Qatar in the case concerning the Application of CERD (#Qatar v. #UnitedArabEmirats) : https://t.co/Tti8mL8rZH pic.twitter.com/tfOYQIXdh7
— CIJ_ICJ (@CIJ_ICJ) July 23, 2018
കേസില്‍ ഖത്തര്‍ ഉയര്‍ത്തിയ പ്രധാനവാദങ്ങള്‍ക്കെല്ലാം അംഗീകാരം ലഭിച്ചുവെന്നതാണ് കോടതിവിധിയില്‍ നിന്നും വ്യകതമാകുന്നതെന്ന് രാജ്യാന്തര വാര്‍ത്താഏജന്‍സികളും നയതന്ത്രവിദഗ്ദ്ധരും വിലയിരുത്തുന്നത്. കോടതിയുടെ പ്രസിഡന്റ് ജഡ്ജ് അബ്ദുല്‍ഖാവി അഹമ്മദ് യൂസുഫ് വിധിപ്രസ്താവം വായിക്കും. കേസിന്റെ വിചാരണയില്‍ ഡോ. മുഹമ്മദ് അബ്ദുല്‍അസീസ് അല്‍ഖുലൈഫിയാണ് ഖത്തറിന്റെ വാദമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വിചാരണക്കിടയില്‍ യുഎന്‍ കോടതി യുഎഇയോട് ശക്തമായ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.
വിധിപുറപ്പെടുവിച്ചശേഷം ഇരു കൂട്ടര്‍ക്കും അപ്പീല്‍ അനുവദിക്കില്ലെന്ന് കോടതി വക്താവ് സ്റ്റീഫന്‍ റാക്കനോവ നേരത്തെ പ്രതികരിച്ചിരുന്നു. യുഎഇയില്‍ താമസിക്കുന്ന ഖത്തരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഭയത്തിന്റേതായ കാലാവസ്ഥ യുഎഇ പ്രചരിപ്പിക്കുന്നുണ്ടെന്നും അതവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെന്നും ഖത്തര്‍ രാജ്യാന്തരകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. യുഎഇയില്‍ ഇപ്പോഴും താമസിക്കുന്ന നിരവധി ഖത്തരികള്‍ ഭയത്തോടെയാണ് ജീവിതം തള്ളിനീക്കുന്നതെന്ന് പ്രമുഖ ബ്രിട്ടീഷ് ബാരിസ്റ്റര്‍ പീറ്റര്‍ ഗോള്‍ഡ്‌സ്മിത്തും ദോഹയ്ക്കായി കോടതിയില്‍ വ്യക്തമാക്കി. യുഎഇയുടെ പുറത്താക്കല്‍ ഉത്തരവിന്റെ നിഴലിലാണ് നിരവധിപേര്‍ അവിടെ ഇപ്പോഴുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തരികളെ സഹായിക്കാനാണെന്ന പേരില്‍ യുഎഇ സ്ഥാപിച്ച ഹെല്‍പ്പ്‌ലൈനുകള്‍ അബുദാബി പോലീസുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതുകൊണ്ടുതന്നെ ഈ ഹോട്ട്‌ലൈനുകളില്‍ രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ ഇവര്‍ ഭയക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. യുഎഇയിലേക്കുള്ള യാത്രകള്‍ക്ക് ഖത്തരികള്‍നേരിടുന്ന പ്രതിബന്ധങ്ങള്‍, തടസങ്ങള്‍, ഖത്തരി വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധി എന്നിവയും തെളിവുകള്‍ സഹിതം അദ്ദേഹം സമര്‍ഥിച്ചു.
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ