Connect with us

tech

വോഡഫോണ്‍ഐഡിയ വിട്ടത് 7.68 കോടി ഉപയോക്താക്കള്‍, നേട്ടം കൊയ്ത് എയര്‍ടെല്‍

എയര്‍ടെലും ജിയോയും വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ ലക്ഷക്കണക്കിന് വരിക്കാരെയാണ് വോഡഫോണ്‍ ഐഡിയക്ക് നഷ്ടപ്പെട്ടത്. ഒരു വര്‍ഷം കൊണ്ട് വോഡഫോണ്‍ ഐഡിയക്ക് നഷ്ടപ്പെട്ടത് 7.68 കോടി വരിക്കാരെയാണ്

Published

on

രാജ്യത്തെ മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണം ഏപ്രില്‍-ജൂണ്‍ പാദത്തിലെ 1,140.71 ദശലക്ഷത്തില്‍ നിന്ന് ജൂലൈ-സെപ്റ്റംബര്‍ പാദത്തിന്റെ അവസാനത്തില്‍ 148.58 ദശലക്ഷമായി ഉയര്‍ന്നു. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഏറ്റവും നഷ്ടം നേരിട്ട കമ്പനി വോഡഫോണ്‍ ഐഡിയയാണ്. എയര്‍ടെലും ജിയോയും വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ ലക്ഷക്കണക്കിന് വരിക്കാരെയാണ് വോഡഫോണ്‍ ഐഡിയക്ക് നഷ്ടപ്പെട്ടത്. ഒരു വര്‍ഷം കൊണ്ട് വോഡഫോണ്‍ ഐഡിയക്ക് നഷ്ടപ്പെട്ടത് 7.68 കോടി വരിക്കാരെയാണ്.

ടെലിഫോണ്‍ വരിക്കാരുടെ എണ്ണം ജൂണ്‍ പാദത്തിലെ 1,160.52 ദശലക്ഷത്തില്‍ നിന്ന് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 168.66 ദശലക്ഷമായി ഉയര്‍ന്നു. മുന്‍ പാദത്തേക്കാള്‍ 0.70 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി.

ജൂണ്‍ പാദത്തിലെ 636.83 ദശലക്ഷത്തില്‍ നിന്ന് സെപ്റ്റംബര്‍ അവസാനത്തോടെ നഗരപ്രദേശങ്ങളിലെ ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 644.26 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഗ്രാമീണ ടെലിഫോണ്‍ വരിക്കാര്‍ ജൂണ്‍ പാദത്തിലെ 523.69 ദശലക്ഷത്തില്‍ നിന്ന് സെപ്റ്റംബര്‍ അവസാനത്തോടെ 524.39 ദശലക്ഷമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊത്തം ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം ത്രൈമാസ നിരക്കില്‍ 3.66 ശതമാനം വര്‍ധനയുണ്ട്. ഏപ്രില്‍-ജൂണ്‍ മാസത്തിലെ 749.07 ദശലക്ഷത്തില്‍ നിന്ന് ജൂലൈസെപ്റ്റംബറില്‍ 776.45 ദശലക്ഷമായി. വയര്‍ലൈന്‍ വരിക്കാര്‍ ജൂണ്‍ അവസാനത്തില്‍ 19.81 ദശലക്ഷത്തില്‍ നിന്ന് സെപ്റ്റംബര്‍ അവസാനത്തോടെ 20.08 ദശലക്ഷമായി ഉയര്‍ന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ റിപ്പോര്‍ട്ട് പ്രകാരം വോഡഫോണ്‍ ഐഡിയയുടെ വരിക്കാര്‍ 37.28 കോടിയായിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 2020 ലെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണം 29.60 കോടിയായി കുറഞ്ഞു. എന്നാല്‍, ജിയോയുടെ വരിക്കാര്‍ 2019 സെപ്റ്റംബറിലെ 35.60 കോടിയില്‍ നിന്ന് 2020 സെപ്റ്റംബറില്‍ 40.62 കോടിയായി ഉയര്‍ന്നു. ഭാര്‍തി എയര്‍ടെലിന്റേത് 2019 സെപ്റ്റംബറിലെ 32.98 കോടിയില്‍ നിന്ന് 2020 സെപ്റ്റംബറില്‍ 33.10 കോടിയായും വര്‍ധിച്ചു.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

News

ഐഫോണിന്റെ ഈ മോഡലുകളില്‍ ഇനിമുതല്‍ വാട്‌സാപ്പ് ലഭിക്കില്ല

എന്നാല്‍ സോഫ്റ്റ്വെയര്‍ പുതുക്കിയാല്‍ ഒരുപക്ഷേ വാട്‌സ്ആപ്പ് തുടര്‍ന്ന് ലഭിച്ചേക്കാം.

Published

on

ഐ ഫോണിലെ ചില മോഡലുകളില്‍ ഇനിമുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. ഐഒഎസ് 10, 11 സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളിലാണ് ഇനിമുതല്‍ വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യാതിരിക്കുക.

ഇതുപ്രകാരം ഐഫോണ്‍ 5,5സി എന്നിവയില്‍ വാട്‌സ്ആപ്പ് സേവനം ഇനി മുതല്‍ ലഭ്യമാവില്ല. ഈ മോഡലുകളില്‍ വാട്‌സാപ്പിലെ പുതിയ അപ്‌ഡേറ്റുകളും സുരക്ഷയും ലഭ്യമാകാതെ ഇരിക്കുകയാണ് ചെയ്യുക. ഒക്ടോബര്‍ 24 മുതലായിരിക്കും ഈ മോഡലുകളില്‍ വാട്ട്‌സ്ആപ്പ് ലഭിക്കാതിരിക്കുക.

എന്നാല്‍ സോഫ്റ്റ്വെയര്‍ പുതുക്കിയാല്‍ ഒരുപക്ഷേ വാട്‌സ്ആപ്പ് തുടര്‍ന്ന് ലഭിച്ചേക്കാം.

Continue Reading

News

‘ടേക്ക് എ ബ്രേക്ക്’ ഫീച്ചര്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യം കൊണ്ടുവന്ന ഈ ഫീച്ചര്‍ നിലവില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Published

on

‘ടേക്ക് എ ബ്രേക്ക്’ ഫീച്ചര്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം. ടേക്ക് എ ബ്രേക്ക് എന്ന പുത്തന്‍ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പുതുതായി കൊണ്ടുവന്നിട്ടുള്ളത്. ഇടവേള എടുക്കാന്‍ ഉപഭോക്താവിനെ ഓര്‍മിപ്പിക്കുന്ന ഒരു സംവിധാനമാണിത്.

നിശ്ചിതസമയ പരിധിയില്‍ ഇന്‍സ്റ്റഗ്രാമില്‍ ഇരിക്കുമ്പോള്‍ ഇടവേള എടുക്കാന്‍ ഇന്‍സ്റ്റഗ്രാം ഓര്‍മിപ്പിക്കും ഇതാണ് പുതിയ ഫീച്ചര്‍ ആയി വന്നിട്ടുള്ളത്.

ഇത് ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് എത്ര മിനുട്ട് വേണം എന്നത് സെലക്ട് ചെയ്യാന്‍ കഴിയും. 10 മിനിറ്റ, 20 മിനിറ്റ് ,30 മിനിറ്റ് എന്നിങ്ങനെ ഓപ്ഷനുകള്‍ ആണ് നിലവിലുള്ളത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യം കൊണ്ടുവന്ന ഈ ഫീച്ചര്‍ നിലവില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

 

Continue Reading

india

രാജ്യത്ത് അടുത്ത വര്‍ഷം മുതല്‍ 5 ജി

രാജ്യത്ത് അടുത്ത വര്‍ഷം ഇന്റര്‍നെറ്റ് 5ജി ആരംഭിക്കും. 2022 ഏപ്രില്‍, മെയ് മാസങ്ങളിലായി 5ജി സ്‌പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത വര്‍ഷം ഇന്റര്‍നെറ്റ് 5ജി ആരംഭിക്കും. 2022 ഏപ്രില്‍, മെയ് മാസങ്ങളിലായി 5ജി സ്‌പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ടെലികോം മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

5ജി മാറ്റത്തെ കുറിച്ചുള്ള ട്രായിയുടെ റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ കേന്ദ്രത്തിന് കിട്ടും. ടെലികോം ദാതാക്കള്‍ അടുത്തവര്‍ഷം മെയ് വരെ സ്‌പെക്ട്രം ലേലത്തിന് അധികസമയം ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് മാസം മുതലുള്ള ആറു മാസം രാജ്യത്ത് 5ജി പരീക്ഷണങ്ങള്‍ നടത്തുന്നതിനായിട്ടായിരിക്കും ഉപയോഗപ്പെടുത്തുക. നഗരങ്ങളിലെന്ന പോലെ ഗ്രാമങ്ങളിലും ഇക്കാലയളവില്‍ 5ജി പരീക്ഷണം നടത്തും.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.