Connect with us

tech

വാട്‌സ് ആപ്പ് വഴി എങ്ങനെ പണം കൈമാറാം?; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

ഫെബ്രുവരിയില്‍ ബീറ്റാ വേര്‍ഷന്‍ പുറത്തിറക്കിയിരുന്നുവെങ്കിലും എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചത് ഇപ്പോഴാണ്

Published

on

യുപിഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പണമിടപാട് സംവിധാനമാണ് വാട്‌സ് ആപ്പിലുമുള്ളത്. ഫെബ്രുവരിയില്‍ ബീറ്റാ വേര്‍ഷന്‍ പുറത്തിറക്കിയിരുന്നുവെങ്കിലും എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചത് ഇപ്പോഴാണ്.

വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് യുപിഐ സംവിധാനമുള്ള ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് പണംകൈമാറാന്‍ കഴിയുക. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, എസ്ബിഐ, ആക്‌സിസ് തുടങ്ങി എല്ലാ പ്രമുഖ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കും പണമിടപാട് നടത്താം.

സന്ദേശമയക്കുന്നതുപോലെ പണം കൈമാറാന്‍ കഴിയുന്ന സംവിധാനാണ് വാട്‌സ് ആപ്പ് ഒരുക്കിയിട്ടുള്ളത്. ചാറ്റ് ബാറിലുള്ള പെയ്‌മെന്റ്ല്‍ ക്ലിക്ക് ചെയ്ത് നേരിട്ട് നിമിഷനേരംകൊണ്ട് പണംകൈമാറാം. നടത്തിയിട്ടുള്ള ഇപാടുകള്‍, അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനും സൗക്യമുണ്ട്. ഗൂഗിള്‍ പേ, പേടിഎം എന്നിവ ഉപയോഗിക്കുന്നതുപോലതന്നെ സൗകര്യപ്രദമാണ്.യുപിഐ ഐഡി സജീവമാക്കിയിട്ടുള്ളവര്‍ക്കാണ് വാട്‌സ് ആപ്പ് കോണ്ടാക്ട്‌സിലുള്ളവര്‍ക്ക് ആദ്യഘട്ടത്തില്‍ പണംകൈമാറാന്‍ കഴിയുക. ക്യൂആര്‍ കോഡ് ഉപയോഗിച്ചും പണംകൈമാറ്റം സാധ്യമാണ്.

രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഇന്ത്യക്കാരുടെ ഫോണ്‍ നമ്പറുകളിലേയ്ക്കുമാത്രമാണ് പണംകൈമാറാന്‍ സാധിക്കുകയുള്ളൂ.യുപിഐയുടെ പണമിടപാട് പരിധി ഇവിടെയും ബാധകമാണ്. ഒരു ലക്ഷം രൂപവരെയാണ് പരമാവധി കൈമാറാന്‍ കഴിയുക. പണം കൈമാറുന്നതിന് നിരക്കുള്‍ ഈടക്കുകയില്ല. ബാങ്ക് അക്കൗണ്ടും ഐഎഫ്എസ് കോഡും ചേര്‍ത്ത് പണംകൈമാറാനുള്ള സൗകര്യം ചില യൂപിഐ ആപ്പുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ സൗകര്യം നിലവില്‍ വാട്ട്‌സാപ്പിലില്ല.

Continue Reading
Click to comment

Leave a Reply

Your email address will not be published.

News

ഐഫോണിന്റെ ഈ മോഡലുകളില്‍ ഇനിമുതല്‍ വാട്‌സാപ്പ് ലഭിക്കില്ല

എന്നാല്‍ സോഫ്റ്റ്വെയര്‍ പുതുക്കിയാല്‍ ഒരുപക്ഷേ വാട്‌സ്ആപ്പ് തുടര്‍ന്ന് ലഭിച്ചേക്കാം.

Published

on

ഐ ഫോണിലെ ചില മോഡലുകളില്‍ ഇനിമുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. ഐഒഎസ് 10, 11 സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളിലാണ് ഇനിമുതല്‍ വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യാതിരിക്കുക.

ഇതുപ്രകാരം ഐഫോണ്‍ 5,5സി എന്നിവയില്‍ വാട്‌സ്ആപ്പ് സേവനം ഇനി മുതല്‍ ലഭ്യമാവില്ല. ഈ മോഡലുകളില്‍ വാട്‌സാപ്പിലെ പുതിയ അപ്‌ഡേറ്റുകളും സുരക്ഷയും ലഭ്യമാകാതെ ഇരിക്കുകയാണ് ചെയ്യുക. ഒക്ടോബര്‍ 24 മുതലായിരിക്കും ഈ മോഡലുകളില്‍ വാട്ട്‌സ്ആപ്പ് ലഭിക്കാതിരിക്കുക.

എന്നാല്‍ സോഫ്റ്റ്വെയര്‍ പുതുക്കിയാല്‍ ഒരുപക്ഷേ വാട്‌സ്ആപ്പ് തുടര്‍ന്ന് ലഭിച്ചേക്കാം.

Continue Reading

News

‘ടേക്ക് എ ബ്രേക്ക്’ ഫീച്ചര്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യം കൊണ്ടുവന്ന ഈ ഫീച്ചര്‍ നിലവില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Published

on

‘ടേക്ക് എ ബ്രേക്ക്’ ഫീച്ചര്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം. ടേക്ക് എ ബ്രേക്ക് എന്ന പുത്തന്‍ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പുതുതായി കൊണ്ടുവന്നിട്ടുള്ളത്. ഇടവേള എടുക്കാന്‍ ഉപഭോക്താവിനെ ഓര്‍മിപ്പിക്കുന്ന ഒരു സംവിധാനമാണിത്.

നിശ്ചിതസമയ പരിധിയില്‍ ഇന്‍സ്റ്റഗ്രാമില്‍ ഇരിക്കുമ്പോള്‍ ഇടവേള എടുക്കാന്‍ ഇന്‍സ്റ്റഗ്രാം ഓര്‍മിപ്പിക്കും ഇതാണ് പുതിയ ഫീച്ചര്‍ ആയി വന്നിട്ടുള്ളത്.

ഇത് ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് എത്ര മിനുട്ട് വേണം എന്നത് സെലക്ട് ചെയ്യാന്‍ കഴിയും. 10 മിനിറ്റ, 20 മിനിറ്റ് ,30 മിനിറ്റ് എന്നിങ്ങനെ ഓപ്ഷനുകള്‍ ആണ് നിലവിലുള്ളത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യം കൊണ്ടുവന്ന ഈ ഫീച്ചര്‍ നിലവില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

 

Continue Reading

india

രാജ്യത്ത് അടുത്ത വര്‍ഷം മുതല്‍ 5 ജി

രാജ്യത്ത് അടുത്ത വര്‍ഷം ഇന്റര്‍നെറ്റ് 5ജി ആരംഭിക്കും. 2022 ഏപ്രില്‍, മെയ് മാസങ്ങളിലായി 5ജി സ്‌പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത വര്‍ഷം ഇന്റര്‍നെറ്റ് 5ജി ആരംഭിക്കും. 2022 ഏപ്രില്‍, മെയ് മാസങ്ങളിലായി 5ജി സ്‌പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ടെലികോം മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

5ജി മാറ്റത്തെ കുറിച്ചുള്ള ട്രായിയുടെ റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ കേന്ദ്രത്തിന് കിട്ടും. ടെലികോം ദാതാക്കള്‍ അടുത്തവര്‍ഷം മെയ് വരെ സ്‌പെക്ട്രം ലേലത്തിന് അധികസമയം ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് മാസം മുതലുള്ള ആറു മാസം രാജ്യത്ത് 5ജി പരീക്ഷണങ്ങള്‍ നടത്തുന്നതിനായിട്ടായിരിക്കും ഉപയോഗപ്പെടുത്തുക. നഗരങ്ങളിലെന്ന പോലെ ഗ്രാമങ്ങളിലും ഇക്കാലയളവില്‍ 5ജി പരീക്ഷണം നടത്തും.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.