Culture
‘2019-ല്‍ ഭരണം പിടിക്കാന്‍ നരേന്ദ്ര മോദിയെ അനുവദിക്കില്ല’ – സോണിയ ഗാന്ധി
മുംബൈ: 2014-ല്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ഇന്ത്യയിലെ സ്വാതന്ത്ര്യം കൈയേറ്റം നേരിടുകയാണെന്ന് സോണിയ ഗാന്ധി. ഭയവും ഭയപ്പെടുത്തലുമാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും 2019-ലെ പൊതു തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്നും ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെ സോണിയ പറഞ്ഞു. ദീര്‍ഘ കാലത്തിനു ശേഷമാണ് സോണിയ ഒരു പൊതു പരിപാടിയില്‍ സംബന്ധിക്കുന്നത്.
Did India begin its march to progress only four years ago? Is this not an arrogant insult to the people of India?: Sonia Gandhi at India Today conclave.
— Sagarika Ghose (@sagarikaghose) March 9, 2018
‘നമ്മുടെ സ്വാതന്ത്ര്യം കൈയേറ്റം നേരിടുകയാണ്. ഇന്ന് നമ്മള്‍ പിന്നോട്ടുള്ള സഞ്ചാര ഗതിയിലാണ് നമ്മള്‍. ഭീതിയും ഭയപ്പെടുത്തലുമാണ് ഇന്നത്തെ രീതി. എതിര്‍ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. മതവികാരം ആളിക്കത്തിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് ജയിക്കുന്നതിനു വേണ്ടി മാത്രം സമൂഹം വിഭജിക്കപ്പെടുന്നു.’
പാര്‍ലമെന്റിലെ ഭൂരിപക്ഷം, പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നും സോണിയ പറഞ്ഞു. ‘പാര്‍ലമെന്റില്‍ സംസാരിക്കാന്‍ നമുക്ക് അനുവാദം ലഭിക്കുന്നില്ലെങ്കില്‍ എന്തു കൊണ്ട് പാര്‍ലമെന്റ് അടച്ചിട്ട് നമുക്കെല്ലാം വീട്ടില്‍ പോയിക്കൂടാ?… വാജ്‌പേയിയെ പോലെയല്ല, ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റ് നടപടികളെ ബഹുമാനിക്കുന്നില്ല.’
If are not allowed to speak in parliament, why not shut down parliament so we can all go home.. says Sonia Gandhi at @IndiaToday. Unlike Vajpayee, this BJP govt doesn't respect parliament procedures.. #LetsConclave18
— Rajdeep Sardesai (@sardesairajdeep) March 9, 2018
നരേന്ദ്ര മോദി അധികാരത്തിലെത്തുന്നതിനു മുമ്പ് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്ന ബി.ജെ.പിയുടെ ആരോപണത്തെ സോണിയ രൂക്ഷമായി എതിര്‍ത്തു. ‘2014 മെയ് 26-നു മുമ്പ് രാജ്യം ഒരു വലിയ തമോ ഗര്‍ത്തം ആയിരുന്നോ? വെറും നാലു വര്‍ഷം കൊണ്ടാണോ ഇന്ത്യ ക്ഷേമത്തിലേക്കും മഹത്വത്തിലേക്കും സഞ്ചരിക്കാന്‍ തുടങ്ങിയത്? നമ്മുടെ ജനങ്ങളുടെ ബുദ്ധിവൈഭവത്തെ അപഹസിക്കുന്നതിന് തുല്യമല്ലേ അത്?’
2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാന്‍ എല്ലാ വിധ ശ്രമങ്ങളും നടത്തുമെന്നും സോണിയ ഗാന്ധി പറഞ്ഞു. ദേശീയ തലത്തില്‍ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കുന്നുണ്ടെന്നും രാജ്യത്തിന്റെ വിശാല താല്പര്യം പരിഗണിച്ച് പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുമെന്നും സോണിയ പറഞ്ഞു: ‘ഞങ്ങള്‍ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. അവരെ (ബി.ജെ.പി) അധികാരത്തില്‍ തിരിച്ചുവരാന്‍ ഞങ്ങള്‍ അനുവദിക്കില്ല.’
നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.
Culture
സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.
2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.
മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.
Culture
ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ