Video Stories
എ.ടി.എമ്മില്‍ ഹോമിക്കപ്പെടുന്ന മണിക്കൂറുകള്‍
ജിജി ജോണ്‍ തോമസ്
അഞ്ഞൂറ്, ആയിരം നോട്ടുകള്‍ നിരോധിച്ചതിന്റെ പേരില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരുടെയും വിയര്‍പ്പിന്റെ പണം നഷ്ടമാകില്ലെന്നുമാണ് കേന്ദ്ര ധനകാര്യ മന്ത്രി ആവര്‍ത്തിക്കുന്നത്. എന്നാല്‍ ധനമന്ത്രി അറിയാതെ അല്ലെങ്കില്‍ ശ്രദ്ധിക്കാതെ പോകുന്ന വസ്തുത ബാങ്കില്‍ തിരക്ക് കൂട്ടുന്ന ജനങ്ങളില്‍ വളരെ കുറച്ചു പേരെ നോട്ടു മാറിയെടുക്കാന്‍ മാത്രമായി എത്തുന്നവരുള്ളൂ എന്നതാണ്. ഭൂരിഭാഗവും മൂല്യമുള്ള പണം കൈവശം ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നവരാണ്.
നോട്ടു നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയെ വിശാലാടിസ്ഥാനത്തില്‍ രണ്ടായി തരം തിരിക്കാം. ഒന്ന്: നിരോധിക്കപ്പെട്ട നോട്ടുകള്‍ മാറിയെടുക്കുന്നതിനുള്ള വെപ്രാളം, പണം നഷ്ടപ്പെടുമോ എന്ന പേടി. രണ്ട്: ക്രയവിക്രയത്തിനു സാധ്യമായ നോട്ടുകള്‍ ആവശ്യത്തിന് ജനങ്ങളില്‍ ഇല്ലാത്തത്. ഇവയില്‍ ആദ്യത്തേത് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പു വിശ്വസിച്ച് സാവകാശമെടുക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. കള്ളപ്പണം കൈവശം വച്ചിരിക്കുന്നവരെ ഭയപ്പെടേണ്ടതുള്ളൂ. എന്നാല്‍ രണ്ടാമത്തെ പ്രതിസന്ധിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പു പോരാ, പരിഹാരം നടപ്പില്‍ വരിക തന്നെ വേണം.
കയ്യില്‍ അവശേഷിക്കുന്ന അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റി നല്‍കാന്‍ സമയമെടുത്താലും ജനങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന പണം അവര്‍ക്ക് ആവശ്യാനുസരണം പിന്‍വലിക്കാനുള്ള അവസരവും സാഹചര്യവും പുനഃസ്ഥാപിക്കപ്പെടണം. പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും വിനിമയ സാധുതയുള്ള നോട്ടുകള്‍ ആവശ്യമായത്ര എ.ടി.എമ്മുകളില്‍ എത്തിക്കുകയും ചെയ്താല്‍ മാത്രമേ ഇത് സാധിക്കുകയുള്ളു. മറിച്ചുള്ള സാഹചര്യത്തില്‍ ജനങ്ങളുടെ ദുരിതം തുടരുകയും അവര്‍ അക്ഷമരാവുകയും ചെയ്യും. കേന്ദ്രമന്ത്രിമാരുടെ വാക്കുകള്‍ ഈ പ്രതിസന്ധിക്കു പരിഹാരമാകില്ലെന്നര്‍ത്ഥം.
ഏഴായിരത്തില്‍പരം എ.ടി.എം ഉള്ള സംസ്ഥാനത്തെ 1500 നടുത്ത് എ.ടി.എമ്മുകളില്‍ പണം എത്തിക്കാനേ ഇനിയും ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടുള്ളൂ. മുമ്പ് ആയിരവും അഞ്ഞൂറും രൂപ നോട്ട് കൊണ്ട് നിറക്കുമ്പോള്‍ ഒരു കോടി രൂപ വെക്കാമായിരുന്ന എ.ടി.എമ്മുകളില്‍ 100 രൂപ നിറക്കുമ്പോള്‍ ഒന്നോ രണ്ടോ ലക്ഷം രൂപയെ വെക്കാനേ കഴിയുന്നുള്ളൂ. നൂറില്‍ താഴെ ആളുകള്‍ രണ്ടായിരം (ഇപ്പോള്‍ രണ്ടായിരത്തി അഞ്ഞൂറ്) രൂപ വച്ചു പിന്‍വലിക്കുമ്പോള്‍ എ.ടി.എം കാലി ആവുന്നു. കഴിഞ്ഞ 6 ദിവസം കൊണ്ട് ഇങ്ങനെ ഒന്‍പത് ലക്ഷം പേര്‍ക്ക് 2000 രൂപ വച്ച് പിന്‍വലിക്കാന്‍ മാത്രമേ എ.ടി.എം വഴി സാധിച്ചിട്ടുള്ളൂ. എ.ടി.എമ്മുകളില്‍ രണ്ടു തവണ പണം നിറച്ചു എന്ന് കണക്കാക്കിയാല്‍ തന്നെ പരാമാവധി 1800000 (18 ലക്ഷം) പേര്‍ക്ക് 2000 രൂപയുടെ നോട്ടുകള്‍ എത്തി എന്ന് കരുതാം.
മൂന്നു കോടി ജനങ്ങളുള്ള, എണ്‍പതു ലക്ഷത്തിലധികം കുടുംബങ്ങളുള്ള സംസ്ഥാനത്തെ നാലിലൊന്നില്‍ താഴെ കുടുംബങ്ങള്‍ക്ക് കേവലം 2000 രൂപയുടെ സാധുവായ നോട്ടു കൈവരിക്കാന്‍ മാത്രമേ കഴിഞ്ഞ ഒരാഴ്ചത്തെ എ.ടി.എം സേവനം ഉപകരിച്ചുള്ളൂ എന്നതിനാലാണ് ബാങ്കുകളില്‍ തിരക്ക് തുടരുന്നത്. രാജ്യ വ്യാപകമായുള്ള സ്ഥിതി വിശേഷവും ഏറെക്കുറെ സമാനമാണ്. പുതിയ രണ്ടായിരം രൂപക്കു പറ്റിയ തരത്തില്‍ എ.ടി.എമ്മുകള്‍ നേരത്തേ ഒരുക്കുകയോ അല്ലെങ്കില്‍ പുതിയ അഞ്ഞൂറ് രൂപ വിതരണത്തിന് സജ്ജമാക്കുകയോ ചെയ്തിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല.
ഇതിനെ കേവലം ആസൂത്രണപ്പിഴവ് എന്ന് വിളിച്ച് ലഘൂകരിക്കാനാവില്ല, മറിച്ച് തികഞ്ഞ പിടിപ്പുകേട് എന്ന് തന്നെ പറയേണ്ടിവരും.അഞ്ഞൂറ്, ആയിരം രൂപാ നോട്ടുകള്‍ നിരോധിച്ച നടപടി എത്രത്തോളം കള്ളപ്പണം പുറത്തു കൊണ്ട് വരും എന്നത് കാലത്തിനേ ഉത്തരം നല്‍കാനാവൂ. എങ്കിലും, രാജ്യത്ത് നിലവില്‍ പ്രചാരത്തിലിരിക്കുന്ന കള്ള നോട്ടുകളെ അപ്രത്യക്ഷമാക്കും എന്ന കാര്യത്തില്‍ സംശയമില്ല. പൊടുന്നനെ അഞ്ഞൂറ്, ആയിരം നോട്ടുകള്‍ പിന്‍വലിക്കുന്നത് ചെറിയ തുകയുടെ നോട്ടുകളുടെ ലഭ്യത രാജ്യത്ത് സുലഭമാക്കിയതിനു ശേഷമാകണമായിരുന്നു. കള്ളപ്പണം പൂഴ്ത്തി വെപ്പുകാര്‍ കുടുങ്ങാനാണ് പൊടുന്നനെ നോട്ടുകള്‍ അസാധുവാക്കിയത് എന്നതില്‍ കുറച്ചൊക്കെ സാംഗത്യം ഉണ്ടാകാമെങ്കിലും ഫലത്തില്‍ നടപടി സാധാരണക്കാരെയാണ് ഏറെ കുഴച്ചിരിക്കുന്നത്.
കള്ളപ്പണം പൂഴ്ത്തിവെച്ചിരിക്കുന്നവര്‍ കുടുങ്ങുമോ ഇല്ലയോ എന്നതൊന്നുമല്ല സാധാരണക്കാരെ കുഴക്കുന്നത്. അവരുടെ ദൈനംദിന ക്രയവിക്രയങ്ങള്‍ അപ്പാടെ അവതാളത്തിലായിരിക്കുന്നു എന്നതാണ് ആകുലതക്ക് കാരണം.കുറെ കാലങ്ങളായി എ.ടി.എം വഴിയായി വിതരണം ചെയ്യപ്പെടുന്നത് വലിയ സംഖ്യയുടെ നോട്ടുകളാണ് എന്നതാണ് പൊതു വിപണിയില്‍ ആവശ്യത്തിന് ചെറിയ തുകയുടെ നോട്ടുകള്‍ ഇല്ലാതാകാന്‍ മുഖ്യകാരണം. പണം പിന്‍വലിക്കുന്ന ഒരാള്‍ക്ക് ചെറിയ തുകയുടെ നോട്ടുകള്‍ വേണം എന്നുണ്ടെങ്കില്‍ പോലും അത് ലഭിക്കാന്‍ നിര്‍വാഹമില്ലെന്നതായിരുന്നു കാലങ്ങളായുള്ള അവസ്ഥ.
അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധു ആക്കുന്നതിന് ഒരാഴ്ച മുമ്പ് മുതല്‍ക്കെങ്കിലും ബാങ്കുകള്‍ ചെറിയ തുകയുടെ നോട്ടുകള്‍ കൂടുതലായി വിതരണം ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണമായിരുന്നു. കാലങ്ങളായി എ.ടി.എം വഴി അഞ്ഞൂറും ആയിരവും മാത്രം വിതരണം ചെയ്തുവെന്നത് കാരണം പൊതുവിപണിയില്‍ ചെറിയ നോട്ടുകള്‍ ആവശ്യമായതിലും വളരെ കുറവ് മാത്രമേ ഉള്ളൂ എന്ന വിവരം അധികാരികള്‍ക്ക് അറിയില്ലായിരുന്നുവോ? പരസ്പരം വച്ച് മാറാനെങ്കിലും മൂല്യമുള്ള നോട്ടുകള്‍ ജനങ്ങളില്‍ ഉണ്ടാവേണ്ട?
ഡിസംബര്‍ മുപ്പതുവരെ മതിയായ രേഖകള്‍ സഹിതം (രണ്ടര ലക്ഷം രൂപ വരെ) നോട്ടുകള്‍ മാറിയെടുക്കാമെന്നതിലും അതിന് ശേഷം 2017 മാര്‍ച്ച് മുപ്പത്തിയൊന്നു വരെ റിസര്‍വ് ബാങ്ക് അനുവദിക്കുന്ന പ്രത്യേക കൗണ്ടറുകള്‍ വഴി പഴയ നോട്ടുകള്‍ മാറാം എന്നതിലും പഴുതുകള്‍ കണ്ടെത്തി വന്‍കിടക്കാര്‍ കള്ളപ്പണം വെളുപ്പിക്കുമോ എന്ന സംശയം നിലനില്‍ക്കുന്നു. അങ്ങിനെ വന്നാല്‍ പൊടുന്നനെയുള്ള നടപടിയിലൂടെ സാധാരണക്കാര്‍ കുറച്ചു ദിവസം ദുരിതത്തിലായി എന്നതിനപ്പുറം കള്ളപ്പണത്തിന്റെ കാര്യത്തില്‍ കാര്യമായ നേട്ടം ഒന്നും ഉണ്ടാകില്ല.
നവംബര്‍ എട്ടാം തീയതി വൈകുന്നേരം വരെ പതിനായിരവും ഇരുപതി നായിരവും
പിന്‍വലിച്ചവര്‍ക്കും പത്ത്, ഇരുപത് ആയിരം രൂപാ നോട്ടുകള്‍ നല്‍കിയിട്ട് മണിക്കൂറുകള്‍ക്കകം അവ അസാധുവാക്കിയ നടപടി ഉചിതമായില്ല. വേണ്ടത്ര ആലോചനയില്ലാത്ത നടപടി എന്നല്ല, തികഞ്ഞ മണ്ടത്തരം എന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ. പദ്ധതി നടത്തിപ്പിലെ മുഖ്യ പിഴവ് ഇതാണെങ്കിലും അവിടെ മാത്രമല്ല സര്‍ക്കാരിന് പിഴവ് പറ്റിയിരിക്കുന്നത് എന്നതാണ് ഒരാഴ്ചയായി തുടരുന്ന പ്രതിസന്ധി സൂചിപ്പിക്കുന്നത്.
അഞ്ഞൂറ്, ആയിരം നോട്ടുകളുടെ നിരോധന വിവരം അതീവ രഹസ്യമായി നിലനിര്‍ത്തേണ്ടിയിരുന്നതിനാലാണ് ചെറിയ നോട്ടുകള്‍ മുന്‍കൂര്‍ വിപണിയിലെത്തിക്കാന്‍ കഴിയാതെ പോയത് എന്ന വാദത്തിന് അടിത്തറയില്ലെന്നു വ്യക്തമാക്കുന്നതാണ് നിരോധനം നിലവില്‍ വന്ന് ഒരാഴ്ച്ച പിന്നിടുമ്പോഴും കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി നല്‍കുന്ന സൂചന. പണം പിന്‍വലിക്കലിന് തുടക്കത്തില്‍ (എ.ടി.എം വഴി) 2000 രൂപയുടെ ഏര്‍പ്പെടുത്തുമ്പോള്‍ എല്ലാവര്‍ക്കും പണം കിട്ടുന്നുവെന്ന് ഉറപ്പു വരുത്താനുള്ള നടപടി എന്നാണ് ഏവരും കരുതിയത്.
എന്നാല്‍ ഒരാഴ്ചക്കു ശേഷവും ചെറിയ നോട്ടുകള്‍ ആവശ്യാനുസരണം ബാങ്കുകളില്‍ എത്തിക്കാനാകാതെ വന്നപ്പോള്‍ യഥാര്‍ത്ഥ കാരണം അത് മാത്രമല്ല എന്ന് വ്യക്തമാകുന്നു. ആവശ്യമായത്ര ചെറിയ സംഖ്യ നോട്ടുകള്‍ അച്ചടിച്ചു വെക്കുക പോലും ചെയ്യാതെയാണ് സര്‍ക്കാര്‍ വലിയ നോട്ടുകള്‍ പൊടുന്നനെ അസാധുവാക്കിയത് എന്നാണ് കരുതേണ്ടിവരുന്നത്.
2000ത്തിന്റെയും 500ന്റെയും പുതിയ നോട്ടുകള്‍ പുറത്തിറങ്ങുമെന്ന്
പ്രഖ്യാപിച്ചെങ്കിലും 500ന്റെ പുതിയ നോട്ടുകള്‍ ഇനിയും ഇറങ്ങാത്തത് പ്രതിസന്ധി കൂടുതല്‍ ഗുരുതരമാക്കിയിരിക്കുന്നു. ജനങ്ങളുടെ പക്കല്‍ ആവശ്യത്തിന് ചെറിയ സംഖ്യാ നോട്ടുകള്‍ ഇല്ലാതിരിക്കെ കയ്യില്‍ കിട്ടിയ 2000 രൂപാ നോട്ടുകള്‍ വലിയ ക്രയവിക്രയങ്ങളെ കുറച്ചു സഹായിക്കുന്നുണ്ട് എന്നതിനപ്പുറം സാധാരണക്കാരന്റെ ദൈനംദിന ചെലവുകള്‍ക്ക് സഹായകമായിട്ടില്ല. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട സ്വര്‍ണക്കടകളില്‍ വരെ കച്ചവടം നടക്കുന്നില്ല. ജനങ്ങള്‍ക്ക്, പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങാന്‍ തന്നെ മൂല്യമുള്ള പണം ലഭ്യമല്ല. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ക്ക് കൂലി കിട്ടുന്നില്ല. വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തന മേഖലയില്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് കഴിയുന്നില്ല.
ചെറിയ സംഖ്യയുടെ നോട്ടുകള്‍ ആവശ്യമായ തോതില്‍ ബാങ്കുകള്‍ക്ക് അവരുടെ കേന്ദ്ര ശാഖയില്‍ നിന്നോ റിസര്‍വ് ബാങ്കില്‍ നിന്നോ ശാഖകളില്‍ പെട്ടെന്ന് എണ്ണിത്തീര്‍ക്കാനാവാത്ത സാഹചര്യത്തില്‍ മറ്റു പരിഹാര മാര്‍ഗം ആരായുക തന്നെ വേണം. ഒട്ടുമിക്ക പള്ളികളിലെയും ക്ഷേത്രങ്ങളിലെയും നേര്‍ച്ചകള്‍, കാണിക്കകള്‍ ചെറിയ സംഖ്യയുടെ നോട്ടുകളായിരിക്കും. സാമൂഹിക ആവശ്യമെന്ന നിലക്കാണെങ്കിലും പള്ളികളുടെയോ ക്ഷേത്രങ്ങളുടെയോ ഭരണാധികാരികള്‍ക്ക്, നിലവില്‍ 500 രൂപ നോട്ടും 1000 രൂപ നോട്ടും അസാധു ആയിരിക്കെ അവ സ്വീകരിച്ച് പകരം ചെറിയ സംഖ്യയുടെ നോട്ടുകള്‍ വിതരണം ചെയ്യാനാവില്ല.
ബാങ്കുകള്‍ക്ക് ചെറിയ സംഖ്യയുടെ നോട്ടുകള്‍ എത്തിക്കുന്നതില്‍ ഇനിയും കാലതാമസം തുടരുന്നുവെങ്കില്‍, അവര്‍ ഇത്തരം ദേവാലയങ്ങളില്‍ നിന്ന് ചെറിയ നോട്ടുകള്‍ സ്വീകരിച്ച് എ.ടി.എം വഴി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണം.പുതിയ നോട്ടുകളുടെ വലുപ്പം മുമ്പുണ്ടായിരുന്നവയില്‍ നിന്ന് വ്യത്യസ്തമാകേണ്ടത് സുരക്ഷ്‌ക്ക് അത്യന്താപേക്ഷിതമായിരുന്നുവോ എന്നത് ഇനിയും വ്യക്തമായിട്ടില്ല. വലുപ്പ വ്യത്യാസം കാരണം വിതരണത്തിന് തയ്യാറായ 2000ത്തിന്റെ നോട്ടുകള്‍ എ.ടി.എം വഴി
പല സ്ഥലത്തും വിതരണം ചെയ്തു തുടങ്ങാന്‍ ആയിട്ടില്ലെന്നതാണ് അനിയന്ത്രിതമായ തിരക്ക് ബാങ്കുകളില്‍ ഇപ്പോഴും തുടരാന്‍ ഒരു കാരണം. നോട്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന വലുപ്പം നിലനിര്‍ത്തുകയോ അതല്ല എ.ടി.എം ഘടനയില്‍ അതിനനുസൃതമായ മാറ്റങ്ങള്‍ മുന്‍കൂര്‍ വരുത്തുകയോ ചെയ്യണമായിരുന്നു. ഇവിടെയും ബന്ധപ്പെട്ടവര്‍ക്ക് ദീര്‍ഘവീക്ഷണമുണ്ടായില്ല.
നിരോധനം നിലവില്‍ വന്നു പത്തു ദിവസം ആകുമ്പോഴും ആവശ്യമായ ചെറിയ സംഖ്യാ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ തന്നെ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കുന്നില്ല എന്നത് പദ്ധതി നടപ്പാക്കിയതിലെ ആസൂത്രണപ്പിഴവിന്റെ ആഴം വ്യക്തമാക്കുന്നു. അങ്ങേയറ്റം ഗുരുതരമായ ഈ പിഴവിന്റെ ദുരിതമാണ് ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്നത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ